തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക നടിയാണ് ഖുശ്ബു. ഹിന്ദി സിനിമ രംഗത്ത് പരാജയം രുചിച്ചതോടെ തെന്നിന്ത്യൻ സിനിമയിലേക്ക് പറന്നുവന്ന ഖുശ്ബു പിന്നീട് മുംബൈയിലെ ജീവിതവും ചെന്നൈയിലേക്ക് പറച്ചുനട്ടു. മഹാരാഷ്ട്രയിലാണ് ജനിച്ചതെങ്കിലും ഖുശ്ബുവിനെ വിളർത്തി വലുതാക്കിയത് തമിഴ് നാട് ആണെന്ന് പറയാം. തമിഴകത്ത് ഖുശ്ബു ഉണ്ടാക്കിയ തരംഗം ചെറുതല്ല. ഖുശ്ബുവിനോടുള്ള ആരാധനകൂടി നടിക്കൊരു ക്ഷേത്രം വരെ പണിതിരുന്നു. ഖുശ്ബുവിന്റെ പേരിൽ ഭക്ഷണ വിഭവങ്ങൾ വരെ അറിയപ്പെട്ടിരുന്നു. സ്ത്രീകൾ ലൈംഗിക തൊഴിലിനു പോകുന്നത് തെറ്റല്ലെന്ന് പരാമർശത്തോടെയാണ് നടിയുടെ പേരിലുള്ള ക്ഷേത്രം തകർക്കപ്പെട്ടത്.
ഏറെ നാൾ ഇതിൻറെ പേരിൽ വിവാദം തുടർന്നു. തമിഴ് സിനിമയ്ക്ക് പുറമെ തെലുങ്കിലും നിറസാന്നിധ്യമായി. ഒരു പിടി മലയാള സിനിമകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും ഖുശ്ബു എന്ന പേരിന് സിനിമാലോകത്ത് പ്രസക്തിയുണ്ട്. ഇടക്കാലത്ത് സീരിയലിലും അഭിനയിച്ചിരുന്നു. ഇന്ന് സിനിമ കരയറിനപ്പുറം രാഷ്ട്രീയത്തിലും ഖുശ്ബു തൻറെ സാന്നിധ്യം അറിയിക്കുന്നു. ബിജെപി പാർട്ടിക്ക് വേണ്ടിയാണ് നടി പ്രവർത്തിക്കുന്നത്. സിനിമാരംഗത്ത് പഴയതുപോലെ സജീവമല്ലെങ്കിലും ഖുശ്ബു എന്ന താരത്തിനുള്ള പ്രേക്ഷക സ്വീകാര്യതയിൽ കുറവൊന്നുമില്ല. ഇപ്പോഴത്തെ ഒരു അഭിമുഖത്തിൽ തന്നെ ഭർത്താവും, നടനും, സംവിധായകനുമായ സുന്ദർ സിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
അദ്ദേഹം കോമഡിയുള്ള ജോളിയായ സിനിമകൾ എടുക്കും. പക്ഷേ 365 ദിവസവും അദ്ദേഹത്തെ ചുറ്റി അദൃശ്യമായ ഒരു മതിൽ ഉണ്ടാകും. അത് തകർക്കാൻ ആർക്കും പറ്റില്ല. അദ്ദേഹം മനസ്സ് വെച്ച് അതിന്റെ കതക് തുറന്നു ഒരാളെ അകത്തു കയറ്റുമെന്ന് അല്ലാതെ ആ മതിലിന് അപ്പുറത്തേക്ക് ആർക്കും എത്താൻ പറ്റില്ല. അദ്ദേഹത്തിന് സ്പേസ് ആവശ്യമാണ്. ഖുശ്ബു എന്ന് പറഞ്ഞാൽ ആ മതിൽ കുറച്ച് കട്ടിയിലാണ് എന്നാണ് അർത്ഥം. വൈഫെ എന്ന് പറഞ്ഞാൽ എനിക്ക് സംസാരിക്കാം. അദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ മനസ്സിലാകും. അദ്ദേഹത്തിന് അങ്ങനെയൊരു ലക്ഷ്മണ രേഖയുണ്ട്. വഴക്കുകൂടി മതിലൊക്കെ തകർത്ത് ഉള്ളിൽ പോകാൻ പറ്റുന്നത് ഞങ്ങളുടെ കുട്ടികൾക്ക് മാത്രമാണ്.
വളരെ ഇമോഷണൽ ആയ വ്യക്തിയാണ് ഒപ്പം തന്നെ പ്രാക്ടിക്കൽ ആണെന്ന് ആണ് പറയുന്നത്. സുന്ദറിനും മക്കൾക്കും അമ്മയ്ക്കും ഉള്ള ജീവിതം എപ്പോഴും ഇതുപോലെ തുടരണം. അവർ എൻറെ കൂടെ എപ്പോഴും ഉണ്ടാകണം. അത് സാധ്യമല്ല പക്ഷേ ഞാൻ എത്ര ജന്മങ്ങൾ എടുത്താലും അവർ എൻറെ കൂടെ ഉണ്ടാവണം എന്നും ഖുശ്ബു പറയുന്നു. 23 വർഷത്തോളമായി ദാമ്പത്യജീവിതം നയിക്കുകയാണ് ഖുശ്ബുവും സുന്ദർ സിയും. പ്രൊപ്പോസ് ചെയ്തപ്പോൾ താൻ ഒന്നും ആലോചിക്കാതെ എസ് പറയുകയായിരുന്നു ധൈര്യസമേതം ഉള്ള ആ തീരുമാനം നന്നായി എന്നും ഖുശ്ബു ഒരിക്കൽ പറഞ്ഞിരുന്നു. രണ്ടായിരത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
അവന്തിക അനധിത എന്ന രണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്. സുന്ദറിന് മുമ്പ് നടൻ പ്രഭുവുമായി പ്രണയത്തിലായിരുന്നു ഖുശ്ബു. 1993 ഇരുവരും വിവാഹവും ചെയ്തു എന്നാൽ നാലുമാസത്തിനുള്ളിൽ ഈ ബന്ധം ഇരുവരും ഉപേക്ഷിച്ചു. വീട്ടുകാരുടെ കടുത്ത എതിർപ്പ് ഈ ബന്ധത്തിലുണ്ടായിരുന്നു. ഒരുകാലത്ത് ഹിറ്റ് ജോഡി ആയിരുന്നു ഖുശ്ബുവും പ്രഭുവും. ഓൺ സ്ക്രീനിൽ ഇരുവരെയും ആരാധകർ ആഘോഷിച്ചിരുന്നു. അടുത്തിടെ തൻറെ പിതാവിൽ നിന്നും ലൈംഗിക ചൂഷണം ഉണ്ടായിരുന്നതായി ഖുശ്ബു തുറന്നു പറഞ്ഞിരുന്നു.