സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് കന്യാധാനം. 5 പെൺമക്കളെ വളർത്തിക്കൊണ്ടുവരുന്ന ഒരൊറ്റ പിതാവിന്റെ ജീവിതമാണ് പരമ്പര ചിത്രീകരിച്ചിരിക്കുന്നത്. ഒരു സീരിയൽ ഒരു പിതാവിന്റെ വീക്ഷണകോണിൽ നിന്ന് കഥ പറയുന്നത് ഇതാദ്യമാണ്. തുടങ്ങിയ സമയങ്ങളിൽ വലിയ റേറ്റിംഗ് നേടാൻ പാരമ്പരക്ക് സാധിച്ചിരുന്നില്ല എങ്കിലും നിലവിൽ സൂര്യ ടിവിയുടെ ഏറ്റവും റേറ്റിങ്ങുള്ള പരമ്പരകളിൽ മുന്നിൽ തന്നെയുണ്ട് ഈ പരമ്പര.
സിനിമാതാരം ദേവൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് ഈ സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്കൂട്ടത്തിൽ ഒരുപാട് പുതുമുഖ താരങ്ങളും ഉണ്ട്. പരമ്പരയിൽ ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ എന്ന നടനാണ്. മികച്ച പ്രകടനമാണ് താരം സീരിയലിൽ കാഴ്ചവയ്ക്കുന്നത്. സീരിയലിൽ അനുപമ എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ആണ് ഇന്ദ്രൻ. ഇപ്പോൾ ഇതാ താരത്തെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്തയാണ് പുറത്തുവരുന്നത്.
കൃഷ്ണകുമാർ വിവാഹിതനാകുകയാണ്. താരം തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. രസകരമായ രീതിയിലാണ് താരം തന്നെ വിവാഹവാർത്ത പുറത്ത് വിട്ടത്. എന്തുതന്നെയായാലും താരത്തിന് ആശംസകൾ അറിയിച്ചു നിരവധി ആരാധകരാണ് രംഗത്ത് വരുന്നത്. ഫെബ്രുവരി 19 ആയിരിക്കും വിവാഹം എന്ന് താരം അറിയിച്ചു. നല്ലൊരു കുടുംബജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ.