കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.കുഴഞ്ഞുവീണ് കസേരയിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് സിപിആർ നൽകുന്ന വീഡിയോയാണ് വൈറലാകുന്നത്.സിപിആർ നൽകുന്നത് മറ്റാരുമല്ല ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി യഷ്പാല് സിംഗ് ഗാർഗ് ഐഎഎസ് ആണ്.ചണ്ഡീഗഡ് ഹൗസിംഗ് ബോർഡ് ഓഫീസിലാണ് സംഭവം നടന്നത്. സിപിആർ നൽകിയതിനെ തുടർന്ന് സുഖം പ്രാപിച്ച വ്യക്തിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ ആയിരുന്നു ഈ സംഭവം നടന്നത്. കെട്ടിടവുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിന് ഓഫീസ് സന്ദർശിച്ച ജനക് ലാൽ എന്ന വ്യക്തിയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്.പബ്ലിക് റിലേഷൻസ് ഡയറക്ടർ രാജീവ് ആണ് തന്നെ ഇക്കാര്യം അറിയിച്ചിരുന്നു ഉടനെ അവിടെയെത്തി സിപിആർ നൽകുകയായിരുന്നു എന്നും പറഞ്ഞു.സിഎച്ച്ബി സെക്രട്ടറി ഓഫീസിൽ ഓഫീസിലാണ് ഈ സംഭവം നടന്നത്.
സിപിആർ നൽകി സുഖം പ്രാപിച്ച ജനക് ലാലിനെ സെക്ടർ 16ലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇദ്ദേഹത്തെ ഇലക്ട്രോ കാർഡിയോഗ്രാഫിക്ക് (ഇസിജി) വിധേയനാക്കിയെന്നും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യഷ്പാൽ സിംഗിന് ആശംസകൾ മായി രംഗത്തുവന്നത്.
ഒരാളുടെ ജീവൻ രക്ഷിക്കുന്നിടത്തോളം തൃപ്തികരമായ മറ്റൊരു കാര്യമുണ്ടാകില്ല.ആ കുടുംബത്തിലെ ഒരുപാട് പേരുടെ കണ്ണീർ തുടയ്ക്കാൻ അങ്ങേക്കായി.ഭാഗ്യമുള്ള മനുഷ്യൻ കൃത്യസമയത്ത് സേവനം ലഭിച്ചല്ലോ,പ്രഥമ ശുശ്രൂഷയായി സിപിആർ നൽകുകയും ഒരു വ്യക്തിയെ മരണത്തിൽ നിന്നും രക്ഷിക്കുകയും ചെയ്ത വലിയൊരു കാര്യമാണ് യഷ്പാൽ സിംഗ് ചെയ്തത്,അതിനാൽ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് എന്നിങ്ങനെയാണ് പലരും പങ്കുവയ്ക്കുന്ന കമന്റുകൾ.