മലയാളവും കടന്ന് തമിഴ് തെലുങ്ക് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു പാൻ ഇന്ത്യൻ താരമായി വളർന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിൻറെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ.സൂപ്പർ താരത്തിന്റെ മകൻ താരപുത്രൻ എന്നീ നിലകളിൽ നിന്നും സ്വന്തം അധ്വാനം കൊണ്ട് ദുൽഖർ ഇന്ന് ഏറെ വളർന്നിരിക്കുകയാണ്.ഇന്ത്യ മുഴുവനും ഉള്ള വിവിധ ഇൻഡസ്ട്രികളിൽ മലയാളത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ദുൽഖർ ഇന്ന്.കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെയും ഭാര്യ അമാലിന്റെയും പതിനൊന്നാം വിവാഹ വാർഷികം.
നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇതേസമയം ദുൽഖർ ആശംസകൾ ആയി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.’വളരെ വൈകിപ്പോയ പോസ്റ്റ്. പക്ഷേ, ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നുവെന്ന് നിനക്കറിയാം.പതിനൊന്ന് വർഷം.ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോൾ,നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ,നമ്മൾ സ്വന്തം വീട് വാങ്ങിയപ്പോൾ. ഈ സന്തോഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി.
പക്ഷേ ഇതൊക്കെ നമ്മുടെ കഥയാണ് എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒപ്പം അമാലിനൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.2011 ഡിസംബർ 22നാണ് ദുൽഖറും അമാലും വിവാഹിതരാകുന്നത്.കരിയറിൽ ദുൽഖറിന് ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ അമലായിരുന്നു.തന്റെ ആദ്യ ചിത്രത്തിനു മുന്നേ തന്നെ ദുൽഖർ വിവാഹിതനായിരുന്നു.2012 ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമ അരങ്ങേറ്റം.പൊതുവേദികളിൽ ദുൽഖറിനൊപ്പം അമാലും മകൾ മറിയവും പ്രത്യക്ഷപ്പെടാറുണ്ട്.ഇരുവർക്കും ധാരാളം ആരാധകരും ഉണ്ട്.
അമാൽ ഒരു ആർക്കിടെക്റ്റാണ്. ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ തീരുമാനിച്ചു ഉറപ്പിച്ചാണ് നടത്തിയത്.ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചത് എന്നും പരസ്പരം കണ്ടിട്ടുണ്ടെന്നും ദുൽഖർ പണ്ട് പറഞ്ഞിട്ടുണ്ട്.ഒരിക്കൽ ദുൽഖറിന്റെ ഉമ്മ സുൽഫത്ത് അമാലിനെ കണ്ടതും അതിനെ തുടർന്നാണ് വിവാഹം നിശ്ചയിച്ചത് എന്നും താരം പറഞ്ഞിരുന്നു.സീതാരാമം ചുപ്പ് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ.ഇരു ചിത്രങ്ങളും മികച്ച പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനുമാണ് നേടിയെടുത്തത്. രണ്ട് വ്യത്യസ്ത കഥാപശ്ചാത്തലം ഉള്ള ഇരു ചിത്രങ്ങളും ദുൽഖറിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.