പിന്നണി ഗായകരായി മലയാള സിനിമയിൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതേ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളുടെ വരവോടെ നിരവധി ഗായകരാണ് മലയാളത്തിൽ ഇപ്പോഴുള്ളത്. അതുകൊണ്ട് സംഗീതസംവിധായകർക്ക് ആരെ കൊണ്ട് പഠിക്കണം എന്ന് വളരെ സംശയം വരാറുണ്ട് എന്നതാണ് സത്യം. വേറിട്ട ശബ്ദം കൊണ്ട് മാത്രമേ ഇന്ന് മലയാള സിനിമയിൽ പിന്നണി ഗാന രംഗത്ത് പിടിച്ചുനിൽക്കാനായി പറ്റുകയുള്ളൂ. സിത്താരയെ പോലെയുള്ളവർക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണവും അതുതന്നെ എന്ന് പറയേണ്ടിവരും.
സിത്താരയെ പോലെ തന്നെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരൺമയി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് താരം. സംഗീത വേദികളിൽ നിറസാന്നിധ്യമാണ് അഭയ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ പാട്ടിലൂടെ മാത്രമല്ല ഫാഷൻ സെൻസിലൂടെയും അഭയ കൈയ്യടി നേടാറുണ്ട്. അഭയയുടെ ഫോട്ടോഷോട്ടുകൾക്കും ഒരുപാട് ആരാധകരുണ്ട്. ഈയടുത്ത് അഭയയുടെ വർക്ക്ഔട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. പാട്ട് പോലെ തന്നെ തനിക്ക് മോഡലിങ്ങും ഇഷ്ടമാണെന്ന് അഭയ നേരത്തെ പറഞ്ഞിട്ടുണ്ട്.
അഭയയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ വൈറലായി മാറാറുണ്ട്. എന്നാൽ തന്റെ ഫോട്ടോഷൂട്ടുകളുടെ പേരിൽ നിരന്തരം സോഷ്യൽ മീഡിയയുടെ സദാചാര ആക്രമണവും നേരിടേണ്ടി വരാറുണ്ട്. എന്നാൽ അതിലൊന്നും തളരാൻ ഒരുക്കമല്ല അഭയ. ഇപ്പോഴിതാ തനിക്ക് ലഭിച്ച ഒരു മോശം കമന്റിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. മോശം കമന്റ് ചെയ്ത ആളുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടും കമന്റും എല്ലാം പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ് അഭയ. “സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പ മാർഗം നഗ്നത പ്രദർശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവർക്ക് പിടിച്ചുനിൽക്കാൻ ഇതൊക്കെ തന്നെ ശരണം.
കുട്ടികളെ വഴിപിഴപ്പിക്കാൻ ഓരോരോ” എന്നായിരുന്നു ഒരാളുടെ കമന്റ്. ചുട്ട മറുപടി തന്നെയാണ് ഇതിന് അഭയ നൽകുന്നത്. സ്ത്രീകൾക്ക് വഴിപിഴയ്ക്കാനുള്ള മാർഗം പറഞ്ഞു തന്ന എൻറെ ഈ പൊന്ന് ഇക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എൻറെ പാട്ടും ഡ്രസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ച് വിശകലനം ചെയ്യുകയും, ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമർശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുത്തെ കുട്ടികളുടെയും മുഴുവൻ സാംസ്കാരിക ഉന്നമനം അദ്ദേഹത്തിൻറെ കയ്യിൽ ഭദ്രമാണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും ഒരു വിചാരം മാത്രമാണ്.
ശക്തമായി പ്രതികരിക്കും എന്നായിരുന്നു അഭയയുടെ പ്രതികരണം. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന് പിന്തുണയുമായി നിരവധിപേർ എത്തുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ചൂട് വാർത്ത കമന്റിട്ട ആൾ സോഷ്യൽ മീഡിയ മതിയാക്കി ജീവൻ കൊണ്ട് ഓടി രക്ഷപ്പെടും. ഇപ്പൊ സമാധാനമായി കാണും, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യുക. കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു, എന്ന് തുടങ്ങുന്നു കമന്റുകൾ. അതേസമയം ചിലർ കമന്റിട്ട ആൾക്ക് അനുകൂലമായും രംഗത്തെത്തുന്നുണ്ട്. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതായി കണ്ടുകൂടെ എന്നാണ് അവർ ചോദിക്കുന്നത്.
എന്നാൽ ഇതിൽ എവിടെയാണ് അഭിപ്രായം എന്നാണ് അവരോട് സോഷ്യൽ മീഡിയയും ചോദിക്കുന്നത്. സോഷ്യൽ മീഡിയ നൽകുന്ന മറ മുതലാക്കി ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത്, മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതും എല്ലാം നിയമപരമായി കുറ്റകൃത്യം ആണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞദിവസം അഭയ പങ്കുവെച്ച വർക്ക് ഔട്ട് വീഡിയോ വൈറലായിരുന്നു. നേരത്തെ അഭയയുടെ വർക്കൗട്ട് ഫോട്ടോഷൂട്ടും വൈറൽ ആയിരുന്നു. പാട്ട് എന്നതുപോലെതന്നെ ഫിറ്റ്നസിലും മോഡലിങ്ങിലും എല്ലാം അഭയയ്ക്ക് താല്പര്യം ഉണ്ട്. മോഡേൺ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങളും എല്ലാം അഭയ പരീക്ഷിക്കാറുണ്ട്. തന്റെ കംഫർട്ട് ആണ് തനിക്ക് പ്രധാനം എന്നാണ് അഭയ പറയാറുള്ളത്.