മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയ ആണ് അനാർക്കലി മരക്കാൻ. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ സ്വയം അടയാളപ്പെടുത്താൻ അനാർക്കലിക്ക് സാധിച്ചിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ അരങ്ങേറ്റം. പിന്നീട് അഭിനയിച്ച ഉയരെ എന്ന സിനിമയിലെ വേഷമാണ് അനാർക്കലിയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. ചിത്രത്തിലെ പ്രകടനം അനാർക്കലിക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്തു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനാർക്കലി. അഭിനയത്തിന് പുറമേ പാട്ടിലും ഡാൻസിലും ഒക്കെ താല്പര്യമുള്ള ആളാണ് അനാർക്കലി. താരത്തിന്റെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. അനാർക്കലിയുടെ നിലപാടുകളും കാഴ്ചപ്പാടുകളും ഒക്കെ എന്നും നടപ്പുരീതികൾക്ക് വിപരീതമായ ഉള്ളതാണ്.
അതിന്റെ പേരിലും അനാർക്കലി വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് അനാർക്കലി. ഒരു അഭിമുഖത്തിലാണ് അനാർക്കലി മാനസ് തുറക്കുന്നത്. സങ്കടം വന്നാൽ പങ്കുവെക്കുന്നത് ആരോടാണെന്ന് ചോദ്യത്തിന് മറുപടി നൽകുകയാണ് അനാർക്കലി കാമുകനെ കുറിച്ച് സംസാരിച്ചത്. എനിക്കൊരു കാമുകൻ ഉണ്ടെന്നും എന്നെ നന്നായി മനസ്സിലാക്കുന്ന ആളാണെന്ന് എന്ത് പ്രശ്നമുണ്ടെങ്കിലും അത് പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കി ഒപ്പം നിൽക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. പ്രണയത്തിൻറെ നിർവചനം എന്നാൽ എനിക്ക് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് ആരോടാണ് ഞാൻ എല്ലാം പറയുന്നതെന്ന് അനാർക്കലി പറയുന്നു.
കാമുകൻ ഡാർക്ക് സ്കിൻ ആണ്. സ്ത്രീ ആയാലും പുരുഷനായാലും സൗന്ദര്യമുണ്ടെന്ന് തോന്നുന്നതും ഇരുണ്ട ചർമക്കാരാണ്. മറ്റുള്ളവരെ വിധിക്കാതെ തുറന്ന മനസ്സുള്ളവരാണ് ഏറ്റവും സൗന്ദര്യമുള്ള വ്യക്തികൾ. ഫേക്ക് ആയവരെ എനിക്ക് തീരെ സഹിക്കാൻ പറ്റില്ലെന്നും താരം പറയുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അനാർക്കലി തൻറെ നിലപാട് കാഴ്ചവയ്ക്കുന്നുണ്ട്. വളരെ പ്രോഗ്രസീവായ ഒരുപറ്റം ആളുകളുമായാണ് ഞാൻ ജീവിക്കുന്നത്. അങ്ങനെയുള്ള ഒരു കൂട്ടത്തിൽ നീ കല്യാണം കഴിച്ച് വീട്ടുകാര്യങ്ങൾ നോക്കി വീട്ടിൽ നിൽക്കണം എന്ന് പറയുന്ന കാഴ്ചകൾ കുറവാണ്. പകരം സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പായും വേണമെന്നാണ് പറയുന്നത് അനാർക്കലി പറയുന്നു. ഈയൊരു കാര്യം കുറച്ചുകൂടി പ്രശ്നമാവുന്നത് ആണുങ്ങൾക്കാണ്.
ചെറുപ്പം മുതൽ ആൺകുട്ടികളോട് നീ വേണം എല്ലാം നോക്കി നടത്താൻ എന്ന് ആവർത്തിച്ചു പറയും. അവർ പഠിക്കാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ വേറെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ആണെങ്കിലും സമൂഹം അതിന് സമ്മതിക്കാറില്ല. ആൺകുട്ടി കാശുണ്ടാക്കിയേ തീരൂ എന്നാണ് ചട്ടം എന്ന് അനാർക്കലി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്ക് ജോലിക്ക് പോവുകയും ആണുങ്ങൾ വീട്ടുകാര്യങ്ങൾ നോക്കി വീട്ടിലിരിക്കുകയും ആകാം. അങ്ങനെയൊന്നു കൂടി പ്രാവർത്തികമാകണം. എന്നാൽ എത്ര മാനസിക പിരിമുറുക്കം വന്നാലും ഈഗോയെ ബാധിക്കുമെന്ന് ഓർത്ത് പലപ്പോഴും പുരുഷന്മാർ അത് തുറന്നു പറയുകയില്ല. ആണിന് കരയുന്നത് വരെ വിലക്കല്ലേ എന്നാണ് അനാർക്കലി ചോദിക്കുന്നത്.