ബജറ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഏറെ ആരാധകരുള്ള മോഡലാണ് ബജാജിന്റെ പ്ലാറ്റിന. പ്ലാറ്റിനയുടെ എബിഎസ് ഉള്ള ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ച രംഗത്ത് വന്നിരിക്കുകയാണ് ബജാജ്.സർക്കാരിൻറെ ഏറ്റവും പുതിയ നിയമവും അനുസരിച്ച് 150 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്കാണ് എബിഎസ് നിർബന്ധമാക്കിയത്. 150 സിസിക്ക് താഴെയുള്ള വാഹനങ്ങൾക്ക് കോംബി ബ്രേക്ക് സിസ്റ്റം മതിയെന്നിരിക്കെ ഉപഭോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയാണ് ബജാജ് പ്ലാറ്റിനയിലും എബിഎസ് സജ്ജമാക്കിയത്.
എൻട്രി ലെവൽ മോട്ടോർസൈക്കിൾ വിഭാഗത്തിൽ എബിഎസ് ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ മോഡലാണ് പ്ലാറ്റിന.മുന്നിൽ സിംഗിൾ ചാനൽ എബിഎസും ബാക്കിൽ ഡ്രം ബ്രേക്കും ആയിരിക്കും പ്ലാറ്റിനക്ക് ഉണ്ടാവുക.72224 രൂപയാണ് ഏറ്റവും പുതിയ എബിഎസ് ഉള്ള പ്ലാറ്റിനയുടെ എക്സ് ഷോറൂം വില.മാർക്കറ്റിലുള്ള പ്ലാറ്റിനയുടെ എതിരാളികളുടെ വിലയ്ക്ക് അനുസരിച്ചാണ് കമ്പനി ഈ പുതിയ മോഡലിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.എബോണി ബ്ലാക്ക്,ഗ്ലോസ് പ്യൂറ്റർ ഗ്രേ,കോക്ക്ടെയിൽ വൈൻ റെഡ്,സഫയർ ബ്ലൂ എന്നീ നിറങ്ങളിലാണ് പ്ലാറ്റിനയുടെ പുതിയ എബിഎസ് മോഡൽ ലഭ്യമാക്കുക.
ദുർഘട പാതയിലും മികവുറ്റ ബ്രേക്കിംഗ് ഉറപ്പുവരുത്തുക,വാഹനത്തിന്റെ ബാലൻസിംഗ് ശേഷി,കൈകാര്യം ചെയ്യൽ,സ്ഥിരത ഉറപ്പാക്കൽ എന്നിവയാണ് എബിഎസിന്റെ പ്രധാന സവിശേഷതകൾ.പ്ലാറ്റിനയുടെ എബിഎസ് മോഡലിന്റെ വരവോടുകൂടി മറ്റു വാഹനനിർമ്മാതാക്കളും എബിഎസ് ഉള്ള മോഡലുകൾ എൻട്രി ലെവൽ സെഗ്മെന്റിൽ കൊണ്ടുവരുമെന്ന് ഉറപ്പാണ്.അഞ്ച് സ്പീഡ് ഗിയർബോക്സ് ഓടുകൂടിയ 115 സിസി എൻജിനാണ് പ്ലാറ്റിനയിൽ ഉള്ളത്. ഈ എൻജിൻ 8.4 ബി എച്ച് പി കരുത്തും 9.81 എൻ.എം ടോർക്കും നൽകുന്നു.
ടെലസ്കോപ്പിക് ഫോർക്ക്,പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ,എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ഹാലോജൻ ഹെഡ് ലാമ്പ്,ഡിജിറ്റൽ അനലോഗ് ക്ലസ്റ്റർ എന്നിവയാണ് പുതിയ പ്ലാറ്റിനയിലെ എടുത്തു പറയാവുന്ന ഫീച്ചറുകൾ. ടിവിഎസ് റേഡിയോൺ,ഹീറോ സ്പ്ലെൻഡർ ഐ–സ്മാർട്ട്,തുടങ്ങിയ വാഹനങ്ങളാണ് വിപണിയിൽ പ്ലാറ്റിനയുടെ എതിരാളികൾ.150 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബജാജ് ഇപ്പോൾ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളും മികച്ച രീതിയിൽ ആണ് വിപണിയിൽ എത്തിക്കുന്നത്.