നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ കലാകാരിയാണ് ഹണി റോസ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം സജീവമാണ്.മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് ഹണിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഹണി റോസ്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.ഇപ്പോൾ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹണി റോസ്.
ചുവന്ന ഗൗൺ ധരിച്ച് ക്രിസ്മസ് തീം ബാക്ക്ഗ്രൗണ്ടിൽ സമ്മാനങ്ങൾക്കിടയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.കൂടാതെ മറ്റൊരു ചിത്രത്തിൽ വൈൻ ഗ്ലാസുമായി നിൽക്കുന്ന ഹണിയെയും കാണാനാകും.ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായത്.നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഫോട്ടോഷൂട്ടിന്റെ അണിയറക്കാർ ഷൂട്ടിന്റെ മേക്കിങ് വീഡിയോയും പങ്കുവെച്ചിരുന്നു.ജോസ് ചാൾസ് ആണ് ഈ ഫോട്ടോഷൂട്ടിന്റെ കൺസെപ്റ്റ് കം ഫോട്ടോഗ്രാഫർ.മേക്കപ്പ് രജിഷാ ശശി.
അതേസമയം പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും അല്ലാതെയും ബോഡി ഷേമിങിനു ഹണി റോസ് വിധേയയായിട്ടുണ്ട്.ഈ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ടിന്റെ കമന്റിന് താഴെയും അത്തരത്തിലുള്ള നെഗറ്റീവ് കമൻറുകൾ കാണാനാകുന്നതാണ്.തനിക്ക് നേരെ ഉയർന്ന ഇത്തരം അതിക്രമങ്ങളെ കുറിച്ച് ഹണി റോസ് നൽകിയ ഒരു അഭിമുഖത്തിൽ കുറച്ചുനാൾ മുമ്പ് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.വളരെ ഭയാനകമായ രീതിയിലുള്ള ബോഡി ഷേമിംഗ് ആണ് തനിക്കെതിരെ നടക്കുന്നതെന്നും പരാതി കൊടുക്കാറുണ്ടെന്നും എന്നാൽ എത്രയെന്നും വച്ചാണ് പരാതി നൽകുക എന്നും താരം ചോദിക്കുന്നു.
തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്.നമ്മള് പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രം ചെയ്യുന്നതാണ്.കമന്റ് ഇടുന്ന ആളുകൾ ചിലപ്പോൾ ഫേക്ക് അക്കൗണ്ടുകളായിരിക്കാം,ഹണി പറയുന്നു.2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയിലേക്ക് എത്തുന്നത്.