കേരളത്തിലെ വലിയ തരംഗമായ ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു പതിപ്പ് കൂടി ആരംഭിക്കാൻ പോവുകയാണ്. അഞ്ചാം തവണയും മലയാളത്തിൽ ബിഗ് ബോസ് വരുന്നതിന്റെ ആവേശം പ്രേക്ഷകരിലും ഉണ്ട്. കഴിഞ്ഞ ഒരു മാസമായി മത്സരാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ താരംഗമാകുന്നത്. സാധ്യത ഉള്ളവരുടെ പേര് വിവരങ്ങൾ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി കൊണ്ടാണ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നത്. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നവരുടെ പേര് വിവരങ്ങളാണ് ഇതുവരെ വന്നുകൊണ്ടിരിക്കുന്നത്. 90% വും ഇവർ ഉണ്ടാകുമെന്ന് തരത്തിൽ വരെ ചില പേരുകൾ പറയുന്നുണ്ട്.
അതിലൊന്നാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമർശനങ്ങൾ നേരിട്ട വൈറൽ താരമാണ് ശ്രീലക്ഷ്മി അറക്കൽ. മുൻപത്തെ സീസണുകളിലും എല്ലാം ശ്രീലക്ഷ്മി പങ്കെടുക്കുന്നുണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അഞ്ചാം സീസണിലേക്ക് എത്തുമ്പോഴും പ്രെഡിക്ഷൻ ലിസ്റ്റിൽ ശ്രീലക്ഷ്മിയുണ്ട്. ഇതോടെ താരത്തെ വിളിച്ച് ചോദിക്കുന്നവരും നിരവധിയാണ്. ഒടുവിൽ ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് താരം. പ്രെഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് കൂടി വന്നതോടെ ഫോൺവിളികൾ കാരണം ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇതിൽ വ്യക്തത വരുത്തുന്നതെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ കുറിപ്പിലൂടെ ആണ് ബിഗ്ബോസ് അഭ്യൂഹങ്ങൾക്ക് ഉള്ള വ്യക്തത ശ്രീലക്ഷ്മി വരുത്തിയിരിക്കുന്നത്. “ഞാൻ ബിഗ് ബോസിലേക്ക് ഇല്ല. ദയവുചെയ്ത് ഫോൺവിളികളും മെസ്സേജുകളും അവസാനിപ്പിക്കാമോ. ഉത്തരം പറഞ്ഞു മടുത്തു. സത്യമായിട്ടും ഞാനില്ല. ഇന്ന് ഒരു ലോഡ് കോളാണ് വന്നതെന്ന്” ശ്രീലക്ഷ്മി പറയുന്നത്. ഇതോടെ 90% സാധ്യത എന്ന് പറഞ്ഞവരുടെ ലിസ്റ്റിൽ നിന്നും ശ്രീലക്ഷ്മിയുടെ പേര് വെട്ടിയിരിക്കുകയാണ്. അതേസമയം ഇത്തവണത്തെ ബിഗ് ബോസിൽ ഏറ്റവും അനുയോജ്യമായ വ്യക്തിയാണ് ശ്രീകലക്ഷ്മി എന്ന് പറയുകയാണ് ആരാധകർ.
ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇതിലും വലുതൊക്കെ നമ്മൾ കണ്ടതല്ലേ ബിഗ്ബോസിൽ കൂടി ഒരു പവർ വരട്ടെ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് തീർച്ചയായും പോകും എന്ന് ശ്രീലക്ഷ്മി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ വൈൽഡ് കാർഡ് ആയി ഒരു എൻട്രി ആകാൻ സാധ്യതയുണ്ട്. വൈകാതെ മത്സരിക്കുന്നവരുടെ പേര് വിവരങ്ങളൊക്കെ പുറത്തു വരുമല്ലോ എന്ന പ്രതീക്ഷയിലാണ് ആരാധകരും. മോഹൻലാൽ അവതാരകനായിട്ട് എത്തുന്ന ബിഗ് ബോസ് മലയാളത്തിൽ അഞ്ചാം സീസൺ ആണ് നടക്കാൻ പോകുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി ഷോ ആരംഭിക്കുന്നതാണ്.