തെന്നിന്ത്യൻ സിനിമകളിലെ പ്രിയ താരദമ്പതികൾ ആണ് നടി നയൻതാരയും വിഗ്നേഷ് ശിവനും. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടയിലാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. കരിയറിൽ രണ്ടുപേർക്കും ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത സിനിമയായിരുന്നു നാനും റൗഡി താൻ. വിജയ് സേതുപതിയായിരുന്നു സിനിമയിലെ നായകൻ. അഭിനയ പ്രാധാന്യമുള്ള വേഷമാണ് നയൻതാരയ്ക്ക് സിനിമയിൽ ലഭിച്ചത്. ജീവിതത്തിലും വിഗ്നേഷിനും നയൻതാരക്കും നാനും റൗഡി താൻ വഴിത്തിരിവായി.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് 2022 ജൂൺ മാസത്തിൽ രണ്ടുപേരും വിവാഹം കഴിച്ചത്. ഇന്ന് ഉയിർ ഉലകം എന്നീ രണ്ടു മക്കളുടെ മാതാപിതാക്കളുമാണ് ഇവർ. വിവാഹശേഷം ഇരുവരും കരിയറിന്റെ തിരക്കുകളിൽ ആണ്. ജവാനാണ് നയൻതാരയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ഒരു അഭിമുഖത്തിൽ നയൻതാരയ്ക്കൊപ്പമുള്ള പ്രണയകാലത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഗ്നേഷ്.
നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ അധികം ആർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് വിഗ്നേഷ് ശിവൻ പറയുന്നു. ഇതിൻറെ കാരണത്തെക്കുറിച്ച് സംവിധായകൻ സംസാരിച്ചു. സെറ്റിൽ ഞങ്ങൾ റൊമാൻസ് ചെയ്തിട്ടില്ല. വളരെ പ്രൊഫഷണൽ ആയാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എൻറെ കുറച്ചു ഫ്രണ്ട്സിന് അറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കൻഡ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്.
റിലേഷൻഷിപ്പിൽ ആയ ശേഷവും സെറ്റിൽ ഞാൻ മാം എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുത് എന്നുണ്ടായിരുന്നു. ആ സിനിമയിൽ ഒരു ചുംബിക്കാൻ നോക്കുന്ന രംഗം ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിൻറെ ആദ്യ ദിവസമാണ്. പൊസസീവ്നെസ് വരാം ആ സമയത്ത് ഞാൻ പൊസസീവ് ആയിരുന്നുവെങ്കിൽ അവർ രണ്ടുപേരും തമ്മിൽ അകലം വന്നേനെ.
അവളും ഞാനും പ്രൊഫഷണൽ ആണ്. നയൻതാരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടുവന്നു. നയൻതാര വീട്ടിൽ വന്നു എന്നതിൽ അവൾ വളരെ എക്സൈറ്റഡ് ആയി. പ്രണയത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. നയൻതാര വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു. എൻറെ അമ്മ നയൻതാരയുടെ ഫാൻ ആയിരുന്നു. അവളുടെ ബോൾഡ്നസ് ഒക്കെ ഇഷ്ടമായിരുന്നു.