മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഭിരാമി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. ഇടവേളക്കുശേഷം വീണ്ടും സജീവമായി മാറുകയാണ് ഇപ്പോൾ അഭിരാമി. ഇപ്പോൾ ഇതാ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെക്കുകയാണ് താരം. നിറത്തിന്റെ പേരിൽ തനിക്ക് വിവേചനം നേരിടേണ്ടി വന്നു എന്നാണ് അഭിരാമിയുടെ തുറന്നുപറച്ചിൽ. അഭിപ്രായങ്ങളും നിലപാടുകളും എല്ലാം തുറന്നു പറയുന്ന താരമാണ് അഭിരാമി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സിനിമയിൽ നിന്നും അല്ല തനിക്ക് ദുരനുഭവം ഉണ്ടായത് എന്നാണ് അഭിരാമി പറയുന്നത്. വിദേശത്ത് താമസിച്ചിരുന്ന കാലത്തായിരുന്നു മോശം അനുഭവം. ഇരുണ്ട നിറത്തിന്റെ പേരിലാണ് അഭിരാമിക്ക് വിവേചനം നേരിട്ടത്.
ഇതോടെ ആ വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്; നിറത്തിന്റെ പേരിൽ മാറ്റിനിർത്തൽ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ സ്പെക്ട്രം വെച്ച് നോക്കുമ്പോൾ ഞാൻ കുറച്ച് ഫെയർ ആയിട്ടുള്ള ആളാണ്. പക്ഷേ ഞാൻ 17 വർഷം അമേരിക്കയിലായിരുന്നു അവിടെ ഞാൻ ഇരുണ്ട നിറമുള്ള ആളാണ്. അതിൻറെ പേരിൽ കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അഭിരാമി പറയുന്നത്. അതേസമയം ഇവിടെ നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ മറ്റുതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുണ്ട് എന്നും താരം പറയുന്നു. അമേരിക്കയിൽ വെച്ച് ഉണ്ടായ അനുഭവത്തെക്കുറിച്ച് അഭിരാമി തുടർന്ന് സംസാരിക്കുന്നുണ്ട്. വ്യക്തിപരമായ ഒരു അനുഭവമായിരുന്നു അത്.
വൺ ഓൺ വൺ ഇന്ററാക്ഷൻ ആയിരുന്നു അതെന്നാണ് താരം പറയുന്നത്. ഇതോടെ ആ വ്യക്തിയിൽ നിന്നും മാറിനിന്നു. അവരുടെ മനസ്സിൽ ഇങ്ങനെയാണ് എന്ന് മനസ്സിലായപ്പോൾ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്നാണ് താരം പറയുന്നത്. അതേസമയം സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും താരം വ്യക്തമാക്കി. നേരത്തെ താൻ അഭിനയിച്ച ചിത്രത്തിലെ സ്ത്രീവിരുദ്ധയെ കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ചും അഭിരാമി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കാലം മാറുന്നതോടെ നമ്മുടെ കാഴ്ചപ്പാടുകളും മാറും. അന്നത്തെ സിനിമ കാണിച്ചത് ആ കാലത്തിലെ കാഴ്ചപ്പാടും ചിന്താഗതിയും ആണ്.
ആ സിനിമ മാത്രമല്ല ആ കാലത്തിലെ പല സിനിമകളിലും അങ്ങനെ ഒരു ധ്വനി ഉണ്ടായിരുന്നു. പക്ഷേ ഇന്ന് കാലം മാറി നമ്മുടെ കാഴ്ചപ്പാടുകളും മാറിയെന്നാണ് അഭിരാമി പറയുന്നത്. ഇപ്പോൾ നമ്മൾ കുറേക്കൂടി ബോധവാന്മാരായി. കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. അങ്ങനെ പണ്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് മനസ്സിലായി. അങ്ങനെയാണ് താൻ പ്രതികരിക്കുന്നത് എന്നാണ് അഭിരാമി പറയുന്നത്. ഒരു വ്യക്തിയോടുള്ള കാര്യമല്ല പറഞ്ഞത് അന്നത്തെ കാലഘട്ടത്തിലുള്ള ചിന്താഗതി ഇന്നില്ല എന്നത് സന്തോഷം ഉണ്ടെന്നാണ് താരം പറയുന്നത്.