ബിഗ് ബോസ് സീസൺ ഫൈവ് ഏറ്റവും സംഭവം ബഹുലമായ വാരമായിരുന്നു കഴിഞ്ഞുപോയത്. മുൻ സീസണുകളിലെ ശ്രദ്ധേയ മത്സരാർത്ഥികളായിരുന്ന രജിത് കുമാറിന്റെയും റോബിൻ രാധാകൃഷ്ണന്റെയും ചലഞ്ചേഴ്സ് ആയുള്ള വരവോടെ നിരവധി നാടക സംഭവങ്ങളാണ് വീടിനുള്ളിൽ അരങ്ങേറിയത്. വീക്കിലി ടാസ്കിന്റെ ഭാഗമായി ഏതാനും ദിവസത്തേക്കാണ് ഇരുവരെയും ഹൗസിലേക്ക് കൊണ്ടുവന്നത്. ബിഗ് ബോസിലെ ഐക്കോണിക് ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഗസ്റ്റ് ആയിരുന്നു ഇരുവരും. ഷോ കൂടുതൽ ആവേശകരമാകാൻ ഇവരുടെ അപ്രതീക്ഷിത എൻട്രി കൊണ്ട് സാധിച്ചിരുന്നു. അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ തങ്ങളുടെ ഗെയിം മാറ്റി കളിക്കുന്ന മത്സരാർത്ഥികളെ ആയിരുന്നു വീടിനുള്ളിൽ കണ്ടത്.
പലരും ഉണർന്നു കളിക്കാൻ ഒക്കെ ആരംഭിച്ചു. അതിഥികളായി എത്തിയ രണ്ടുപേരിൽ ഏറ്റവും ശ്രദ്ധേയപ്രകടനം കാഴ്ചവച്ചത് രജിത് കുമാർ ആയിരുന്നു. ആദ്യം മുതൽ എല്ലാവരെയും റാഗ് ചെയ്യുന്ന രീതിയിലായിരുന്നു രജിത്തിന്റെ പെരുമാറ്റം. ഗെയിമിൽ അലസത കാണിക്കുന്നവർക്ക് അത് ചൂണ്ടിക്കാട്ടിക്കൊടുക്കുകയും പലരും മത്സരത്തിന്റെ തീയിടാനും രജിത് കുമാറിന് കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് താൻ പോകുന്നതിനു മുൻപ് അവിടുത്തെ മത്സരാർത്ഥികളുടെ പ്രകടനത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് രഞ്ജിത്ത് കുമാർ. ഷോയുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടിയല്ല തങ്ങളെ അതിഥികളായി വിളിച്ചതെന്നും നിലവിൽ മികച്ച റേറ്റിങ്ങൽ ആണ് ഷോ പോകുന്നത് എന്നും രജിത് കുമാർ പറയുന്നുണ്ട്.
ഞാൻ സിനിമയുമായി ബന്ധപ്പെട്ട കുറച്ച് തിരക്കുകളിൽ ആയിരുന്നു. അതിൽ സംവിധാനവും എല്ലാം വരുന്നതുകൊണ്ട് പലപ്പോഴും കാണാൻ കഴിയാറില്ല. ലൈവ് കാണണമെന്ന് ആയിരുന്നു എൻറെ ആഗ്രഹം. ഇടയ്ക്ക് ഒരു ബ്രേക്ക് കിട്ടിയപ്പോൾ ഞാൻ ഹോട്ട് സ്റ്റാറിൽ ലൈവ് കണ്ടിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ ഉറങ്ങാനാണ് തോന്നിയത് ഉറക്കം വന്നു എന്നതാണ് സത്യം. പിന്നീട് രാത്രി എഡിറ്റ് എപ്പിസോഡ് കാണാമെന്ന് കരുതി മാറ്റി. അങ്ങനെ എന്നെ ബോറടിപ്പിച്ച വളരെ ഡൾ ആയ പെർഫോമൻസ് ആയിരുന്നു. തുടക്കത്തിൽ ഭയങ്കര ഇൻട്രസ്റ്റിംഗ് ആയിരുന്നു എന്നാൽ പിന്നീട് ഒരു മൂന്നു നാല് ഗ്രൂപ്പുകളും അവരുടെ പ്ലാനിങ്ങും ഒക്കെ ആയിട്ട് വന്നപ്പോൾ എനിക്ക് ബോറടിച്ചു തുടങ്ങി.
പിന്നീട് ഞാൻ രാത്രികളിലും മിസ്സ് ചെയ്താൽ പിറ്റേദിവസം ഒക്കെയാണ് ഹോട്ട്സ്റ്റാറിലെ എഡിറ്റഡ് എപ്പിസോഡുകൾ കണ്ടു കൊണ്ടിരുന്നത്. കഴിഞ്ഞ നാല് സീസൺ വച്ച് നോക്കുമ്പോൾ മത്സരാർത്ഥികൾക്കിടയിൽ ഒരു സ്പാർക്കോ സ്പിരിറ്റോ ഒന്നും കാണാനില്ല. ഗെയിമിൽ നന്നായിട്ട് വരുമെങ്കിലും അത് കഴിഞ്ഞ് പിന്നീട് ഗ്യാസ് ഇല്ലാതെ പോകുന്ന അവസ്ഥയാണ്. മിക്കപ്പോഴും ഗെയിം അല്ലേ ഗെയിം അല്ലേ എന്ന് പറഞ്ഞ് അവർ ഗെയിമിൽ ചാർജാവും. പിന്നീട് ചാർജ് പോയ ബാറ്ററി പോലെ ഡൗൺ ആയിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. അപ്പോൾ എനിക്ക് ബോറടിച്ചിരുന്നു എന്നും രജിത് കുമാർ പറഞ്ഞു. റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി തങ്ങളെ അകത്തേക്ക് കൊണ്ടുപോയത് എന്നും രജിത് കുമാർ പറഞ്ഞു.
വലിയ റേറ്റിംഗ് കൂടി പോകുന്ന കേരളത്തിലെ നമ്പർ വൺ ചാനലാണ് ഏഷ്യാനെറ്റ്. എല്ലാവർക്കും അത് അറിയാവുന്നതാണ്. അതിലെ നമ്പർവൺ പ്രോഗ്രാമാണ് ലാലേട്ടൻ അവതാരകനായ ബിഗ് ബോസ്. അതിന്റെ റേറ്റിംഗ് കൂട്ടാൻ നമുക്ക് ആരുടെയും ആവശ്യമില്ല എന്ന് അദ്ദേഹം പറഞ്ഞു. ഷോയിലെ മത്സരാർത്ഥികൾ ഗെയിമുകൾക്ക് പുറത്ത് ഒരു മത്സരബുദ്ധി കാണിക്കാത്തതാണ് അവിടെ സംഭവിക്കുന്നത്. അവർ അതിനുശേഷം ഗ്രൂപ്പ് ആയും കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും സൗഹൃദത്തോടെ നടക്കുകയാണ്. തന്നെ വിളിച്ചത് കഴിഞ്ഞ രണ്ടു സീസണുകളായി പ്രേക്ഷകർ നടത്തുന്ന അഭ്യർത്ഥന മൂലം ആയിരിക്കും. മറ്റു ലക്ഷ്യങ്ങളോടെ ഒന്നും തന്നെയല്ല തങ്ങളെ ഉള്ളിലേക്ക് അയച്ചത് എന്നും രജിത് കുമാർ പറഞ്ഞു.