തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവാണ് ഹരീഷ് ഉത്തമൻ.ഒരുപിടി മലയാള ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം ഇപ്പോൾ മലയാളത്തിൽ സജീവമാണ്.തമിഴ് ചിത്രങ്ങളിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മലയാളികൾക്ക് ഹരീഷ് ഉത്തമൻ സുപരിചിതനാകുന്നത്.പിന്നീട് അദ്ദേഹം മലയാളി നടി ആയ ചിന്നു കുരുവിളയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്ന സന്തോഷ വാർത്തയാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു. ഞങ്ങൾ അവന് ‘ദയ’ എന്ന് പേരിട്ടു.സന്തോഷം,ഞങ്ങൾ വളരെയധികം അനുഗ്രഹീതരാണ്,നന്ദിയുണ്ട്’.കൂടാതെ ഗർഭകാലയളവിൽ ഞങ്ങളെ വഴികാട്ടിയവർക്കും മുന്നോട്ടുകൊണ്ടു പോയവർക്കും ഉള്ള നന്ദിയും ഹരീഷ് പങ്കുവെക്കുന്നുണ്ട്.പ്രപഞ്ചത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഹരീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.2022 ജനുവരിയിൽ മാവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ചാണ് ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരാകുന്നത്.സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ആദ്യകാലത്ത് ഏവിയേഷൻ രംഗത്ത് ക്യാബിൻ ക്രൂ ആയി ആണ് ഹരീഷ് ഉത്തമൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് കുറച്ചുനാൾ പരസ്യ രംഗത്ത് ജോലി ചെയ്യുന്നതിനിടയിലാണ് 2010 ൽ ഥാ എന്നാൽ ലോ ബഡ്ജറ്റ് തമിഴ് റൊമാൻറിക് ചിത്രത്തിൽ അഭിനയിക്കുന്നത്.പിന്നീട് നോർവേയിൽ നടന്ന തമിഴ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ മികച്ച പുതുമുഖ നടനുള്ള അവാർഡ് ഹരീഷ് നേടി.പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഹരീഷിന്റെ പ്രധാന ചിത്രങ്ങളാണ് പിസാസ്,തനി ഒരുവന്, പായുംപുലി,തൊടാരി,ഡോറ എന്നിവ.
മുംബൈ പൊലീസ്,മായാനദി,കോടതി സമക്ഷം ബാലൻ വക്കീൽ,ഭീഷ്മ പർവം,ഉത്തരം എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഇന്ന് അദ്ദേഹം തെന്നിന്ത്യൻ ഇൻഡസ്ട്രിയിലെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും പോലീസ് വേഷങ്ങളിലൂടെയും ശ്രദ്ധേയനാണ്.നോര്ത്ത് 24 കാതം,ലുക്ക ചുപ്പി,കസബ തുടങ്ങിയ ചിത്രങ്ങളിൽ ചിന്നു കുരുവിള അഭിനയിച്ചിട്ടുണ്ട്.പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി ആയ ചിന്നു അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമാണ്.മാമാങ്കം ഉൾപ്പെടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.