മലയാളികളുടെ പ്രിയ ഗായകരെയും പ്രിയ താരങ്ങളെ കുറിച്ച് മലയാളികൾ എപ്പോഴും ഓർത്തിരിക്കാറുണ്ട്. അത്തരത്തിൽ മലയാളികൾ എപ്പോഴും ആൽബം പാട്ടുകളിലൂടെയും അല്ലാതെയുള്ള പാട്ടുകളിലൂടെയൊക്കെ തന്നെയും ഓർത്തിരിക്കുന്ന ഒരു ഗായികയാണ് സോണി. ഫോർ ഇയേഴ്സ് എന്ന ഈ അടുത്ത് പുറത്തിറങ്ങിയ സിനിമയിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തിയ ഹൃദ്യസുന്ദര ശബ്ദത്തിന് ഉടമ തന്നെയാണ് സോണി. ഇന്ന് സോണി ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ തന്റെ പ്രിയതമനുമായി ഒന്നിക്കുകയാണ്.
ഗൗതം വിൻസെൻറ് എന്ന സംഗീതസംവിധായകനുമായി സോണി മോഹൻ വിവാഹം ഇന്ന് രാവിലെ ആലപ്പുഴയിൽ വച്ച് നടന്നിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ആശംസകൾ അറിയിച്ചു നിരവധി പേരാണ് സോണിക്കും ഗൗതമിനും ഒപ്പം എത്തുന്നത്. ഫോർ ഇയേഴ്സ് എന്ന ക്യാമ്പസ് പ്രണയ ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ഹരിശ്രീ കുറിച്ച ഗായികയാണ് സോണി. ആകെ എട്ടു ഗാനങ്ങളുടെ ചിത്രത്തിൽ മൂന്നെണ്ണം സോണി തന്നെ ആലപിച്ചു. ചിത്രത്തിൻറെ സംഗീത സംവിധായകൻ ശങ്കർ ശർമയാണ്.
ഈ സോണിയെ മലയാള സിനിമയിലേക്ക് ഗാനശാഖയ്ക്ക് പരിചയപ്പെടുത്തിയതും ശങ്കർ തന്നെയാണ്. സോണിയും ഗൗതമും പണ്ടുമുതലേ സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ചു മുൻപ് തന്നെ ജോലി ചെയ്തിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ അടുത്ത സൗഹൃദം പിന്നാലെ പ്രണയത്തിലേക്കും വിവാഹത്തിലേക്ക് എത്തുകയായിരുന്നു.