റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന മലയാളത്തിന്റെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്.തന്റെ കരിയറിനെ കുറിച്ചും കുടുംബ ജീവിതത്തിലെ വാർത്തകളും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോൾ അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.ഗോപി സുന്ദർനൊപ്പം ഉള്ള ഈ ഫോട്ടോയ്ക്ക് താഴെ’കാണാൻ കാത്തിരിക്കാൻ ആവുന്നില്ല നീയാണ് എൻറെ സന്തോഷം’എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
കാണാൻ കാത്തിരിക്കാൻ ആവുന്നില്ല എന്ന ക്യാപ്ഷന്‍ മറുപടിയായി ഗോപി സുന്ദർ എവിടെപ്പോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അടുത്തിടെ യുഎഇയിലെത്തി അമൃത സുരേഷ് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.അമൃതയെ അഭിനന്ദിച്ചു രംഗത്തെത്തിയ ഗോപി സുന്ദറിന്റെ പോസ്റ്റിനു താഴെ മിസ്സ് യു എന്നാണ് അമൃത കുറിച്ചത്.’പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു കഴിഞ്ഞവർഷം ഗോപി സുന്ദർ അമൃതയോടുള്ള പ്രണയം പങ്കുവെച്ചത്.
അടുത്തിടെ മകൾ അവന്തിക പാട്ടുപാടുന്ന വീഡിയോയുമായി അമൃത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.നടൻ ബാലയുടെയും അമൃതയുടെയും മകളാണ് അവന്തിക. അവന്തികയ്ക്ക് ഒരു വയസ്സുള്ളപ്പോൾ ബാലയും അമൃതയും വിവാഹമോചിതരായിരുന്നു. ഈ പ്രശ്നങ്ങളൊന്നും അറിയാതെയാണ് അമൃത മകളെ വളർത്തിയത്.അടുത്തിടെ തൻറെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം കാണാൻ മകൾ കൂടെയില്ലെന്ന ദുഃഖം ബാല പങ്കുവെച്ചിരുന്നു.
‘ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’. ഇത്തരത്തിൽ ആയിരുന്നു അമൃതയുടെ ഗോപി സുന്ദരനോടുള്ള പ്രണയം വെളിപ്പെടുത്തിയ പോസ്റ്റ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത.പിന്നീട് ചിത്രങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. അവസാനം സൂഫിയും സുജാതയും എന്ന ചിത്രത്തിൽ അൽഹംദുലില്ലാഹ് എന്ന ഗാനമാണ് അമൃത ആലപിച്ചത്.