ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ ബി, സി, കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ് റൂട്ട്. എന്നാൽ ഏതൊരു സാധനത്തിനും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടെന്ന് പറയുന്നതുപോലെയാണ് ബീറ്റ്റൂട്ടിന്റെ കാര്യവും. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ട് ഗുണങ്ങൾ നേടുന്നത് പോലെ തന്നെ ദോഷങ്ങളും നേരിടേണ്ടി വരും. ചില രോഗമുള്ളവർ ബീറ്റ് റൂട്ടിൽ നിന്നും അകന്നു നിൽക്കേണ്ടതാണ് ഏറ്റവും ഉത്തമം. പ്രത്യേകിച്ച് പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് കഴിക്കുന്നത് മൂലം അവരുടെ ആരോഗ്യത്തിന് അത് ദോഷം ചെയ്യും.
അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ ബീറ്റ്റൂട്ട് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്ന രീതിയിലുള്ള ബീറ്റ്റൂട്ടിൽ നാരിന്റെ അളവും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് കഴിക്കുന്നത് മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. ജീവിതത്തിലെ ക്രമരഹിതമായ ആഹാരരീതിയും അനാരോഗ്യകരമായ ദിനചര്യവും കാരണം ശരീരത്തിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. രക്തസമ്മർദ്ദം കുറയാനും സാധ്യതകൾ ഏറെയാണ്. ശരീരത്തിലെ രക്തപ്രവാഹം സാധാരണ നിലയേക്കാൾ കുറയുമ്പോഴാണ് അതിന് താഴ്ന്ന രക്തസമ്മർദ്ദം എന്ന് പറയുന്നത്.
ഇത്തരത്തിൽ താഴ്ന്ന രക്തസമ്മർദ്ദം ഉള്ള രോഗികൾ ബീറ്റ്റൂട്ട് കഴിക്കുന്നതിനാൽ പ്രഹസനം ഉണ്ടാക്കും. കാരണം ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തെ നേർത്ത താക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയുന്നതിനും കാരണമാകും. അതുകൊണ്ട് കുറഞ്ഞ രക്തസമ്മർദ്ദം ഉള്ള രോഗികൾ ആരും തന്നെ ബീറ്റ് റൂട്ട് കഴിക്കരുത്. ബീറ്റ്റൂട്ടിൽ ഓക്സിലേറ്റുകൾ ഉയർന്ന രീതിയിൽ ഉള്ളതിനാൽ വൃക്കയിൽ കല്ലിൻറെ പ്രശ്നമുള്ളവർ ബീറ്റ് റൂട്ട് ഒഴിവാക്കണം കാരണം ഇത്തരത്തിലുള്ള ഓക്സലേറ്റുകൾ വൃക്കയിലെ കല്ലിൻറെ പ്രശ്നം വർദ്ധിപ്പിക്കാൻ ഇടയാക്കും. ദഹനത്തിന് ഗുണകരമാണ് ബീറ്റ്റൂട്ട് എങ്കിലും ഇത് അമിതമായി കഴിക്കുന്നത് കരളിന്റെ കേടുപാടുകൾ ഉണ്ടാക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബീറ്റ്റൂട്ട്ൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ചെമ്പ് തുടങ്ങിയ ധാതുക്കൾ കരളിൽ അടിഞ്ഞു കൂടുകയും ഇത് കരൾ രോഗത്തിന് കാരണമാക്കുകയും ചെയ്യും. ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ചിലർക്കെങ്കിലും അലർജി പ്രശ്നങ്ങളും ഉണ്ടാകും. ബീറ്റ്റൂട്ട് കഴിക്കുന്നത് മൂലം ചിലർക്ക് തൊണ്ടയിൽ ചൊറിച്ചിൽ ഉണ്ടാകും അത്തരമൊരു സാഹചര്യമുണ്ടെങ്കിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്.