ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റ് ലെ ഹിറ്റ് പരിപാടിയായിരുന്നു. ശേഷം ആര്യയ്ക്ക് സിനിമയിൽ നിന്ന് ഉൾപ്പെടെ അവസരങ്ങൾ വന്നു. എന്നാൽ ഏഷ്യാനെറ്റിൽ തന്നെ ബിഗ് ബോസിൽ എത്തിയപ്പോൾ ആര്യയുടെ പ്രതിച്ഛായയിൽ മാറ്റം വന്നു. കടുത്ത സൈബർ ആക്രമണങ്ങൾക്ക് ആര്യ ഇരയായി. വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങൾക്കിടയാണ് ആര്യയ്ക്ക് സൈബർ അധിക്ഷേപവും നേരിടേണ്ടിവന്നത്. ഇതേക്കുറിച്ച് ആര്യ തുറന്നു സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസിനു ശേഷം ആളുകൾക്ക് തന്നോട് ഉള്ള മനോഭാവത്തിൽ വന്ന മാറ്റത്തെയും ആര്യ ചൂണ്ടിക്കാണിച്ചിരുന്നു.
വിവാഹമോചനം പ്രണയ തകർച്ച തുടങ്ങി പല പ്രശ്നങ്ങളും നേരിട്ട ആര്യ ഇന്ന് ഇവയെല്ലാം മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ ആളുകളുടെ മനോഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് ആര്യ. ബിഗ് ബോസിന് ശേഷമാണ് താൻ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ തുടങ്ങിയതെന്ന് ആര്യ പറയുന്നു. ബിഗ് ബോസിന് മുൻപ് വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ സംസാരിച്ചിട്ടില്ല. അതിനുമുമ്പ് എൻറെ അഭിമുഖങ്ങൾ ഒന്നും വന്നിട്ടില്ല. ബിഗ് ബോസിന് ശേഷമാണ് ആളുകൾ ഇന്റർവ്യൂ ചെയ്യാൻ തുടങ്ങിയത്. കാരണം അവർക്ക് മനസ്സിലായി കുറെ അനുഭവങ്ങൾ ഉള്ള കുട്ടിയാണ് കണ്ടന്റ് കുറെ കിട്ടുമെന്ന്. ബിഗ് ബോസിൽ കിട്ടിയ ആദ്യ ടാസ്ക് തന്നെ ജീവിത കഥ പറയുന്ന ടാസ്ക് ആയിരുന്നു.
നമ്മൾ കവർ ചെയ്യേണ്ട പോയിൻറ് മാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അച്ഛൻറെ മരണം, ഡിവോഴ്സ് എന്നിവയെക്കുറിച്ച് ഞാൻ സംസാരിച്ചത്. അത് എനിക്ക് കിട്ടിയ ടാസ്ക് ആണ് ഞാൻ സംസാരിച്ചേ പറ്റൂ. ഞാൻ ജനുവിനായ കഥയാണ് പറഞ്ഞത് പക്ഷേ പുറത്തു ആളുകൾ അതിനെ പല കഥകളാക്കി. നമ്മൾ എന്തു പറഞ്ഞാലും അത് മനസ്സിലാക്കുന്നവരും ഉണ്ട് ജഡ്ജ് ചെയ്യുന്നവരും ഉണ്ട് അങ്ങനെ ആലോചിച്ചാൽ വാ തുറക്കാൻ പറ്റില്ല. ചില നല്ല റസ്റ്റോറൻറ്കളിൽ പോകുമ്പോൾ നല്ല ഭക്ഷണം കണ്ടാൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടും. നോമ്പ് സമയമാണ് അതിൽ ഒരാൾ എനിക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചു. നാണമില്ലേ ഇത്രയും ആളുകൾ വിശന്ന് നോമ്പ് എടുത്തിരിക്കുന്ന സമയത്ത് ഒരു ഉളുപ്പുമില്ലാതെ ഭക്ഷണത്തിന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞത്.
എന്തു മറുപടി പറയണമെന്ന് അറിയില്ല. ഞാൻ അതിന് മറുപടി പറഞ്ഞില്ല. രണ്ടുമിനിറ്റ് എൻറെ കിളി പോയി. ആൾക്കാരുടെ ചിന്ത പോകുന്നതാണ് ആലോചിച്ചത്. ഈ ഫോട്ടോ കണ്ടപ്പോൾ അയാളുടെ തലയിൽ ഇതാണല്ലോ വന്നത് എന്നായിരുന്നു എന്റെ ചിന്ത. പല കാര്യങ്ങളും അങ്ങനെയുണ്ട്. ഡ്രസ്സ് ഇടുമ്പോൾ കമൻറുകൾ വരുമെന്നും ആര്യ പറഞ്ഞു. ബിഗ് ബോസിന് ശേഷം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ആര്യ സംസാരിച്ചു. ബിഗ് ബോസിൽ പോകേണ്ട ആയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ പോയതിൽ പശ്ചാത്താപം ഇല്ല. പക്ഷേ വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കുഞ്ഞിനെയൊക്കെ പറയുമ്പോൾ തോന്നാറുണ്ടെന്നും ആര്യ പറഞ്ഞു. ആകപ്പാടെ ബിഗ് ബോസ് കൊണ്ട് ഉണ്ടായ നല്ല കാര്യമാണ് സുഹൃത്തുക്കളെ കിട്ടിയെന്നാണ്. എൻറെ സീസണിൽ വന്നതിൽ വലിയ കമ്മ്യൂണികേഷൻ ഇല്ലാത്ത ആൾക്കാരുമുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളായി ചിലരെ ബിഗ് ബോസ് വീട്ടിൽ നിന്ന് കിട്ടിയെന്നും ആര്യ തുറന്നു പറഞ്ഞു.