മലയാളികൾക്ക് പ്രിയങ്കരിയായ മിനിസ്ക്രീം താരദമ്പതികൾ ആണ് ജിഷിനും വരദയും. അമല എന്ന പരമ്പരയിൽ ഒന്നിച്ച് അഭിനയിക്കുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും. നടൻ എന്നതിലുപരി ജിഷിൻ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ച ആകാറുണ്ട്. കൊറോണ കാലത്ത് ആർട്ടിസ്റ്റുകളെ ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ച് ജിഷിൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ശ്രദ്ധ നേടിയിരുന്നു. തമാശയായി പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും അതിനു നൽകുന്ന ക്യാപ്റ്റനുകളും എല്ലാം സോഷ്യൽ മീഡിയകളിൽ തരംഗമാകാറുണ്ട്. കന്യാധാനം എന്ന പരമ്പരയിലാണ് ജിഷിൻ ഇപ്പോൾ അഭിനയിക്കുന്നത്. വരദ യൂട്യൂബ് ബ്ലോഗിലും യാത്രകളിലുമായി തിരക്കിലാണ്.
കുറച്ചു മാസങ്ങൾക്കു മുൻപാണ് ജിഷിനും വരദയും വേർപിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ വന്നു തുടങ്ങിയത്. രണ്ടുപേരുടെയും സോഷ്യൽ മീഡിയ പേജുകളിൽ ഇരുവരുടെയും കപ്പിൾ ഫോട്ടോകൾ കാണാതായതോടെയാണ് ഇരുവരും വേർപിരിഞ്ഞു പോയെന്ന് സംശയം ആരാധകർക്ക് വന്നു തുടങ്ങിയത്. പൊതുവേ കുടുംബത്തെ എപ്പോഴും ചേർത്ത് നിർത്താറുള്ള ജിഷിനെ വരദയുടെ വീഡിയോകളിലും കാണാതെയായി. ഏക മകനും വരദയ്ക്കൊപ്പമാണ് താമസം. സംശയങ്ങൾ വന്നു തുടങ്ങിയതോടെ ആരാധകർ ഇതിനെക്കുറിച്ച് രണ്ടു താരങ്ങളോടും ചോദിച്ചെങ്കിലും കൃത്യമായി മറുപടി ഇരുവരും പറയാൻ തയ്യാറായില്ല. ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണെന്ന് വരദ ഒരിക്കൽ പ്രതികരിച്ചു പറഞ്ഞത്.
ഇത്തരം വാർത്തകളോട് എനിക്ക് ഒന്നും പറയാനില്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേർസണൽ ലൈഫിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ്. ഒഴിഞ്ഞു നോക്കിയതിനുശേഷം അറിയാൻ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ തെറ്റും ആയിക്കൊള്ളട്ടെ അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓർക്കുന്നത് നല്ലതാണെന്നാണ് വരദ പറഞ്ഞത്. ഇപ്പോഴിതാ വളരെ നാളുകൾക്കു ശേഷം വരദയ്ക്കൊപ്പമുള്ള സെൽഫി ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിഷിൻ. ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഹോട്ടലിൽ കഴിഞ്ഞദിവസം നടന്നിരുന്നു. 300 ഓളം സീരിയൽ നടി നടന്മാർ പങ്കെടുത്ത യോഗത്തിൽ വരദയും ഉണ്ടായിരുന്നു.
അവിടെ വെച്ചാണ് ജിഷിൻ വളരെ നാളുകൾക്കു ശേഷം വരദയ്ക്ക് ഒപ്പമുള്ള സെൽഫി പകർത്തിയത്. “കുറേപേർ ചോദിക്കാറുണ്ട് എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തത് എന്ന്. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ് ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കാതാവാം. ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം. അല്ലെന്ന് അറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ സുഖം തന്നെയല്ലേ എന്ന്. അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വരുത്തി നമ്മൾ പറയും അതെ സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ് ചില ഉത്തരങ്ങളും” എന്നാണ് ജിഷിൻ വരദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
ഫോട്ടോ വൈറൽ ആയതോടെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ രണ്ടു പേരും കൂടെ മോനെയും കൂട്ടിക്കാണുന്നത് ഞങ്ങൾക്കിഷ്ടം എന്നാണ് ഒരാൾ കമൻറ് ചെയ്തത്. സെലിബ്രിറ്റി ആയി പോയതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്നായിരുന്നു മറ്റൊരു ആരാധകൻ കുറിച്ചത്. ഒരുമിച്ച് ഇതുപോലെ എപ്പോഴും മുന്നോട്ടു പോകാൻ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ചിലർ കമൻറ് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് വരദ വാങ്ങിയത്. അതിന്റെ ഗ്രഹപ്രവേശന ചടങ്ങിന്റെ ഫോട്ടോകൾ വൈറലായിരുന്നു. വരദയുടെ മാതാപിതാക്കളും മകനും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗൃഹപ്രവേശന ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങൾ വരദ പങ്കിട്ടപ്പോഴും ജിഷിനേ ക്ഷണിച്ചില്ലേ എന്ന് ആരാധകർ ചോദിച്ചിരുന്നു.