മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് നടൻ ബാല. ശക്തമായ കഥാപാത്രങ്ങളുമായി നടൻ വീണ്ടും സിനിമയിൽ സജീവമാകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. കരൾ സംബന്ധമായ അസുഖങ്ങളാണ് നടൻറെ ആരോഗ്യത്തെ ബാധിച്ചത്. അതീവ ഗുരുതരാവസ്ഥയിലേക്ക് പോയ നടൻ ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഇനി പഴയതിലും ശക്തമായി സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നതാണ് ബാലയുടെ ആഗ്രഹം. അതിനായുള്ള പരിശ്രമങ്ങൾ നടൻ ആരംഭിച്ചു കഴിഞ്ഞു. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി വർക്ക് ഔട്ടും കാര്യങ്ങളും നടൻ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്റെ ജിം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി.
ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലൂടെയാണ് ബാല പ്രേക്ഷകർക്ക് പ്രിയങ്കരൻ ആകുന്നത്. വീണ്ടും അത്തരം സിനിമകളുടെ ഭാഗമായി ബാലയെ കാണണം എന്നതാണ് പ്രേക്ഷകരുടെ ആഗ്രഹം. തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രേക്ഷകർ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ബാല ഇപ്പോൾ. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചെന്നും തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചെന്നും ഉള്ള സന്തോഷം പങ്കു വയ്ക്കുകയായിരുന്നു താരം. സംഭാഷണത്തിനിടെ ബിഗ് ബി പാർട്ട് 2 ആയ ബിലാലിനെ പറ്റി താൻ സംസാരിച്ചെന്നും വൈകാതെ സന്തോഷവാർത്ത കേൾക്കാൻ ആകുമെന്ന് സൂചനയും അദ്ദേഹം നൽകി.
ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ദൈവം സഹായിച്ച് എനിക്ക് ജീവിതം തിരിച്ചുകിട്ടി. നമുക്ക് എല്ലാത്തിനേക്കാളും പ്രധാനം മനസ്സിൻറെ സന്തോഷമാണ്. ഇന്നെനിക്ക് അത് കിട്ടി. അതിനെപ്പറ്റി എനിക്ക് പറഞ്ഞേ പറ്റൂ രമേഷ് പിഷാരടി എന്നെ വിളിച്ചിരിക്കുന്നു. സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞു. ഞാൻ അഭിമുഖങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു സൂപ്പർസ്റ്റാർ കേരളത്തിൽ ഉണ്ടെന്ന്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹമില്ലെങ്കിൽ മലയാള സിനിമയിലോ ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല. അതെ എല്ലാവർക്കും അറിയുന്നതുപോലെ മമ്മൂക്കയാണത്.
അദ്ദേഹം വിളിച്ചു ഞങ്ങൾ തമ്മിലുള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാൽ ആ സംഭാഷണം എല്ലാവരെയും കേൾപ്പിക്കണമെന്ന് എനിക്കുണ്ട്. ഞാൻ വളരെയധികം സന്തോഷവാനാണ് അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റർ നൽകുകയും ചെയ്തു അതെനിക്ക് വളരെ സന്തോഷമാണ് നൽകിയത്. അതുപോലെ നിങ്ങളെല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി പാർട്ട് 2 ബിലാലിനെ പറ്റി ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നു എല്ലാവർക്കും സന്തോഷം ആകുമെന്ന് ഇനി മമ്മൂക്കയുടെ വിശേഷങ്ങൾ ഞങ്ങളുടെ വിശേഷങ്ങൾ നമ്മുടെ വിശേഷങ്ങൾ അടുത്തതായി കാണാം എന്ന ബാല വീഡിയോയിൽ പറയുന്നു.
അമൽ നീരജ് സംവിധാനം ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ബാലയെത്തിയത്. മുരുകൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബാലയുടെ കരിയറിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയിട്ടുള്ള വേഷം ആണിത്. രണ്ടുവർഷം മുൻപേ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ അപ്ഡേറ്റുകൾ ഒന്നും പിന്നീട് വന്നില്ല. അതേസമയം കുറച്ചുനാൾ സിനിമകളിൽ നിന്നൊക്കെ മാറിനിന്ന ബാല കഴിഞ്ഞവർഷം ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഉണ്ണിമുകുന്ദൻ നായകനാക്കി അനൂപ് നിർമ്മിച്ച ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നായിരുന്നു ബാലയുടെത്. തിരിച്ചുവരും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു അതിനു പിന്നാലെയാണ് അസുഖബാധിതനായി നടൻ വീണ്ടും ഇടവേളയിലേക്ക് പോകുന്നത്. ബാലയുടെ മറ്റൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ.