നമ്മുടെ ശരീരത്തിൽ എപ്പോഴും അണുബാധകൾ ബാധിക്കാൻ ഇടയുള്ളതും നന്നായി വൃത്തിയായി സൂക്ഷിക്കേണ്ടതുമായ ഒരിടമാണ് നമ്മുടെ വായ.ഇതിനായി കുറഞ്ഞത് രണ്ടു നേരമെങ്കിലും ഭക്ഷണത്തിനുശേഷം വൃത്തിയായി ബ്രഷ് ചെയ്യേണ്ടതുണ്ട്.എന്നാൽ ചില സാഹചര്യങ്ങളിൽ നാം പല്ലു തേക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും കടിക്കുമ്പോഴോ മോണയിൽ നിന്ന് രക്തം വരാറുണ്ട്. ഇത്തരത്തിൽ മോണയിൽ നിന്ന് രക്തം വരുന്നത് അല്ലെങ്കിൽ മോണയിൽ വീക്കം കാണപ്പെടുന്നത് പലപ്പോഴും കൃത്യമായി വായ് വൃത്തിയായി സൂക്ഷിക്കാത്തത് കൊണ്ടാകാം.
അതിനാൽ ഇത്തരത്തിൽ മോണയിൽ നിന്ന് രക്തം വരുമ്പോൾ വായയെയും പല്ലുകളെയും നാം കൂടുതൽ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.പലപ്പോഴും ആപ്പിൾ അല്ലെങ്കിൽ മറ്റ് ഫ്രൂട്ട്സ് കഴിക്കുമ്പോൾ ചിലരിൽ ഇത്തരത്തിൽ മോണയിൽ രക്തം കാണപ്പെടാറുണ്ട്.നാം കൃത്യമായി രീതിയിൽ ദന്ത ശുചിത്വം പാലിക്കാതെ വരുമ്പോൾ വായിൽ കീടാണുക്കൾ ഉണ്ടാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്തേക്കാം.ഇത്തരത്തിൽ അണുബാധ ഉണ്ടാവുന്നതാണ് മോണയിൽ നിന്ന് രക്തം വരുന്നതിനുള്ള ഒരു പ്രധാന കാരണം. വൈറ്റമിൻ സി,കെ എന്നിവയുടെ അഭാവം കൊണ്ടും ഇത്തരത്തിൽ മോണയിൽ നിന്ന് രക്തം വരാവുന്നതാണ്.
അമിതമായ പുകയില ഉപയോഗം,ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനങ്ങൾ,കൂടാതെ തെറ്റായ ഭക്ഷണ ശീലങ്ങൾ എന്നിവയും ഇത്തരത്തിൽ മോണയിൽ നിന്ന് രക്തം വരുന്നതിന് കാരണമായേക്കാം.നാമെല്ലാവരും രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കുന്നവരാണ്. അതിനൊപ്പം തന്നെ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും വൃത്തിയായി പല്ല് തേക്കേണ്ടത് അത്യാവശ്യമാണ്. കാരണം ദിവസം മുഴുവൻ നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ പല്ലിൽ ഉണ്ടാകാം.രാത്രി ഉറങ്ങുന്നതിനു മുമ്പ് അവ വൃത്തിയാക്കുന്നത് വളരെ അത്യാവശ്യമാണ്.
പല്ലുതേക്കുന്നതിനൊപ്പം തന്നെ ഒരു ടങ്ക് ക്ലീനർ ഉപയോഗിച്ച് നാക്ക് നല്ല രീതിയിൽ വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്.നല്ല വായുടെ ശുചിത്വം കാത്തുസൂക്ഷിക്കാൻ പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും നാം നിയന്ത്രിക്കേണ്ടതുണ്ട്.കാരണം പഞ്ചസാര കൂടുതലായി അടങ്ങിയ പദാർത്ഥങ്ങളും പാനീയങ്ങളും പല്ലിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.അത്തരത്തിൽ പഞ്ചസാര അടങ്ങിയ പദാർത്ഥങ്ങൾ കഴിച്ചതിനുശേഷം വായിൽ നന്നായി കഴുകുന്നത് നല്ലതായിരിക്കും.കൂടാതെ മൗത്ത് വാഷ് ഉപയോഗിച്ച് വായ് വൃത്തിയാക്കുന്നത് വായ്നാറ്റം ഇല്ലാതാക്കാനും ബാക്ടീരിയകളെ നശിപ്പിക്കാനും വളരെ നല്ലതാണ്.