വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ മലയാളത്തിലെ പ്രിയ നായകൻ തന്നെയാണ് മണിയൻപിള്ള രാജു. അദ്ദേഹത്തിൻറെ ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. പണ്ടുകാല സിനിമകൾ എടുത്തു നോക്കിയാൽ മണിയൻപിള്ള രാജു എത്താത്ത കഥാപാത്രങ്ങളായി അധികം ഒരു സിനിമകളും ഇല്ലായിരുന്നു. എല്ലാ സിനിമയിലും മിക്കവാറും ഉള്ള തമാശ രൂപേണ കളി പറയുന്ന ഒരു കഥാപാത്രമായി മണിപിള്ള രാജു എത്തുന്ന ഒരു പതിവുണ്ട്.
ആ പതിവ് തെറ്റിക്കാതെ വർഷങ്ങൾ നീണ്ടു പോയിട്ടുണ്ട്. അദ്ദേഹത്തിന് മൂന്ന് ആൺമക്കൾ ആണ്. അതിൽ നിരഞ്ജൻ ഇതിനോടകം തന്നെ സിനിമയിൽ സജീവമാണ് മറ്റൊരു മകൻ പഠിക്കുകയും മറ്റൊരു മകൻ ജോലി ചെയ്യുകയുമാണ്. പഠിക്കുന്ന മകനെ കുറിച്ചുള്ള ഒരു കാര്യമാണ് ഇപ്പോൾ മണിയൻപിള്ള രാജ തുറന്നു പറയുന്നത്. തന്റെ മകന് ആരും ഇല്ലാതിരുന്ന സമയത്ത് കോവിഡ് ബാധിച്ചു. മകൻ ഗുജറാത്തിൽ പഠിക്കുകയായിരുന്നു. ജോലിയും പഠിത്തവുമായി അവിടെത്തന്നെയായിരുന്നു അവൻ മുഴുവൻ സമയവും. കോവിഡിന്റെ രണ്ടാം തരംഗം വന്നപ്പോൾ അവന് കുറച്ച് സീരിയസ് ആയി.
അന്ന് എന്നെ ആരും സഹായിച്ചില്ല മറിച്ച് സുരേഷ് ഗോപിയാണ് സഹായിച്ചത്. ഗുജറാത്തിലെ എംപി മാരെ നിരന്തരം ബന്ധപ്പെടുകയും ചികിത്സയ്ക്കു വേണ്ടിയുള്ള എല്ലാ സഹായങ്ങളും ഒരുക്കുകയും ചെയ്തത് സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപി കാരണമാണ് അന്ന് മകൻറെ ജീവൻ തിരിച്ചു ലഭിച്ചതുപോലുമെന്ന് മണിയൻപിള്ള രാജു പറയുന്നു. അത്രയധികം സീരിയസ് ആയിരുന്നു അവന്. ആരും ശ്രദ്ധിക്കാതെയും മരുന്ന് കഴിക്കാതെ ആയപ്പോഴും സ്ഥിതി വല്ലാതെ മോശമായി തുടങ്ങി. അങ്ങനെ ഞങ്ങൾക്കെല്ലാവർക്കും പേടിയായി.
അവൻ ആകെ അസ്വസ്ഥത പറയാൻ തുടങ്ങിയപ്പോഴേക്കും അവൻറെ ജീവൻ രക്ഷിക്കാൻ തിരിച്ചെത്തിയ മാലാഖയെ പോലെ സുരേഷ് ഗോപി ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിയെന്ന് മണിയൻപിള്ള രാജു പറഞ്ഞു. സുരേഷ് ഗോപി കാരണമാണ് അന്ന് മകൻറെ ജീവൻ തിരിച്ചു ലഭിച്ചത്. അദ്ദേഹത്തിൻറെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ തന്റെ മകൻറെ ജീവൻ പോലും നഷ്ടപ്പെടുമായിരുന്നു. മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ കൂടിയുള്ളവരുടെ കണ്ണ് നിറയിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് രണ്ട് താരങ്ങളും യോഗത്തിൽ നേരിട്ട് കണ്ടുമുട്ടിയത്.
ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു മണിയൻ പിള്ള രാജു അഭിനയം പഠിച്ചത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. അനന്തഭദ്രം എന്ന ചിത്രം നിർമ്മാണം ചെയ്തത് മണിയൻപിള്ള രാജു ആണ്. 250ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒന്നും ഒന്നും 2 എന്ന ചിത്രത്തിൽ അദ്ദേഹം ഒരു ഗാനമാലപിക്കുകയും ചെയ്തു. ഭാര്യ ഇന്ദിര ആണ്.
മക്കൾ സച്ചിൻ, നിരഞ്ജൻ, നീരജ്. മകൻ നിരഞ്ജനും സിനിമ മേഖലയിൽ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ആഴ്ചകളിലായിരുന്നു നിരഞ്ജന്റെ വിവാഹം. നിരഞ്ജൻ തൻറെ സുഹൃത്തിനെ സ്വന്തമാക്കിയ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.