ശരീരത്തിന്റെ ഭാരം വർധിക്കുന്നതും അമിതമായ പൊണ്ണത്തടിയും പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.വ്യായാമത്തിന്റെ അഭാവവും കൃത്യമായ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടരാത്ത ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് നമ്മെ നയിച്ചേക്കാം.രാവിലെ വെറും വയറ്റിൽ ചില പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് പല ആരോഗ്യ ഗുണങ്ങളും സമ്മാനിക്കും.
ഇത്തരത്തിലുള്ള ചില ഹെർബറിൽ പാനീയങ്ങൾ ശീലമാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കും.പാനീയങ്ങൾ മെച്ചപ്പെട്ട ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരത്തിന് മികച്ച ആരോഗ്യം പ്രധാനം ചെയ്യുന്ന ചില പാനീയങ്ങളെ പറ്റി പരിശോധിക്കാം.ചിയ വിത്തുകളും നാരങ്ങ വെള്ളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.അര നാരങ്ങ നീര് അടങ്ങിയ ഒരു ഗ്ലാസ് വെള്ളത്തിൽ 6 കലോറി മാത്രമേ ഉള്ളൂ.
കൂടാതെ നാരങ്ങ വെള്ളം കുടിക്കുന്നത് മൂലം മെറ്റബോളിസം വർദ്ധിക്കുന്നതിനും കാരണമാകുന്നു. നാരങ്ങയും ചിയാവിട്ടുകളും ഉപയോഗിച്ച് ഈ പാനീയം തയ്യാറാക്കുന്നതിന് ആദ്യമായി ചെറു ചൂടുവെള്ളത്തിൽ നാരങ്ങ നീര് കലക്കുകയും പിന്നീട് മധുരത്തിനായി ഒരു സ്പൂൺ തേൻ ചേർക്കുന്നതും നല്ലതാണ്.ഈ പാനീയത്തിൽ ചിയ വിത്തുകൾ ചേർക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് നല്ല രീതിയിൽ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം ഇട്ട് കുതിരാനായി രാത്രി മുഴുവൻ വയ്ക്കുകയും രാവിലെ വെറും വയറ്റിൽ കുടിക്കുകയും ചെയ്യുന്നത് ശീലമാക്കുക.ആൻറി ഓക്സൈഡുകൾ അടങ്ങിയിട്ടുള്ള ഗ്രീൻ ടീ കുടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് നല്ലതാണ്.പല രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.പതിവായി ഗ്രീൻ ടീ കുടിക്കുന്നത് നമ്മുടെ ശരീര ചർമ്മത്തിന് വളരെ നല്ലതാണ്.