മലയാളം പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരിയായ നടിയാണ് ഷീല. 60 കളിൽ സിനിമ ലോകത്തേക്ക് എത്തിയ ചില മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പകരം വെക്കാനില്ലാത്ത അതുല്യ നടിമാരിൽ ഒരാളാണ് ഷീല. ഒരുകാലത്ത് മലയാളികളുടെ നായിക സങ്കല്പം പോലും ഷീല ആയിരുന്നു. 1962 ആയിരുന്നു ഷീലയുടെ സിനിമ അരങ്ങേറ്റം. തമിഴിൽ എംജിആറിനൊപ്പം മുതൽ മലയാളത്തിൽ സത്യന്റെയും പ്രേംനസീറിന്റെയും വരെ നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായ നടിയാണ് ഷീല. ഇവരുടെ സിനിമകൾക്കൊക്കെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
ദീർഘനാൾ നായിക നടിയായി തിളങ്ങിയ ഷീല പിൻകാലത്ത് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഇന്ന് സിനിമകളിൽ നിന്നും അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിൽ ഒക്കെ സജീവ സാന്നിധ്യമാണ് നടി. അടുത്തിടെ ഫ്ലവേഴ്സിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഷീല എത്തിയിരുന്നു. സിനിമ ജീവിതത്തിലെ ഓർമ്മകളും വിശേഷങ്ങളും എല്ലാം ഷീല ഷോയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ആ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സഹപ്രവർത്തകരെ ഓർക്കുമ്പോൾ സങ്കടമാണെന്നാണ് ഷീല വേദിയിൽ പറഞ്ഞത്. നടിമാരിൽ കുറച്ചു പേരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നാൽ നടന്മാരിൽ ആരും തന്നെ ഇല്ല.
അത് ഓർക്കുമ്പോൾ സങ്കടം ആണെന്ന് നടി പറഞ്ഞു. ചെന്നൈയിലാണ് ഷീലയുടെ താമസം. കേരളത്തിൽ വരുമ്പോൾ മാത്രമാണ് താൻ സാരി ഉടുക്കുന്നത്. അല്ലെങ്കിൽ ചുരിദാറും, പാൻറും ഷർട്ടും ഒക്കെയാണ് വേഷം. സ്ത്രീകൾക്ക് ഏറ്റവും കംഫർട്ട് ആയ വസ്ത്രം ജീൻസും ഷർട്ടും ആണെന്ന് ഷീല പറയുന്നുണ്ട്. എത്ര പ്രായമുള്ളവരാണെങ്കിലും അമേരിക്കയിൽ ഒക്കെ പോയാൽ ജീൻസും ഷർട്ടും ഒക്കെ ഇടും. ഷീല സെലിൻ എന്നാണ് എൻറെ പള്ളിയിലെ പേരെന്നും ഷീല പങ്കുവെച്ചു. പ്രേംനസീറിന് ഒപ്പമുള്ള ഓർമ്മകളും ഷീല പങ്കുവെക്കുന്നുണ്ട്. നസീർ എൻറെ ഭർത്താവായിരുന്നു ആദ്യം പിന്നെ മകനായി എത്തിയിട്ടുണ്ട്. ഒത്തിരി സിനിമകൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഞാൻ ചട്ടയും മുണ്ടും ഉടുത്ത് എത്ര സിനിമകളിൽ അഭിനയിച്ചു എന്ന് അറിയില്ല. തൊട്ടാൽ ഉടനെ ഭയങ്കര നാണം വരുന്ന പെണ്ണുങ്ങൾ ആയിരുന്നു അന്നത്തെത്. ഇപ്പോൾ ആണും പെണ്ണും സമമാണ്. അന്ന് ഞങ്ങൾക്ക് ഡാൻസ് മാസ്റ്റർ, കൊറിയോഗ്രാഫർ ഒന്നുമില്ല. അന്നത്തെ ഡ്രസ്സിംഗ് അങ്ങനെയായിരുന്നു. ചെമ്മീൻ സിനിമയിൽ മേക്കപ്പില്ലാതെയാണ് അഭിനയിച്ചതെന്ന് ഷീല പറഞ്ഞു. ചെമ്മീനിൽ എനിക്ക് മേക്കപ്പ് മാൻ ഒക്കെ ഉണ്ടായിരുന്നു. നിറയെ മേക്കപ്പ് ഒക്കെ ഇടാറുണ്ടായിരുന്നു. അവര് നല്ല വെളുത്തിട്ടാണ് എന്തിനാണ് മേക്കപ്പ് ഇട്ടത്? അത് കളയാൻ പറയൂ എന്നാണ് ക്യാമറമാൻ പറഞ്ഞത്. ആദ്യം അത് മാറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് മാറ്റി.
മേക്കപ്പ് മായിക്കുമ്പോൾ എനിക്ക് സങ്കടമായിരുന്നു. അങ്ങനെ പോയ ആദ്യത്തെ ഷോട്ടാണ് പെണ്ണാളെ പെണ്ണാളെ എന്നുള്ളതെന്ന് ഷീല പറയുന്നു. ചെറുപ്പത്തിൽ അമ്മയും ചിറ്റമാരും ഒക്കെ സീക്രട്ട് ആയാണ് രമണൻ വായിച്ചിരുന്നത്. പ്രണയം ഒക്കെ ഉള്ളതുകൊണ്ട് ഞങ്ങളെ വായിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. അവസാനം അതെ ചിത്രത്തിൽ ഞാൻ നായികയായി അഭിനയിച്ചു. പണ്ട് ഒരുപാട് സമയം എടുക്കും ഒരു പെണ്ണിനെ പ്രേമിച്ച് കയ്യിൽ കിട്ടാൻ. ഇന്ന് എല്ലാം വളരെ പെട്ടെന്ന് ആണല്ലോ എന്നും ഷീല പറയുന്നുണ്ട്. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല താരം. ഏറ്റവും ഒടുവിൽ അനുരാഗം എന്നൊരു ചിത്രത്തിലാണ് അഭിനയിച്ചത്. അതേസമയം നിരവധി ടെലിവിഷൻ ഷോകളിൽ അതിഥിയായി താരമെത്തിയിരുന്നു.