ഹരിചന്ദനം, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി മഹാലക്ഷ്മിയുടെത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് മഹാലക്ഷ്മിയും പ്രശസ്ത നിർമ്മാതാവ് രവീന്ദ്രരും പുനർവിവാഹിതരായത്. എന്നാൽ വിവാഹ ഫോട്ടോ പങ്കുവെച്ചുള്ള ലക്ഷ്മിയുടെ പോസ്റ്റിന് താഴെ ഒരുകൂട്ടം ആളുകളുടെ ബോഡി ഷേമിങ് ആക്രമണമായിരുന്നു നടന്നത്. രവീന്ദ്രൻ ചന്ദ്രശേഖരന്റെ നിറവും ഭാരവും ചിലരുടെ മനസ്സിന് താങ്ങാനായില്ല. അച്ഛനും മകളും പണം മോഹിച്ചുള്ള വിവാഹം തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇത് വാർത്തയുമായതോടെ അത് എഴുതിയവരുടെ മുഖമടച്ചൊന്ന് പൊട്ടിച്ചു കൊണ്ടാണ് ഇരുവരും രംഗത്ത് വന്നത്. തനിക്ക് മഹാലക്ഷ്മിയെ പോലെ ഒരു സുന്ദരിയെ ഭാര്യയായി കിട്ടിയതാണ് എല്ലാവരെയും ചൊടിപ്പിച്ചത്.
ശരീരവണ്ണം കൂടിയവർക്ക് വിവാഹമേ പാടില്ല എന്ന് ചിന്തിക്കുന്നവരാണ് പലരും. അപ്പോഴാണ് പ്രശസ്തയായ സുന്ദരിയായ നടിയെ നിർമ്മാതാവായ രവീന്ദ്രൻ വിവാഹം കഴിക്കുന്നത്. വീഡിയോ ജോക്കി ആയാണ് മഹാലക്ഷ്മി താരലോകത്തേക്ക് കടന്നുവരുന്നത്. മിക്ക ചെറുപ്പക്കാരുടെയും ക്രഷ് ആയിരുന്നു അന്ന് ആ ക്യൂട്ട് അവതാരക. മ്യൂസിക് ചാനലുകൾ വന്നുതുടങ്ങിയ കാലത്ത് പിറന്നാൾ ആശംസിച്ചു പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്യുന്ന പ്രോഗ്രാം അവതരിപ്പിച്ചത് മഹാലക്ഷ്മിയായിരുന്നു. സംഭവം വന് ഹിറ്റായതോടെ ധാരാളം ആരാധകരും വന്നു. രവീന്ദ്രന്റെ ശ്രദ്ധയിലും ഈ പരിപാടി പതിഞ്ഞിരുന്നു. പഠനകാലത്ത് തന്നെ വളരെ കുസൃതിയായിരുന്നു മഹാലക്ഷ്മി.
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതിനിടയ്ക്ക് 9 സ്കൂളുകൾ മാറിയിരുന്നു. അച്ഛൻ ശങ്കരയ്യ സിനിമയിൽ കൊറിയോഗ്രാഫർ ആണ്. കൊക്കോ ബാബു എന്നൊരു ബംഗാളി സിനിമയിൽ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ അഭിനയം എന്ന മോഹവുമായി മഹാലക്ഷ്മിക്ക് വീട്ടിൽ കയറാൻ കഴിയുമായിരുന്നില്ല. അത്രയ്ക്ക് സ്ട്രിക്ട് ആയിരുന്നു വീട്ടിലെ കാര്യങ്ങൾ. അതിനിടയ്ക്ക് കോളേജിൽ പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് മഹാലക്ഷ്മിയുടെ ഫോട്ടോ സൺ ടിവിയിലേക്ക് അയച്ചുകൊടുക്കുന്നത്. അവർ ഒഡീഷന് വിളിക്കുമ്പോഴാണ് സംഗതി അറിഞ്ഞത്. വീട്ടിൽ പറഞ്ഞപ്പോഴേ നോ പറഞ്ഞു പിന്നെ കരച്ചിൽ വാശി. അങ്ങനെ അവസാന അടവ് ഇറക്കി. ആത്മഹത്യ ഭീഷണി.
