ടെലിവിഷൻ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഗോവിന്ദ് പത്മസൂര്യ ഇന്ന് സിനിമകളിലും താരമാണ്. മലയാളത്തിലെക്കാളും തെലുങ്ക് സിനിമകളിലാണ് ജിപി കൂടുതൽ സജീവം. അടുത്തിടെ പുറത്തിറങ്ങിയ നീരജ എന്ന മലയാള ചിത്രത്തിൽ ചെറിയൊരു വേഷം ജിപി ചെയ്തിട്ടുണ്ട്. അവതാരകൻ എന്ന നിലയിൽ ജിപി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. പേർളിയും ജിപിയുമാണ് ഷോയുടെ ആദ്യ സീസണിൽ അവതാരകരായി വന്നത്. ഇരുവരും ഷോയിലൂടെ അടുത്ത സുഹൃത്തുക്കളുമായി. പിന്നീട് നിരവധി ഷോകളിൽ പേർളിയും ജിപിയും അവതാരകരായി എത്തി. എന്നും പേർലി ജിപി കോമ്പോയ്ക്ക് ആരാധകരുണ്ട്.
പേനയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ജി പി. പരസ്പരം വളരെയധികം മനസ്സിലാക്കുന്ന സുഹൃത്തുക്കളാണ് തങ്ങളെന്ന് ജി പി വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റിയ സുഹൃത്തുക്കളിൽ ഒരാളാണ് പേർളി. അതിന് രണ്ട് കാരണങ്ങളുണ്ട് ഒന്ന് ഞങ്ങൾ അങ്ങനെ ഒരു പ്ലാറ്റ്ഫോമിലാണ് പരിചയപ്പെടുന്നത് രണ്ടാമത് ഞങ്ങൾ രണ്ടുപേരുടെയും സോഡിയാക് സൈൻ ജെമിനിയാണ്. പക്ഷേ പേർളിക്ക് എൻറെ അത്ര സെൻസ് ഉണ്ടെന്ന് തോന്നിയില്ല. അവളുടെ ചടുലത എനിക്കില്ല ഞങ്ങൾക്കൊക്കെ മറ്റൊരു വശമുണ്ട്. കുറച്ചുകൂടി ആഴമുള്ള ഒരു സ്പേസ് ഉണ്ട്. ആ രീതിയിലേക്ക് പോകാനുള്ള സാധ്യതകൾ ഇടയ്ക്ക് വരും.
അതുകൊണ്ടാണ് പേർളി ഇടയ്ക്ക് സീരിയസ് ആയി ജിപിച്ചേട്ടൻ സീരിയസ് ആകുന്നു എന്നൊക്കെ പറയുന്നത്. പക്ഷേ പേർളിക്ക് കോമാളിത്തരങ്ങൾ ഇത്തിരി കൂടുതലാണ്. അവൾക്ക് അതില്ലെങ്കിൽ വളരെ അൺ കംഫർട്ടബിൾ ആവും. പക്ഷേ ഞാൻ വളരെ സീരിയസായി ഒരു കാര്യം ഏൽപ്പിച്ചാൽ വളരെ സീരിയസായി അതിനെ ഡീൽ ചെയ്യും. അടുത്തിടെ പേളിയുടെ കൂടെ സൈമ അവാർഡ് ആങ്കർ ചെയ്തപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അവളിൽ ഭയങ്കര വ്യത്യാസങ്ങൾ വന്നു. മുമ്പ് ആങ്കർ ചെയ്യുമ്പോൾ ചില നിരുത്തരവാദിത്വങ്ങൾ പേർളിക്ക് ഉണ്ടായിരുന്നു മൂഡ് ഉണ്ടെങ്കിൽ ഭയങ്കര കൗണ്ടർ ആയിരിക്കും. മൂടില്ലെങ്കിൽ ഒന്നും മിണ്ടില്ല മൊത്തം നമ്മുടെ തലയിൽ ആയിരിക്കും. അതിൽ നിന്നെല്ലാം ഒരുപാട് മാറിയെന്നും ജിപി പറഞ്ഞു.
ചില സമയത്ത് അവളുടെ മണ്ടത്തരങ്ങൾ കാണുമ്പോൾ വിളിച്ചു പറയാറുണ്ട്. അവളെ വിളിച്ച് ചീത്ത പറയാനുള്ള അധികാരം തനിക്കുണ്ട്. ചില സമയത്ത് പേർളി പിണങ്ങും. ഗർഭിണിയായ സമയത്ത് ഞാൻ കാണാൻ ചെല്ലാത്തതിന് പേർളി പിണങ്ങിയതായി ജിപി ഓർത്തു. സിനിമകളും ഷോകളും ആയി കരിയറിന്റെ തിരക്കുകളിലാണ് ജിപി ഇന്ന്. അടുത്തിടെ തൻറെ വിവാഹം നീണ്ടു പോകുന്നതിനെക്കുറിച്ച് ജിപി സംസാരിച്ചിരുന്നു. കല്യാണത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നുണ്ടെന്ന് ജിപി വ്യക്തമാക്കി. മുമ്പ് കരിയറിന് ആണ് പ്രാധാന്യം നൽകിയത് ഒരേസമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അതിൻറെ തിരക്കുകളിൽ ആയിരുന്നു.
പക്ഷേ ഇപ്പോൾ വിവാഹത്തിലേക്ക് കടക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെന്നും ജിപി പറഞ്ഞു. തന്നോടൊപ്പം ചേർന്ന് ഗോസിപ്പ് വന്നവരെല്ലാം അടുത്ത സുഹൃത്തുക്കളാണെന്നും താൻ പ്രണയത്തിൽ അല്ലെന്നും തുറന്നു പറഞ്ഞു. 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന സിനിമയ്ക്ക് ശേഷം ജി പി അഭിനയിച്ച മലയാള സിനിമയാണ് നീരജ. ഇത്രയും വർഷം നീണ്ട ഇടവേളയ്ക്ക് കാരണവും നടൻ വ്യക്തമാക്കി. പ്രേതത്തിനുശേഷം ആഗ്രഹിച്ച മലയാള സിനിമകൾ ലഭിച്ചില്ല. അതേസമയം തെലുങ്കിൽ നിന്നും നല്ല അവസരങ്ങൾ വന്നു. ഇതോടെ തെലുങ്കിലേക്ക് ശ്രദ്ധ കൊടുത്തു. മലയാളത്തിൽ നായകനായി സിനിമ ചെയ്യാനാണ് ആഗ്രഹിച്ചതെന്നും ജിപി പറഞ്ഞു.