ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മറ്റുള്ള സീസണുകളെക്കാൾ ആവേശം നിറഞ്ഞ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അഞ്ചാം സീസൺ തുടങ്ങി ഒരാഴ്ച അടുക്കുകയാണ്. 18 മത്സരാർത്ഥികളാണ് വീട്ടിലുള്ളത്. അതിൽ ഒരാൾ പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോമണർ കൂടിയാണ്. ഇത്തവണ മത്സരാർത്ഥിയായി എത്തിയവരുടെ കൂട്ടത്തിൽ സമൂഹമാധ്യമങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ശ്രീദേവിയും ഉണ്ട്. ഫൈബർ ഗുഡ് ദേവു എന്നുപറഞ്ഞാൽ ആയിരിക്കും മലയാളികൾക്ക് കൂടുതൽ ദേവുവിനെ മനസ്സിലാവുക. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസാർ കണ്ടന്റ് ക്രീയേറ്റർ എന്ന നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്.
പിന്നീട് ഇൻസ്റ്റയിലും മറ്റു നിലപാടുകൾ തുറന്നു പറഞ്ഞു ദേവു ശ്രദ്ധ നേടിയിട്ടുണ്ട്. മോഡൽ, ഇൻറർവ്യൂവർ, ഡാൻസർ, നടി, ബ്ലോഗർ എന്നിങ്ങനെയാണ് ദേവു ഇൻസ്റ്റഗ്രാമിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഷോട്ട് ഫിലിമുകളിലും യൂട്യൂബ് വീഡിയോകളുടെയും ശ്രീദേവി നിറഞ്ഞു നിൽക്കാറുണ്ട്. സിംഗിൾ മദർ കൂടിയാണ് ദേവു. സ്ത്രീകൾക്ക് വേണ്ടി എപ്പോഴും ശക്തമായ നിലപാടുകൾ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാൾ കൂടിയാണ് ദേവു. ബിഗ് ബോസിലും സ്ക്രീൻ സ്പേസ് ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ മുന്നിലാണ്. പക്ഷേ എന്ത്, എവിടെ, എങ്ങനെ പറയണമെന്ന കാര്യത്തിൽ ദേവുവിന് ധാരണ വന്നിട്ടില്ല എന്നും, തനിക്ക് എന്തൊക്കെയോ അറിയാം എന്ന് ധരിപ്പിച്ചെടുക്കാൻ ആവശ്യമില്ലാതെ ദേവു ചൂടാവുകയും കയർത്ത് സംസാരിക്കുകയും ചെയ്യുന്നു എന്നുമാണ് ദേവുവിനെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.
ഇപ്പോഴിതാ ദേവുവിന്റെ പഴയ കുറച്ച് വീഡിയോ കുത്തിപ്പൊക്കി നിലപാടില്ലാത്ത ആളാണ് ദേവു എന്ന് പറയുകയാണ് സമൂഹമാധ്യമം. ഇപ്പോൾ ഫെമിനിസം സംസാരിക്കുന്ന ദേവു ഒരുകാലത്ത് കലിപ്പന്റെ കാന്താരി മോഡിലുള്ള ഉപദേശങ്ങളാണ് ടിക്ക് ടോക്ക് വീഡിയോകളിലൂടെ നൽകിയിരുന്നത് എന്നും സോഷ്യൽ മീഡിയ പറയുന്നു. ആണിന്റെ തലയിൽ കയറി ഏത് പെണ്ണ് കളിക്കാൻ നോക്കിയാലും നട്ടെല്ലുള്ള ആളാണെങ്കിൽ അവനാ പെണ്ണിനെ കാലേ വാരി നിലത്തടിക്കണം. ഒരു ആൺകുട്ടി അവന്റെ പെണ്ണിന്റെ അടുത്തുവന്ന് ഈ വസ്ത്രം ചേരില്ലെന്ന് പറഞ്ഞാൽ അതിനർത്ഥം ചേരില്ലെന്ന് തന്നെയാണ്. എൻറെ പെണ്ണ് ഒരു വസ്ത്രം അണിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ മറ്റുള്ളവർ നോക്കാതിരിക്കാൻ സൊസൈറ്റി കുറ്റപ്പെടുത്താതെ ഇരിക്കാനാണ് അവൻ ഇതൊക്കെ പറയുന്നത് എന്ന് മനസ്സിലാക്കണം.
ഒരു പെൺകുട്ടി ഒരു വസ്ത്രം അണിഞ്ഞാൽ ആൺകുട്ടി അത് കൊള്ളില്ല എന്ന് പറഞ്ഞാൽ അവനെ ഒരുപാട് സ്നേഹിക്കണം. കാരണം നിങ്ങളെ അവൻ ഒരുപാട് സ്നേഹിക്കുന്ന കൊണ്ടാകും അങ്ങനെ പറയുന്നത്. എന്നൊക്കെയാണ് ദേവു പഴയ ടിക്ക് ടോക്ക് വീഡിയോകളിൽ പറഞ്ഞിരിക്കുന്നത്. ദേവുവിന്റെ പഴയ വീഡിയോകൾ കണ്ടാൽ കലിപ്പന്റെ കാന്താരിയെ ഓർമ്മ വരുമെന്നും ആരാധകർ കുറിച്ചു. അതേസമയം അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ സ്ത്രീകൾ മാക്സിമം അവരുടെ ചിറകൾ വച്ച് അവർക്ക് എത്തിപ്പെടാൻ പറ്റുന്ന മേഖലയിലേക്ക് എത്തണമെന്നാണ് ദേവു പറഞ്ഞത്. ഈ വീഡിയോകൾ എല്ലാം ഉദാഹരണമായി വെച്ചാണ് ദേവു നിലപാടുകളിൽ ഉറച്ചുനിൽക്കാത്ത വ്യക്തിയാണെന്ന് സോഷ്യൽ മീഡിയ പറയുന്നത്. ബിഗ് ബോസ് ഗ്രൂപ്പുകളിലും കലിപ്പന്റെ കാന്താരി മോഡലിലുള്ള ദേവുവിന്റെ വീഡിയോകൾ വൈറൽ ആണ്.