അതിൽ അച്ഛനും അമ്മയും വീണു. അങ്ങനെ വീഡിയോ ജോക്കിയായി. രവീന്ദ്രൻ ആ സമയത്ത് സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതും ഹോബിയാക്കിയിരുന്നു. എൻജിനീയറിങ് പഠനം കഴിഞ്ഞ് പിന്നീട് സ്വിറ്റ്സർലാൻഡിൽ എംപിയെ പഠിക്കുവാൻ പോയി. തുടർന്ന് ഐക്യരാഷ്ട്ര സംഘടനയിൽ ജോലിയും. ടെലികോം വിദഗ്ധനായി ലാറ്റിൻ അമേരിക്കയിലും സൗത്ത് അമേരിക്കയിലും പ്രോജക്ടുകൾ ചെയ്തു. അവിടെനിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ഒരു തമിഴ് ചാനലിൽ താരനിശയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് പോയതാണ്. അവിടെ നിന്നാണ് സിനിമ നിർമ്മാണത്തിന് നിക്ഷേപം നടക്കാനായി ഒരാളെ കണ്ടെത്തുന്നത്. അങ്ങനെ 13 വർഷം മുൻപ് ആദ്യസിനിമ നളനും നന്ദിനിയും നിർമ്മിച്ചു. തിരിച്ചറിയും വരെ സിനിമ ഒരു മിത്താണ്. അകലെ നിന്ന് കൈമാറി വിളിച്ചു കൊണ്ടിരിക്കും. മോഹത്തോടെ നമ്മൾ അതിൽ വീഴും.
പക്ഷേ ബിസിനസ്സിൽ പരാജയം ആയിരിക്കും അതാണ് ആദ്യ സിനിമയിൽ പറ്റിയത്. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സിനിമയിലേക്ക് മാറി. അക്കാലത്താണ് മഹാലക്ഷ്മി സീരിയലിലേക്ക് കടന്നുവരുന്നത്. ടെലിവിഷനിലെ അവതരണം കണ്ട് ഇഷ്ടപ്പെട്ട് ആണ് സീരിയലിലേക്ക് വിളിച്ചത്. അച്ഛൻ സമ്മതിക്കാത്തതിനാൽ അമ്മയോട് മാത്രം പറഞ്ഞ് അഭിനയിക്കാൻ പോയി. സീരിയലിന്റെ ആദ്യ എപ്പിസോഡ് അച്ഛനെ കാണിച്ചപ്പോൾ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പക്ഷേ ആ സീരിയലും കഥാപാത്രവും വലിയ ഹിറ്റ് ആയി. തുടർന്ന് അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ച് 35 ഓളം സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിൽ സ്വാമി അയ്യപ്പൻ, ഹരിചന്ദനം എന്നീ സീരിയലുകളിലും അഭിനയിച്ചു.
മുന്നറിവാൻ എന്ന തന്റെ സിനിമയിലേക്ക് നായികയെ അന്വേഷിക്കുകയായിരുന്നു രവീന്ദ്രൻ അപ്പോൾ. അങ്ങനെയാണ് കാസ്റ്റിങ് ഡയറക്ടർ മഹാലക്ഷ്മിയെ കുറിച്ച് പറഞ്ഞത്. ഷൂട്ടിങ്ങിനിടയിൽ മഹാലക്ഷ്മിയെ ശ്രദ്ധിച്ചിരുന്നു. കൃത്യസമയത്ത് സെറ്റിൽ എത്തും രാവിലെ മുതൽ വൈകിട്ട് വരെ കോസ്റ്റും ഇട്ടിരുന്നിട്ട് ഷൂട്ട് ഇല്ലെന്ന് അറിയിച്ചാലും പരാതി പറയില്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥ. ഇതൊക്കെ രവീന്ദ്രനെ ആകർഷിച്ചു. അങ്ങനെയാണ് ഒരു ഡിന്നറിന് പോയിരിക്കവേ മിസിസ് രവീന്ദ്രൻ ആകാൻ താല്പര്യമുണ്ടോ എന്ന് തുറന്നു ചോദിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 1 തിരുപ്പതിയിൽ വച്ച് വിവാഹം കഴിഞ്ഞു.