മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായി തിളങ്ങി നിൽക്കവേ ആണ് നവ്യ വിവാഹം കഴിക്കുന്നതും സിനിമ ഉപേക്ഷിക്കുന്നതും. പാണ്ടിപ്പട കല്യാണരാമൻ തുടങ്ങി ഇൻഡസ്ട്രി ഹിറ്റുകളിൽ നായയായ നവ്യയെ കുറേക്കാലം മലയാള സിനിമയിൽ കണ്ടില്ല. ഒരുത്തി എന്നസിനിമയിലൂടെ മികച്ച തിരിച്ചുവരവ് നടത്താൻ കഴിഞ്ഞത് വർഷങ്ങൾക്കിപ്പുറമാണ്. ജാനകി ജാനേ ആണ് നവ്യയുടെ പുതിയ സിനിമ. ഒരു അഭിമുഖത്തിലാണ് വിവാഹം ശേഷം ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ടതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നവ്യ നായർ. നടി നടന്മാർ ജനങ്ങളുടെ മനസ്സിൽ പതിയുന്നവരാണ് അവർക്ക് എന്നും സ്ഥാനവും ഉണ്ടാകും.
അതെപ്പോഴും സിനിമ ഇൻഡസ്ട്രി തിരിച്ചറിയുന്നില്ല എന്നും നവ്യ അഭിപ്രായപ്പെട്ടു. ഞാൻ സിനിമയിൽ തിരിച്ചുവരണമെന്ന് ആഗ്രഹിച്ച ആളല്ല. മതിയായെന്ന് തോന്നിയാണ് നിർത്തിയത് എന്നും, എല്ലാദിവസവും ഇതുതന്നെയല്ലേ ചെയ്യുന്നത് അങ്ങനെയാണ് കല്യാണം കഴിച്ചത്. ആ സമയത്ത് ഹാപ്പിയായി. കല്യാണം കഴിച്ചാൽ പിന്നെ അഭിനയിക്കില്ലെന്ന് നാട്ടുനടപ്പ് ആയിരുന്നു. അതുതന്നെയായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബം ആവുക എന്നതാണെന്നാണ് ഞാൻ വിചാരിച്ചത്. കല്യാണം കഴിച്ചു കുടുംബം ആവുന്നതാണ് സക്സസ് എന്ന് ഞാൻ വിചാരിച്ചിരുന്നു. ചെറുപ്പത്തിൽ നമ്മൾ കേട്ട് പോകുന്ന കാര്യങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്.
എന്റെ മോൻ ഒരിക്കൽ ഇത് കേൾക്കുന്നുണ്ടാവില്ല. പക്ഷേ ചെറുപ്പത്തിൽ വേറൊരു വീട്ടിലേക്ക് പോകേണ്ടതാണെന്ന് എപ്പോഴും നമ്മളെ ഓർമിപ്പിക്കും. അതുകൊണ്ട് ഞാൻ എൻറെ അടിസ്ഥാന അവകാശങ്ങൾ പോലും തിരിച്ചറിഞ്ഞിട്ടില്ല. ഉദാഹരണത്തിന് എൻറെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എൻറെ വിചാരം പുള്ളിക്ക് എന്തും പറയാം എന്നാണ്. അത് ചേട്ടൻറെ അവകാശമാണെന്നും ഞാൻ വിശ്വസിച്ചിരുന്നത്. അങ്ങനെ ഒന്നുമില്ല എന്ന് എനിക്ക് മനസ്സിലായി 24 വയസ്സിലാണ് ഞാൻ കല്യാണം കഴിച്ചത എന്നും പക്വതയുള്ള പ്രായമാണ്. എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണ്.
വിവാഹശേഷം തനിക്ക് യു പി എസ് സി എക്സാം എഴുതാൻ പറ്റാത്തത് ഇപ്പോഴും ഒരു വിഷമമാണെന്ന് നവ്യ വ്യക്തമാക്കി. കുഞ്ഞുനാൾ മുതലുള്ള ആഗ്രഹമായിരുന്നു. പക്ഷേ ഞാൻ പെട്ടെന്ന് ഗർഭിണിയായി നമുക്ക് അതൊന്നും വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല. കുഞ്ഞ് ആയപ്പോഴേക്കും ഏജ് ലിമിറ്റ് പ്രശ്നമായിരുന്നു. അപ്പോൾ ചേട്ടൻ പറഞ്ഞു മോൻ കുഞ്ഞാണ്, അവന് വാഷ്റൂമിൽ പോകാൻ സ്വന്തമായി അറിയില്ല അത് കഴിഞ്ഞപ്പോഴേക്കും എന്റെ പ്രായപരിധി കഴിഞ്ഞു. അത് വലിയൊരു വിഷമമായിരുന്നു വളരെ നാളത്തെ ആഗ്രഹമായിരുന്നു എന്നും നവ്യ പറഞ്ഞു. അതുകഴിഞ്ഞ് ഡാൻസിൽ ഡിഗ്രി എടുത്ത് പി എച്ച് ഡി ചെയ്യാമെന്ന് കരുതി.
അപ്പോൾ എനിക്ക് കരസ്പോണ്ടന്റ് ആയി ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചു. ഇതെല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. മാസത്തിൽ രണ്ടു തവണ നമ്മൾ അവിടെ പോണം. ആറ് ദിവസം അവിടെ നിൽക്കണം. ഇൻറർവ്യൂ കോൾ വന്നപ്പോഴേക്കും ചേട്ടൻ പോകണ്ടാന്ന് പറഞ്ഞു. എനിക്കിപ്പോഴും അത് എന്തിനാണ് എന്നറിയില്ല. മോൻ ചെറുതാണ് ഇപ്പോൾ പോകണ്ട എന്ന് പറഞ്ഞു. അങ്ങനെയാണ് നമ്മൾ നിസ്സഹായമായി പോകുന്നത് എന്നും നവ്യ ചൂണ്ടിക്കാട്ടി. മഞ്ജു വാര്യർക്ക് ശേഷം തിരിച്ചുവരവ് ഗംഭീരമാക്കാൻ പറ്റിയ നടി നവ്യ നായരാണ്. മഞ്ജുവാണ് തനിക്ക് തിരിച്ചുവരവിന് പ്രചോദനം നൽകിയെന്ന് നവ്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.