മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണ് സൗഭാഗ്യ വെങ്കിടേഷ്. ആദ്യം ഈ പേര് മാത്രമാണ് മലയാളികൾ തിരിച്ചറിഞ്ഞത്. പിന്നാലെയാണ് ഇത് താര കല്യാണിന്റെ മകളാണെന്ന് എല്ലാവരും അറിയാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ തൻറെ സ്വന്തം പേരിൽ പ്രശസ്തയായ വ്യക്തിയാണ് സൗഭാഗ്യ എന്ന് അക്ഷരാർത്ഥത്തിൽ നമുക്ക് പറയാൻ സാധിക്കും. സൗഭാഗ്യയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയതും താരത്തിന് ആരാധകരോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ആരാധകരോട് താരം പങ്കുവെക്കുന്നത് വച്ചാണ് തിരിച്ചും ആരാധകർ സ്നേഹിക്കുന്നത്. എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന സൗഭാഗ്യക്ക് സോഷ്യൽ മീഡിയ തന്നെ പലപ്പോഴും സമ്മാനങ്ങൾ നൽകാറുണ്ട്.
അത്തരത്തിൽ ലഭിച്ചതാണ് യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് ഒക്കെയും. ഇപ്പോൾ ഭൂരിഭാഗം സമയവും മകൾ സുധാപ്പൂവിനെ കുറിച്ചുള്ള വിശേഷങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. മകളെ കൊണ്ട് ഒറ്റയ്ക്ക് ജോലി ചെയ്യുന്നതൊക്കെ തന്നെ വളരെയധികം പാടാണെന്ന് പറഞ്ഞ് മുൻപും സൗഭാഗ്യ പലതരം വിദ്യകൾ പരീക്ഷിച്ചിട്ടുണ്ട്. നെഞ്ചിന്റെ സൈഡിൽ കെട്ടിവച്ചതൊക്കെ തന്നെയും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ അടുക്കളയിൽ നിൽക്കുമ്പോൾ എളുപ്പം കുഞ്ഞിനെ പുറകിൽ കെട്ടിവയ്ക്കാൻ ആണെന്നുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചെത്തിയിരിക്കുന്നത്. അടുക്കളയിൽ പാത്രം കഴുകുകയും ഒപ്പം ബാഗിൽ പോലെ കുഞ്ഞിനെ തൂക്കിയിരിക്കുന്ന ഒരു ബാഗ് കൊണ്ടും ചെയ്തിരിക്കുന്നത് കാണാം. ഇതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഒരു വീഡിയോ.
കുഞ്ഞിനെ എടുത്തു കൊണ്ട് ഇങ്ങനെ ജോലി ചെയ്യല്ലേ എന്നും അത് സൗഭാഗ്യക്ക് തന്നെ വലിയ പാടാണെന്നും ആളുകൾ കുറിക്കുന്നു. സൗഭാഗ്യ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ നിമിഷങ്ങൾക്കകം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിനെ നോക്കണം അടുക്കളപ്പണിയും ചെയ്യണം മറ്റു വഴികളില്ലാതെ സൗഭാഗ്യ ചെയ്തതാണ് ഈ വഴി എന്ന് ആരാധകർ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവരും ഇത് കണ്ട് സങ്കടമായി എന്നും ആരെങ്കിലും സൗഭാഗ്യയെ സഹായിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു എന്നൊക്കെ നിരവധി പേർ കമൻറ് ചെയ്യുന്നു. ഞാനങ്ങനെ ഒരു സൊലൂഷൻ കണ്ടെത്തി അവളെ ഞാൻ പുറകിൽ കാരി ചെയ്യാം എന്ന് വിചാരിച്ചു. അവളെ തൊട്ടിലിട്ട് ഞാൻ പണിയെടുക്കാൻ പോകുമ്പോൾ അവൾ ഭയങ്കരമായി കരയും.
പക്ഷേ ഞാനിപ്പോൾ ഒരു കങ്കാരു അമ്മയായി. മകളെ ഇങ്ങനെ എപ്പോഴും ചേർത്ത് നിർത്താൻ എനിക്കിപ്പോൾ സാധിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ എനിക്ക് എപ്പോഴും അവളെ ശ്രദ്ധിക്കാനും എൻറെ ജോലികൾ തീർക്കാനും സാധിക്കും. ഇതിനു പിന്നാലെ നടുവേദന ഉണ്ടാകും. പക്ഷേ കുഞ്ഞിനെ സന്തോഷമായി വെക്കാനും കുഞ്ഞിനെ കരയിക്കാതിരിക്കാനും ഇതാണ് ഏക വഴി. പല അമ്മമാർക്കും ഇത് വലിയൊരു ഇൻസ്പിരേഷൻ ആണെന്ന് അവർ തന്നെ കമൻറ് ആയി കുറിക്കുന്നുണ്ട്. അതുപോലെതന്നെ സൗഭാഗ്യയോടുള്ള ഇഷ്ടവും മതിപ്പും കൂടുന്നതായും ആരാധകർ പറയുന്നു.