കുടുംബ പ്രേഷകർക്ക് സുപരിചിതയാണ് നടി വരദ. പൃഥ്വിരാജിന്റെ വാസ്തവം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് എസ് യുവർ ഓണർ, സുൽത്താൻ, മകൻറെ അച്ഛൻ, ഉത്തര സ്വയംവരം, വലിയങ്ങാടി തുടങ്ങിയ ഒരുപിടി സിനിമയിൽ വരദ അഭിനയിച്ചു. എന്നാൽ സിനിമയേക്കാൾ വലിയ താരം ആക്കുന്നത് ടെലിവിഷൻ പരമ്പരകൾ ആയിരുന്നു. പിന്നീട് വന്ന അമല എന്ന പരമ്പരയാണ് വരദയെ താരമാക്കുന്നത്. ആ പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് വരദ ജിഷിനെ പരിചയപ്പെടുന്നത് വിവാഹം കഴിക്കുന്നതും എല്ലാം. വരദയുടെ വ്യക്തിജീവിതം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഈ അടുത്തായി വരദയും ജിഷിനും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്.
ഇപ്പോഴിതാ ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ വരദ അതിഥിയായി എത്തുകയാണ്. പരിപാടിയുടെ അവതാരകനായ ശ്രീകണ്ഠൻ നായർ താരത്തോട് ഹിമാലയൻ യാത്രയെ കുറിച്ച് ചോദിക്കുന്നുണ്ട്. വയസ്സാകുമ്പോൾ നമുക്ക് എവിടെയെങ്കിലും പോകാൻ ആകുമോ പറ്റുന്ന പ്രായത്തിൽ പോകാൻ ആഗ്രഹമുള്ളതൊക്കെ പോവുക. ഹിമാലയത്തിൽ പോകുക എന്റെ വലിയ ആഗ്രഹമായിരുന്നു എന്നാണ് ഇതിനു വരദ നൽകുന്ന മറുപടി. പിന്നീട് സീരിയലിലെ തന്റെ തുടക്കകാലത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സീരിയലിനെ കുറിച്ച് അറിയുക ഇല്ലായിരുന്നു. എത്ര പ്രതിഫലം വാങ്ങണം എന്ന് പോലും അറിയില്ലായിരുന്നു എന്നാണ് വരദ പറയുന്നത്.
സിനിമയിൽ നിന്നുണ്ടായ മോശം അനുഭവം താരം പങ്കുവയ്ക്കുന്നുണ്ട്. എന്തുപറഞ്ഞാലും ചീത്ത. അത് മനഃപൂർവം ആണെന്നും നമ്മളെ അവരുടെ വഴിക്ക് വരുത്താനുള്ള ഹരാസ്മെൻറ് ആണെന്നും നമുക്ക് മനസ്സിലാകുമെന്നാണ് വരദ പറയുന്നത്. പരിപാടിയിൽ തനിക്കുണ്ടായ പ്രേതാനുഭവം താരം പങ്കുവയ്ക്കുന്നുണ്ട്. ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിക്കുന്നത്. എനിക്കിവിടെ മറ്റൊരാൾ കൂടെ ഉള്ളതായി ഫീൽ കിട്ടിയെന്നുമാണ് വരദ പറയുന്നത്. അടുക്കളയിൽ നിൽക്കുമ്പോൾ ഗ്ലാസ്സിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ലക്ഷൻ കിട്ടും. പക്ഷേ പോയി നോക്കുമ്പോൾ ആരെയും കാണില്ലെന്ന് ഓർക്കുന്നത്. രാത്രി മുറിയിൽ കൊട്ട് കേൾക്കാം. പാത്രങ്ങളൊക്കെ താനേ ഇരുന്നു പൊട്ടും. കുറച്ചുകൂടെ കഴിഞ്ഞപ്പോൾ എന്റെ കയ്യിൽനിന്നു പോയി എന്ന് വരദ പറഞ്ഞു.
അതേസമയം അടുത്തിടെ ആണ് വരദ കൊച്ചിയിൽ പുതിയ വീട് വാങ്ങിയത്. ഗൃഹപ്രവേശനത്തിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. തൃശ്ശൂരിൽ വീടുണ്ടെങ്കിലും ജോലിക്ക് എറണാകുളത്ത് നിൽക്കുന്നതിനാൽ സ്വന്തമായി ഇവിടെ ഒരു വീട് വേണമെന്ന് ഉണ്ടായിരുന്നു എന്ന് വരദ പറയുന്നു. മകൻ തൃശ്ശൂരിൽ തന്നെയാണ് സ്കൂളിൽ പഠിക്കുന്നത്. വൈകാതെ പുതിയ വീട്ടിലേക്ക് വരുമെന്നും നടി പറഞ്ഞിരുന്നു. താൻ കോടികളുടെ ആഡംബര ഫ്ലാറ്റ് വാങ്ങി എന്ന വാർത്തകളോട് താരം പ്രതികരിച്ചിരുന്നു. എല്ലാവർക്കും അറിയാം ഞാൻ സീരിയലാണ് ചെയ്യുന്നതെന്നും കോടികളുടെ ഫ്ലാറ്റ് ഉണ്ടാക്കാനുള്ള സെറ്റപ്പ് ഒന്നും എനിക്കില്ലെന്ന് ആണ് വരദ പറയുന്നത്.
ഞങ്ങൾ സാധാരണ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫാറ്റ് ആണ് വാങ്ങിച്ചത് എന്ന് വരദ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായിയുടെ വരദയുടെ വ്യക്തിജീവിതം സംബന്ധിച്ച ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. വരദയും ഭർത്താവ് ജിഷിനും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നാണ് വിവരം. എന്നാൽ വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് താരങ്ങൾ ഇഷ്ടപ്പെടുന്നത്.