നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ കലാകാരിയാണ് ഹണി റോസ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം സജീവമാണ്.തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയാണ് ഹണി റോസ് നായികയായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.പൊതു പരിപാടികളിലും,ഉദ്ഘാടന ചടങ്ങുകളിലും മറ്റും സജീവമായ ഹണി റോസ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തന്നെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ ചുവപ്പ് ഡ്രസ്സിൽ അതിമനോഹരിയായി ഉള്ള ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഒരു പൊതു പരിപാടിയുടെ ഭാഗമായി ഉള്ള ചുവപ്പ് നിറത്തിലുള്ള മനോഹരമായ കോസ്റ്റ്യൂമിൽ ഒരു ഗാർഡനിൽ ആണ് ഹണി റോസിനെ വീഡിയോയിൽ കാണാനാവുക. ഗാർഡനിൽ ചെടികളോട് മിണ്ടിയും പറഞ്ഞും സ്റ്റൈലിഷ് ആയി നടക്കുന്ന ഹണി റോസിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഈ ഗ്ലാമറസ് ആയ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരും തങ്ങളുടെ കമന്റുകളുമായി എത്തുന്നുണ്ട്.ഗോപിചന്ദ് മലിനേനി രചനയും സംവിധാനം നിർവഹിക്കുന്ന സൂപ്പർസ്റ്റാർ ബാലയ്യയുടെ ആക്ഷൻ ത്രില്ലർ ചിത്രമായ വീര സിംഹ റെഡ്ഡിയിലെ ഹണി റോസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.മൈത്രി മൂവി മേക്കേസിന്റെ ബാനറിൽ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.
അതേസമയം പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും അല്ലാതെയും ബോഡി ഷേമിങിനു ഹണി റോസ് വിധേയയായിട്ടുണ്ട്.ഹണി റോസ് പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് താഴെ പലരീതിയിലുള്ള നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്.തനിക്ക് നേരെ ഉയർന്ന ഇത്തരം അതിക്രമങ്ങളെ കുറിച്ച് ഹണി റോസ് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ചില കാര്യങ്ങൾ പറഞ്ഞിരുന്നു.വളരെ ഭയാനകമായ രീതിയിലുള്ള ബോഡി ഷേമിംഗ് ആണ് തനിക്കെതിരെ നടക്കുന്നതെന്നും പരാതി കൊടുക്കാറുണ്ടെന്നും എന്നാൽ എത്രയെന്നും വച്ചാണ് പരാതി നൽകുക എന്നും താരം ചോദിക്കുന്നു.
തുടക്ക സമയത്തൊക്കെ എനിക്ക് ഇത്തരം കമൻറുകൾ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്.നമ്മള് പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്,ഹണി റോസ് പറയുന്നു.2005ൽ വിനയന് സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,മൈ ഗോഡ്,സര് സിപി,റിംഗ് മാസ്റ്റര്‍,ട്രിവാന്‍ഡ്രം ലോഡ്ജ്,താങ്ക്യൂ,ബിഗ് ബ്രദർ,ഇട്ടിമാണി എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.