ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകൾ ഒക്കെ നിറഞ്ഞുനിന്നിരുന്ന നടിയാണ് ദേവയാനി. മലയാളത്തിലൂടെയാണ് കരിയർ തുടങ്ങുന്നത് എങ്കിലും കൂടുതൽ തമിഴ് സിനിമകളാണ് ദേവയാനി അഭിനയിച്ചത്. കുടുംബിനിയായി നായിക വേഷങ്ങളാണ് ദേവയാനിയെ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. അതിനാൽ തന്നെ കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി. ഇപ്പോഴും സിനിമകളിൽ സജീവമാണെങ്കിലും ദേവയാനി മലയാളത്തിൽ അഭിനയിച്ചിട്ട് വർഷങ്ങളായി. എന്നാൽ ഇപ്പോൾ ഇതാ ആ ഇടവേള അവസാനിപ്പിച്ച് വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ദേവയാനി. അനുരാഗം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി തിരിച്ചുവരുന്നത്. ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി നടി നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്.
തന്റെ പ്രണയവിവാഹം അമ്മ നൽകിയ പിന്തുണ എന്നിവയെ കുറിച്ചല്ലാം നടി സംസാരിക്കുന്നുണ്ട്. തമിഴ് സംവിധായകൻ രാജകുമാരനെ ആണ് നടി വിവാഹം കഴിച്ചത്. 2001 ൽ ആയിരുന്നു നടിയുടെ വിവാഹം. ഇനിയാ പ്രിയങ്ക എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. തൻറെ ഒരു സിംഗിൾ കുട്ടി ലവ് സ്റ്റോറി ആണെന്നാണ് ദേവയാനി പറഞ്ഞത്. പ്രണയം എന്നാൽ എപ്പോഴും ഒരേ ഫീലിംഗ് ആണ്. എൻറെ ഭർത്താവ് ഒരു സംവിധായകനാണ്. സൂര്യവംശം എന്നൊരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സിനിമയിൽ അദ്ദേഹം അസിസ്റ്റൻറ് ഡയറക്ടറായിരുന്നു. രണ്ടുമൂന്നുവർഷം കഴിഞ്ഞ് അദ്ദേഹം ഒരു സിനിമ ചെയ്തു. അതിൽ എന്നെ നായികയാക്കി. വീണ്ടും അദ്ദേഹം എന്നെ വെച്ച് ഒരു സിനിമ ചെയ്തിരുന്നു. അതിനിടയിൽ ഞങ്ങൾക്കിടയിൽ സൗഹൃദം ഉണ്ടായി ആ സൗഹൃദം പ്രണയമായി.
അങ്ങനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രണയ വിവാഹത്തെക്കുറിച്ച് നടി പറഞ്ഞത്. മലയാളത്തിൽ അഭിനയിച്ചപ്പോൾ ഉള്ള ഭാഷാ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ നൽകുന്ന പിന്തുണയെ കുറിച്ച് താരം പറഞ്ഞത്. എൻറെ അമ്മ മലയാളിയാണ് അതുകൊണ്ട് എനിക്ക് പറഞ്ഞാൽ മനസ്സിലാകും. ഞങ്ങൾ ജനിച്ചതും വളർന്നതും ഒക്കെ മുംബൈയിൽ ആയിരുന്നു. അതുകൊണ്ട് കൂടുതൽ ഇംഗ്ലീഷും ഹിന്ദിയും ആയിരുന്നു വീട്ടിൽ. അമ്മയായിരുന്നു എൻറെ സപ്പോർട്ട് മലയാളത്തിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ പിന്തുണച്ചത് അമ്മയാണ്. ഡയലോഗ് ഒന്നും മനസ്സിലായില്ലെങ്കിൽ അമ്മയോട് ചോദിക്കും അമ്മയാണ് അർത്ഥമൊക്കെ പറഞ്ഞുതരിക.
ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അമ്മ കാരണമാണ്. അത് ഞാൻ അഭിമാനത്തോടെ പറയുമെന്നും അമ്മ ഇല്ലാതിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന ദേവയാനി ആയിരിക്കില്ല എന്ന് നടി വ്യക്തമാക്കി. മലയാളികൾക്ക് എന്നെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് ബാലേട്ടനിലൂടെയാണ്. എവിടെപ്പോയാലും ചോദിക്കുന്നത് ബാലേട്ടനെ കുറിച്ചാണ്. വളരെ ചെറിയ വേഷമായിരുന്നെങ്കിലും എല്ലാവർക്കും അത് ഇഷ്ടപ്പെട്ടിരുന്നു എന്നും ദേവയാനി കൂട്ടിച്ചേർത്തു. അനുരാഗത്തിൽ പ്രധാന വേഷത്തിലാണ് ദേവയാനി എത്തുന്നത് ഷീലയും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നടിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൂടിയാണ് ഈ സിനിമ ചെയ്യാനുള്ള കാരണം എന്ന് ദേവയാനി പറഞ്ഞു.