മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. തുടക്കം മലയാളത്തിൽ ആണെങ്കിലും ശിവദ താരം ആകുന്നത് തമിഴിൽ ആയിരുന്നു. പിന്നീട് മലയാളത്തിലും ശിവദ നിറസാന്നിധ്യമായി മാറുകയായിരുന്നു. സു സു സുധി വാത്മീകം, ശിക്കാരി ശംഭു, മാരാ, മേരി ആവാസ് സുനോ തുടങ്ങിയ ഒരുപിടി നല്ല സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവദ. ജവാനും മുല്ലപ്പൂവുമാണ് ശിവദയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. വൻ താരനിര അണിനിരക്കുന്ന 2018 ആണ് ശിവദയുടെ പുതിയ സിനിമ. കേരളത്തിൻറെ പ്രളയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോൾ ഇതാ തൻറെ ഭർത്താവിനെ കുറിച്ചും കല്യാണത്തെക്കുറിച്ചും ഒക്കെ മനസ്സുതുറക്കുകയാണ് ശിവദ. ഒരാളെ സ്നേഹിക്കുന്നത് ഭയങ്കര എളുപ്പമാണ്.
ഒരുപക്ഷേ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറഞ്ഞ് എന്നെ സ്വർണത്തിൽ പൊതിഞ്ഞു വച്ചിരുന്നുവെങ്കിൽ ഞാൻ ഇത്രയും സന്തോഷവതി ആയിരിക്കില്ല. നമ്മളെ റെസ്പെക്ട് ചെയ്യുകയും നമ്മളുടെ ഇഷ്ടം മനസ്സിലാക്കി പിന്തുണയ്ക്കുകയും ആണ് വേണ്ടത്. കുഞ്ഞുണ്ടായപ്പോഴും ഗർഭിണിയായിരുന്നപ്പോഴും എല്ലാം ഞാൻ അഭിനയിച്ചിട്ടുണ്ട്. 100% പിന്തുണച്ചു. തനിക്ക് ഇഷ്ടമുള്ളത് അല്ലേ ചെയ്തോളൂ എന്ന് പറഞ്ഞു. താൻ ആയിട്ട് ഒരു തടസ്സവും പറയില്ലെന്ന് പറഞ്ഞിരുന്നു എന്നും ശിവദ പറയുന്നു. കല്യാണത്തിന്റെ തലേന്ന് വരെ തനിക്ക് ടെൻഷൻ ആയിരുന്നു എന്നും താരം ഓർക്കുന്നുണ്ട്. വർക്ക് ചെയ്യുന്നത് ഒക്കെയാണോ എന്ന് ചോദിച്ചു എന്നും ഒരു കുഴപ്പവുമില്ല എന്നുമായിരുന്നു ഭർത്താവിന്റെ പ്രതികരണം എന്നും ശിവദ പറയുന്നു.
താരത്തിന്റെ ഭർത്താവും നടനാണ്. ഇരുവരും സിനിമയിലേക്ക് എത്തുന്നതും ഒരേസമയത്തായിരുന്നു. രണ്ടുപേരുടെയും തുടക്കവും പക്ഷേ പരാജയ ചിത്രങ്ങളിലൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഞങ്ങൾ രണ്ടും യാദൃശ്ചികമായി ഒരേസമയത്താണ് സിനിമയിൽ എത്തുന്നത്. മുരളി നേരത്തെ ഓഡിഷനുകളൊക്കെ നൽകിയിരുന്നു. സിനിമയോട് വളരെയധികം താല്പര്യമുണ്ടായിരുന്നു. പക്ഷേ എനിക്ക് അത് ഉണ്ടായിരുന്നില്ല. ഫാസിൽ സാറിന്റെ സിനിമയിൽ ഞാൻ ഷൂട്ട് തുടങ്ങി 20 ദിവസം കഴിഞ്ഞ് മുരളി വിളിച്ചിട്ട് ഞാൻ വിനയൻ സാറിൻറെ സിനിമയിൽ കയറി എന്നു പറഞ്ഞു. ഭയങ്കര യാദൃശ്ചികതയായിരുന്നു. രണ്ടുപേരും ഒരുമിച്ച് കയറി രണ്ടുപേരുടെയും പടവും അടുപ്പിച്ച് അടുപ്പിച്ച് റിലീസ് ആകുന്നു.
രണ്ടും ശ്രദ്ധിക്കപ്പെട്ടില്ലെന്നും ശിവദ പറയുന്നു. സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മുരളി ബിസിനസ് നടത്തിയിരുന്നു എന്നും ഇപ്പോഴും ഉണ്ടെന്നും താരം പറയുന്നു. കല്യാണം പറഞ്ഞപ്പോൾ സിനിമയിൽ നിന്നയാളാണെന്ന് പറഞ്ഞപ്പോൾ അൺസ്റ്റേബിൾ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനാൽ ബുദ്ധിപരമായി നീങ്ങുകയായിരുന്നു. മുരളി എന്നെ ഡിസ്റ്റർബ് ചെയ്തിട്ടില്ല. തൻറെ പാഷൻ ഇതല്ലേ എന്ന് പറഞ്ഞു മൂന്നുവർഷം എടുത്ത് ബിസിനസ് ചെയ്ത് സ്വന്തമായി എസ്റ്റാബ്ലിഷ് ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോഴാണ് നമുക്കിനി കല്യാണം കഴിക്കാമെന്ന് പറഞ്ഞതെന്നും ശിവദ പറയുന്നു. ഒരു പടമെങ്കിലും മലയാളത്തിൽ ഇറങ്ങി ഹിറ്റ് ആകണം ശിവദ എന്ന പേര് ആരെങ്കിലും അറിയണമെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ആഗ്രഹം വേഗം സാധിപ്പിച്ചു തന്നിട്ട് ദൈവം തന്നെ വേഗം കല്യാണം കഴിപ്പിച്ചു എന്നാണ് ശിവദ ചിരിച്ചുകൊണ്ട് പറയുന്നത്. കല്യാണത്തിന് തൊട്ടുമുമ്പ് ആയിരുന്നു സിനിമയുടെ റിലീസ് എന്നും താരം പറയുന്നുണ്ട്.