തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നയൻതാരയും വിഗ്നേഷ് ശിവനും. മലയാള സിനിമയിൽ നിന്നും തമിഴകത്തേക്ക് കടന്ന നയൻതാര കരിയറിനൊപ്പം സ്വന്തം കുടുംബജീവിതം തമിഴ്നാട്ടിൽ തന്നെ കെട്ടിപ്പടുത്തു. ഉയിർ ഉലകം എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് നടിയിന്ന്. ജീവിതത്തിലും കരിയറിലും സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിന്ന നയൻതാര എന്നും വ്യത്യസ്ത ആയിരുന്നു. 2003 മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നടി അഭിനയരംഗത്തേക്ക് കടന്നുവന്നത്. എന്നാൽ മലയാളത്തേക്കാൾ സ്വീകാര്യത അന്ന് നടിക്ക് ലഭിച്ചത് തമിഴ് തെലുങ്ക് സിനിമകളിലാണ്.
അതീവ ഗ്ലാമർ എസ് ആയി സിനിമകളിൽ അഭിനയിക്കാൻ നയൻതാര മടി കാണിച്ചില്ല. ഇത് ചെറുതല്ലാത്ത കുറ്റപ്പെടുത്തലുകൾക്കും വഴി വച്ചു. എന്നാൽ ഇതൊന്നും നടി ഗൗനിച്ചില്ല. എൻറെ സിനിമകൾ ഇഷ്ടമല്ലെങ്കിൽ കാണാതിരിക്കുക അല്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം എന്ന് ഉപദേശിക്കാൻ ആർക്കും അധികാരമില്ലെന്ന് നടി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഞാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംവിധായകൻ വിഗ്നേഷ് ശിവനും നയൻതാരയും പ്രണയത്തിൽ ആകുന്നത്. അന്ന് നയൻതാര സൂപ്പർതാര പദവിയിലേക്ക് കുതിക്കുന്ന നായിക നടിയാണ്. വിഗ്നേഷ് ശിവൻ ആവട്ടെ അന്ന് സംവിധായകൻ എന്ന നിലയിൽ പേരെടുത്ത് വരുന്നതേയുള്ളൂ.
കഴിഞ്ഞവർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഗ്നേശും വിവാഹം കഴിക്കുന്നത്. ചെന്നൈയിലെ മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ഉൾപ്പെടെ ഉള്ളവർ എത്തി. നയൻതാരയെ കുറിച്ച് വിഗ്നേഷ് ശിവൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയ്ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് ആരാധകർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിഗ്നേഷ് ശിവൻ. നയൻതാരയെ എങ്ങനെ ഇംപ്രസ് ചെയ്തു എന്ന ചോദ്യത്തിന് വിഗ്നേഷ് മറുപടി നൽകി. ഇംപ്രസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല സ്വാഭാവികമായി സംഭവിച്ചതാണ്.
ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്തത്. നയൻതാരയെ ഡയറക്ട് ചെയ്തു. പിന്നീട് ഞങ്ങൾക്ക് രണ്ടു പേർക്കും ഇഷ്ടമായി. പ്രണയത്തിൽ ആയതിനുശേഷം ഷൂട്ടിങ്ങിനിടെ മാം എന്ന് തന്നെയാണ് വിളിച്ചിരുന്നത്. പിന്നീട് പ്രണയം പുറത്തിറങ്ങിയപ്പോഴാണ് മാറ്റിയത് എന്ന് വിഗ്നേഷ് ശിവൻ തുറന്നു പറഞ്ഞു. നയൻതാരയെ ആർക്കും ഇഷ്ടമാകും. എന്നാൽ നയൻതാരയെപ്പോലെ ഒരു താരത്തിന് എന്നെ ഇഷ്ടമായത് എങ്ങനെയാണെന്ന് അവൾക്ക് മാത്രമേ അറിയൂ എന്നും സംവിധായകൻ വ്യക്തമാക്കി. രണ്ടുപേരിലും ആരാണ് പ്രോസസീവ് എന്നായിരുന്നു അടുത്ത ചോദ്യം.
തങ്ങൾ പ്രോസസീവ് അല്ല. പ്രാക്ടിക്കൽ ആണെന്ന് വിഗ്നേഷ് മറുപടി നൽകി. ഒരു പരിധിക്ക് അപ്പുറം പൊസസീവ്നെസ് പ്രശ്നമാണ്. കൃത്യമായി ബാലൻസ് വേണം. ഞങ്ങൾ തമ്മിൽ ബന്ധത്തിലാണെങ്കിലും നയൻതാരയുടെ റൊമാൻറിക് സീൻ എടുക്കാൻ എനിക്ക് കഴിയും. ഞാൻ ഒരു സംവിധായകൻ ആയതിനാൽ ആ സീൻ ഒഴിവാക്കാൻ ഒരിക്കലും ശ്രമിക്കില്ല. തങ്ങളുടെ ബന്ധം വർക്കിനെ ബാധിക്കില്ല എന്നും വിഗ്നേഷ് മറുപടി നൽകി. വഴക്കുണ്ടാക്കാൻ മാത്രം സമയം തങ്ങൾക്ക് ലഭിക്കാറില്ല. രാവിലെ എണീക്കുന്നത് മുതൽ അത്രയേറെ ജോലികൾ ഉണ്ട്. സിനിമകളുടെ ചർച്ചകൾ നടക്കും. ദൈവം സഹായിച്ച് വഴക്കുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നും വ്യക്തമാക്കി. നിലവിൽ കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ശ്രദ്ധ നൽകുകയാണ് നയൻതാര. ജവാനാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷാറൂഖാൻ ആണ് സിനിമയിലെ നായകൻ. കണക്ട് ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.