ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഇതിനോടകം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭാ വിശ്വനാഥ്. സംരംഭകയും, ഫാഷൻ ഡിസൈനറും, ആക്ടിവിസ്റ്റും ഒക്കെയാണ് ശോഭ. ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ച മത്സരാർത്ഥി എന്നു പറഞ്ഞാണ് മോഹൻലാൽ ആദ്യദിനം ശോഭയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. വിവേഴ്സ് വില്ലേജ് എന്ന സംരംഭത്തിന് അമരക്കാരിയായി എല്ലാം അറിയപ്പെടുന്ന ശോഭ തൻറെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതും, അതിനുശേഷം ജീവിതത്തിൽ വിജയം കണ്ടെത്തിയതും, പിന്നീട് കള്ള കേസിൽ പെട്ടതിനെ കുറിച്ച് എല്ലാം താരം പറഞ്ഞിട്ടുണ്ട്. ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് ഒരു ചാനലിൽ അഭിമുഖത്തിൽ ശോഭ കടന്നുവന്നതിനെ കുറിച്ച് സംസാരിച്ചത് വൈറൽ ആവുകയാണ്.
ശോഭയുടെ വാക്കുകൾ ഇങ്ങനെ; എൻറെ ജീവിതത്തിൽ ഒരു ട്രാജഡി ഉണ്ടായിട്ടുണ്ട്. ഞാൻ ഇത് ഒരു മാധ്യമങ്ങൾക്ക് മുന്നിലും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞാണ് ശോഭ തുടങ്ങിയത്. ഞാനൊരു മാരിറ്റൽ റേപ്പ് വിക്ടിം ആണ്. ഒരുപാട് സഹിച്ചിട്ടുണ്ട്, ഡൊമസ്റ്റിക് വയലൻസും, ഫിസിക്കൽ അബ്യൂസും, മെന്റൽ ടോർച്ചറിങ്ങും ഒക്കെയായി ഒരുപാട്. നമ്മൾ വിചാരിക്കുന്നത് പോലെ തന്നെയാകണം ജീവിതം എന്നില്ല. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാം. ഒന്നും നമ്മുടെ കയ്യിൽ അല്ല. ആ സമയത്ത് ഞാൻ മാനസികമായി ഒരുപാട് തകർന്നു. ഞാനൊരു ഇര അല്ലെന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു. അല്ലാതെ അത് ഓർത്തിരുന്നാൽ ഒന്നും മാറാൻ പോകുന്നില്ല. ഞാൻ അങ്ങനെ അംഗീകരിക്കാൻ തുടങ്ങി. പിന്നീട് എനിക്കുള്ളതിൽ ഞാൻ സന്തോഷം കണ്ടെത്താൻ തുടങ്ങി. അത് അനുഗ്രഹമായി കണ്ടുതുടങ്ങി.
എനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്താണ് ഞാൻ ഇതിനെ മറികടന്നത്. അങ്ങനെ ഒരു സമയത്ത് ഞാൻ പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നെ അറിയുന്ന ആളുകൾക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതിനെ മറികടക്കാൻ ഏറ്റവും നല്ലത് ഇഷ്ടപ്പെട്ട് കാര്യങ്ങൾ ചെയ്യുക എന്നതാണ്. സംസാരിക്കുക നിങ്ങളെ കേൾക്കാൻ ഒരുപാട് പേരുണ്ടാകും. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് അതും എന്റെ ഭാഗ്യമാണ്. എൻറെ അന്നത്തെ ആ വീഴ്ചയിൽ നിന്നുമാണ് എൻറെ വിജയം തുടങ്ങിയത്. അതിനുശേഷം ആണ് ഞാൻ സംരംഭക ആകുന്നതും, ഒരു എൻ ജി ഒ ആരംഭിക്കുന്നതും എല്ലാം. നമ്മുടെ സ്വപ്നങ്ങളിൽ വിശ്വസിച്ചാൽ അത് സംഭവിക്കും എന്നാണ്. അത് സത്യമാണ്. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഡിസൈനർ ആകണം എന്ന് പറയുമായിരുന്നു.
മമ്മൂക്കയുടെയും മഞ്ജു ചേച്ചിയുടെയും എല്ലാം വസ്ത്രം ഡിസൈൻ ചെയ്യണമെന്ന് പറയുമായിരുന്നു. ഇപ്പോൾ ഞാൻ അതെല്ലാം ചെയ്യുന്നുണ്ട്. എന്റെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം ആയിരുന്നു. ഒരു ഘട്ടത്തിൽ ഡിപ്രഷൻ അടിച്ച് ഞാൻ മരിച്ചു പോകുമെന്ന് കരുതിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ എത്തിപ്പെട്ട ഇടം ഭയങ്കരമായി എൻജോയ് ചെയ്യുന്നുണ്ട്. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. എന്നെ ഒരുപാട് ഇൻസ്പെയർ ചെയ്യുന്ന ആളുകളാണ് എൻറെ അപ്പാമ്മയും അമ്മയും. നമുക്ക് പോസിറ്റീവ് എനർജി നൽകുന്ന ആളുകളോടൊപ്പം ആയിരിക്കാം എന്നത് പ്രധാനമാണ്. നെഗറ്റീവ് എനർജി കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ഞാൻ മാറും എന്നുമാണ് ശോഭ പറഞ്ഞത്. മുൻ ഭർത്താവിൻ്റെ പീഡനങ്ങളെക്കുറിച്ച് ശോഭ പറഞ്ഞിരുന്നു.
മദ്യത്തിന് അടിമയായിരുന്നു അയാൾ എന്നും മദ്യപിച്ചിട്ട് തന്നെ സ്ഥിരമായി ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു എന്നുമാണ് ശോഭ പറഞ്ഞത്. പല രാത്രിയിലും അയാളെ ഭയന്ന് ബാത്റൂമിൽ ഇരുന്ന് ഉറങ്ങിയിട്ടുണ്ട്. ഒടുവിൽ ഗതികേട് കൊണ്ട് ഗത്യന്തരമില്ലാതെ പോലീസിനെ വിളിക്കേണ്ട അവസരം ഉണ്ടായി. മൂന്നുവർഷത്തോളം അയാളുടെ ക്രൂരതകൾ സഹിച്ചു എന്നും ഒടുവിൽ ആ ജീവിതത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് ശോഭ പറഞ്ഞത്. കൂടാതെ പിന്നീട് വന്നൊരു വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മയക്കുമരുന്ന് കേസിൽ കുടുക്കിയതും, തൻറെ നിരപരാധിത്വം തെളിയിക്കാൻ നടത്തിയ പോരാട്ടത്തെ കുറിച്ചും ശോഭ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് വീടിനുള്ളിൽ വൈകാതെ ശോഭ തൻറെ ഈ കഥ സഹമത്സ്രാർത്ഥികളും ആയി പങ്കുവെയ്ക്കും എന്നാണ് ആരാധകർ കരുതുന്നത്.