തമിഴ്നാട്ടിൽ അടുത്തിടെ വലിയ വാർത്താപ്രാധാനം നേടിയ സംഭവമായിരുന്നു നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദറും തമ്മിലുള്ള വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഇരുവർക്കും വ്യാപക സൈബർ ആക്രമണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നു. രവീന്ദർ ചന്ദ്രശേഖരന്റെ ശരീരഭാരമാണ് പരിഹാസത്തിന് കാരണമായത്. പണം കാണിച്ച് രവീന്ദർ മഹാലക്ഷ്മിയെ വരുതിയിലാക്കി, കോടീശ്വരനായ രവീന്ദറിൻ്റെ മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങൾ വന്നു. രണ്ടുപേരുടെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. മഹാലക്ഷ്മിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനും ഉണ്ട്.
ഇതും അധിക്ഷേപങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇത്തരം ട്രോളുകൾ ഒന്നും രവീന്ദറോ മഹാലക്ഷ്മിയോ കാര്യമാക്കിയില്ല. പരിഹാസങ്ങളോട് രൂക്ഷമായി പ്രതികരിക്കാൻ രണ്ടുപേരും തയ്യാറായില്ല. പലപ്പോഴും ഇതിനെയൊക്കെ ചിരിച്ചു തള്ളുകയായിരുന്നു. തങ്ങളുടെ സന്തുഷ്ടകരമായ ജീവിതമാണ് വിമർശനങ്ങൾക്ക് മറുപടിയായി ഇവർ കാണിക്കുന്നത്. പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരാണ് മഹാലക്ഷ്മിയും രവീന്ദറും വ്യക്തമാക്കിയത്. രണ്ടുപേർക്കും പരസ്പരം കഴിഞ്ഞ കാലത്തെ കുറിച്ച് അറിയാം. ഒരുമിച്ചു മുന്നോട്ടു പോകാൻ പറ്റുമെന്ന് ഉറപ്പിലാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. ഭർത്താവിൻറെ വണ്ണം അല്ല താൻ നോക്കിയതെന്നും, ശരീരഭാരത്തെ കളിയാക്കുന്നത് ശരിയല്ലെന്ന് മഹാലക്ഷ്മി വ്യക്തമാക്കി.
വിവാഹശേഷം രണ്ടുപേരും തങ്ങളുടെ കരിയർ തിരക്കുകളിൽ ആണ്. മഹാലക്ഷ്മി ഇപ്പോഴും സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. രവീന്ദർ സിനിമ നിർമാണത്തിനും ശ്രദ്ധ കൊടുക്കുന്നു. ഭാര്യക്കൊപ്പം ഉള്ള യാത്രകളുടെ ഇടയ്ക്ക് രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. രവീന്ദർ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭാഗ്യം ധീരർക്ക് അനുകൂലമാണ്. എൻറെ പ്രണയവും ജീവിതവും എല്ലാവർക്കും തന്നെ മനസ്സിലാകണമെന്നില്ല. അവർക്ക് മറുപടി നൽകേണ്ടതില്ല എന്നതാണ് എൻറെ ഉപദേശം. ഞങ്ങൾ ഹാപ്പിയാണ്. കാരണം നിങ്ങൾക്കുള്ളത് പോലെ തന്നെ ജീവിതം ലളിതവും മനോഹരവുമാണ്. രവീന്ദർ കുറിച്ചത് ഇങ്ങനെ.
പോസ്റ്റിന് താഴെ മഹാലക്ഷ്മിയും കമൻറ് ചെയ്തു. ലവ് യു മൈ ലൈഫ് എല്ലാവരെയും എനിക്ക് ആവശ്യമില്ല എനിക്ക് നിന്നെ മാത്രം മതി എന്ന് മഹാലക്ഷ്മിയുടെ കമൻറ്. രവീന്ദറിനെ വിവാഹം കഴിച്ചത് കൊണ്ട് മഹാലക്ഷ്മിക്ക് നേരെ ഇപ്പോഴും നിരവധി അധിക്ഷേപങ്ങൾ വരാറുണ്ട്. എന്നാൽ രവീന്ദറിൻ്റെ പണം കണ്ടല്ല താൻ വിവാഹത്തിന് തയ്യാറായത് എന്ന് നേരത്തെ മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. തനിക്ക് സാമ്പത്തിക ഭദ്രത ഉണ്ടെന്നും, മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു എന്ന് മഹാലക്ഷ്മി വ്യക്തമാക്കി. രവീന്ദർ കടന്നുവന്ന ശേഷമാണ് വിവാഹം ഇനി വേണ്ടെന്ന് തീരുമാനം മാറ്റിയത് എന്ന് മഹാലക്ഷ്മി തുറന്നു പറഞ്ഞു.
ഭർത്താവിനെ മാത്രമല്ല ആരെയും ഇത്തരത്തിൽ കളിയാക്കരുത് എന്ന് മഹാലക്ഷ്മി തുറന്നു പറഞ്ഞു. തമിഴകത്ത് നിരവധി സീരിയലുകളിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടുതലും വിലത്തിവേഷങ്ങളാണ് സീരിയലുകളിൽ മഹാലക്ഷ്മി ചെയ്തത്. തമിഴ് സിനിമ നിർമ്മാണ രംഗത്ത് വർഷങ്ങളായി സജീവമാണ് രവീന്ദർ. പ്രായവ്യത്യാസം രൂപം തുടങ്ങി പല കാരണങ്ങളാണ് മറ്റു താര ദമ്പതികളും പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. അർജുൻ കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയ വലിയ താരങ്ങൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പങ്കാളിയുമായുള്ള പ്രായവ്യത്യാസമാണ് ഇതിൽ പലരെയും പരിഹസിക്കാൻ കാരണമായത്.