ആനന്ദം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനാർക്കലി മരക്കാർ. ചെയ്ത സിനിമകൾ കുറവാണെങ്കിലും ലൈം ലൈറ്റിൽ അനാർക്കലി നിലനിന്നു. അടുപ്പിച്ച് രണ്ടുമൂന്ന് സിനിമകളാണ് അനാർക്കലിക്ക് വരാനിരിക്കുന്നത്. സുലൈഖ മൻസിൽ, ബി 32 മുതൽ 44 വരെ എന്നിവയാണ് ഇവ. സുലൈഖ മൻസിൽ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രം അനാർക്കലിയാണ്. ബി 32 മുതൽ 44 വരെ ട്രാൻസ്ജെൻഡർ കഥാപാത്രത്തിലാണ് അനാർക്കലി അവതരിപ്പിക്കുന്നത്. സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അനാർക്കലി. റെഡ് എഫ് എമ്മുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സിനിമയിൽ സിയ എന്ന കഥാപാത്രത്തെയാണ് ചെയ്യുന്നത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് വരുന്ന പെൺകുട്ടിയായാണ് അഭിനയിക്കുന്നത്. പുരുഷനാവാനുള്ള പ്രോസസ്സിലാണ് ആ കഥാപാത്രം. സിനിമയൊന്നും ഇല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് വന്നത്. ട്രാൻസ്ജെൻഡർ കൂടി ആയതിനാൽ വളരെ എക്സൈറ്റഡ് ആയിരുന്നു. അതിലൊരു കിസ്സിങ് സീൻ ഉണ്ടായിരുന്നു. ഞാൻ പൊളിക്കും എന്ന് കരുതി. ആ സീൻ വേറെ ഓഡിയോ വെച്ച് ഇപ്പോൾ ഓടുന്നുണ്ട്. എനിക്ക് തന്നെ കാണുമ്പോൾ ഒരു കുളിര്. ഞാനെന്ത് അടിപൊളിയായാണ് കിസ്സ് ചെയ്യുന്നതെന്ന് അനാർക്കലി തമാശയോടെ പറഞ്ഞു. പൊതുവെ കൂൾ ആണെന്ന് അനാർക്കലി പറയുന്നു.
എനിക്ക് എന്റേതായ സങ്കടങ്ങൾ ഉണ്ട് പക്ഷേ ഞാനൊരു പരിധിയിൽ കൂടുതൽ അതിൽ നിൽക്കില്ല. ട്രോൾ ഒക്കെ കാണുമ്പോൾ പണ്ടൊന്നും ഒന്നും തോന്നാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. വിഷമം വരുമ്പോൾ ആരോടാണ് സങ്കടം പറയുക എന്ന ചോദ്യത്തിനും അനാർക്കലി മറുപടി നൽകി. കാമുകനുണ്ട് അവനോട് ഇങ്ങനെ പറയും ഭയങ്കര മോട്ടിവേഷൻ ഒക്കെ തരും. അപ്പോൾ ഞാൻ ഓക്കേ ആകും. ആദ്യമൊക്കെ എന്റെ പ്രണയങ്ങൾ കോമഡി ആയിരുന്നു. എനിക്ക് വലിയ പാഷനായിരുന്നു എനിക്ക് പ്രേമിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരും ഉണ്ടായിരുന്നില്ല. സ്കൂളിൽ അധികം ആരും മൈൻഡ് ചെയ്യാത്ത ആളായിരുന്നു.
അങ്ങനെ നാട്ടിൽ ഒരു ക്യാമ്പിന് പോയപ്പോൾ ഒരു പയ്യനെ ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രണയിച്ചു. കാരണം എനിക്കൊരു ലൗ സ്റ്റോറി വേണമായിരുന്നു സുന്ദരനായ പയ്യനായിരുന്നു പക്ഷേ എനിക്ക് അവനോട് പ്രേമം ഒന്നും തോന്നിയിരുന്നില്ല. മൂന്നുമാസം കഴിഞ്ഞപ്പോൾ അവനുമായി ബ്രേക്ക് അപ്പ് ആയി. പിന്നെ പ്രണയങ്ങൾ ഒക്കെ വളരെ സില്ലി ആയിരുന്നു. എൻറെ ഇൻസെക്യൂരിറ്റി കൊണ്ടാണ് ഞാൻ പ്രണയിച്ചത്. ഞാൻ അവർക്ക് ശല്യം ഒന്നുമായിരുന്നില്ല. ഞാൻ അവർക്ക് നിയന്ത്രണം ഒന്നും വെച്ചിരുന്നില്ല. ഞാൻ വിളിക്കുകയോ റൊമാൻറിക് ആയി സംസാരിക്കുകയോ ഒന്നുമില്ല. ബോയ്ഫ്രണ്ട് ഉണ്ടോ എന്ന് ആൾക്കാർ ചോദിക്കുമ്പോൾ ഉണ്ടെന്ന് പറയാൻ വേണ്ടി മാത്രം.
ഒരു പോയിൻറ് കഴിഞ്ഞപ്പോൾ ഇവരെ എനിക്ക് ബോറടിക്കും ഞാനുമായി ബ്രേക്ക് അപ്പ് ആവും. ഒരു ദാക്ഷണ്യവും ഇല്ലാതെ. കോളേജിലേക്ക് ആയപ്പോഴാണ് പ്രണയത്തിലേക്ക് കൂടുതൽ അടുത്തെന്നും അനാർക്കലി പറഞ്ഞു. അനാർക്കലി മരക്കാർ, ലുക്മാൻ അൻവറും ആണ് സുലൈഖ മൻസിൽ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. മാമുക്കോയ, ചെമ്പൻ വിനോദ്, ശബരീഷ് വർമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ആയിട്ടുണ്ട്.
തമാശ, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്യുന്നത്. റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവർ സിനിമയിൽ അണിനിരന്നു. സിനിമയിൽ അഭിനയിച്ച റോഷൻ മാത്യു, വിശാഖ് നായർ എന്നിങ്ങനെ നിരവധി താരങ്ങളെ തേടി പിന്നീട് ഒട്ടനവധി അവസരങ്ങളാണ് എത്തിയത്.