മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ശില്പ ശിവദാസ്. കന്യാദാനം എന്ന പരമ്പരയിലൂടെയാണ് ശില്പ കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ഇതേ സീരിയലിലൂടെ തന്നെയായിരുന്നു താരം പ്രിയങ്കരിയായി മാറിയത്. കഴിഞ്ഞമാസമായിരുന്നു ശില്പയുടെ വിവാഹം. സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്ന വിവാഹമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഈ വീഡിയോ വൈറൽ ആണ് എന്ന് തന്നെ പറയാം. ശില്പയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറൽ ആകാറുള്ളത്. ബിസിനസുകാരനായ സംഗീത് ആണ് ശില്പയുടെ കഴുത്തിൽ താലി ചാർത്തിയത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി മാറിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. എന്നാൽ അത് ശില്പയുടെ രണ്ടാം വിവാഹമായിരുന്നു എന്നും, ആദ്യബന്ധത്തിലുള്ള കുഞ്ഞ് ഇപ്പോഴും ശില്പയുടെ കൂടെ തന്നെ ഉണ്ടെന്നുള്ള കാര്യങ്ങളാണ് ആരാധകർ തന്നെ കണ്ടെത്തിയിരിക്കുന്നത്. ഇത് തന്നെയാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. അപ്പോൾ ഇത്രയും നാൾ മറച്ചുവച്ച് രഹസ്യം ഇതാണോ എന്നാണ് നിരവധി പേർ ശില്പയോട് തന്നെ ചോദിച്ചിരിക്കുന്നത്. ആദ്യ വിവാഹം തന്നെ മറച്ചുവെച്ചു, മകനെ അനിയൻ എന്ന് പരിചയപ്പെടുത്തി.
പിന്നാലെ ഒട്ടനവധി കള്ളങ്ങളാണ് ശില്പ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ തന്നെ പറയുന്നു. ആദ്യം വൈറലായത് ശില്പയുടെ വിവാഹ വീഡിയോ ആണ്. വിവാഹ വീഡിയോയിൽ പലരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ അനുജത്തിയെ പരിചയപ്പെട്ടതിനു ശേഷം തൊട്ടടുത്ത് നിൽക്കുന്ന കൊച്ചു പയ്യനെ പരിചയപ്പെടുത്തുമ്പോൾ പേര് മാത്രമാണ് പറയുന്നത്. പിന്നാലെ ഇത് അനുജത്തി തന്നെ പറയുന്നുണ്ട് ഞങ്ങളുടെ മൂന്നാമത്തെ അനിയൻ ആണെന്ന്. ഞങ്ങൾ മൂന്നു മക്കളാണ് അമ്മയ്ക്ക് എന്ന് പറയുന്നു പക്ഷേ ആ വീഡിയോയുടെ അവസാനം തന്നെ ആ കുട്ടി ശില്പയുടെ അമ്മയെ അമ്മുമ്മ എന്ന് വിളിക്കുന്നതും കേൾക്കാം.
എന്തായാലും സഹോദരിയുടെ വിവാഹം കഴിയാത്ത സ്ഥിതിക്ക് ശില്പയുടെ കുഞ്ഞു തന്നെ ആണ് ഇത് എന്ന് ആരാധകർ തന്നെ പറയുന്നുണ്ട്. എന്നാൽ ശില്പ ഇത് ആരാണെന്ന് പോലും നേരത്തെ പറയുന്നുണ്ടായിരുന്നില്ല. ആദ്യ വിവാഹം മറച്ചുവെച്ചാണ് ശില്പ വിവാഹം കഴിക്കുന്നതെന്നും, രണ്ടാമത്തെ വിവാഹത്തിന് ഒരുങ്ങുന്നത് എന്നും ഒക്കെ നിരവധി വാർത്തകൾ അപ്പോൾ വന്നിരുന്നു. എന്നാൽ അതിനൊന്നും തന്നെ താരം മറുപടി നൽകിയിരുന്നില്ല. ഇത് സത്യമാണെന്ന് ആരാധകർ തന്നെ കണ്ടു തെളിയിക്കുകയാണ്. ഇപ്പോൾ വീണ്ടും പ്രശ്നങ്ങളാവുകയാണ് വിവാഹ ശേഷവും. ശില്പ തനിക്ക് മകനുണ്ടെന്ന കാര്യം മറച്ചുവച്ചു എന്ന് പലരും ചോദിക്കുന്നു. സ്വന്തം മകനെ അനിയൻ എന്ന രീതിയിലാണ് വീഡിയോയിൽ പരിചയപ്പെടുത്തിയത്.
വീഡിയോയിൽ കാറിൽ പോകുന്ന സമയത്ത് അനിയൻ എന്ന് പരിചയപ്പെടുത്തിയ ഈ മകൻ ശില്പയുടെ അമ്മയെ അമ്മുമ്മ എന്ന് വിളിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. സോഷ്യൽ മീഡിയയിൽ വന്ന പല കമന്റുകളും വീഡിയോകളും വേദനിപ്പിച്ചു എന്ന് നേരത്തെ തന്നെ ശില്പ പറഞ്ഞിരുന്നു. എൻറെ പഴയ ജീവിതം മറച്ച് വെച്ചാണ് വിവാഹം ചെയ്തതെന്നും, സംഗീതിന് ഒന്നുമറിയില്ല എന്നൊക്കെ പറഞ്ഞാണ് കമന്റുകൾ വന്നത്. സംഗീതിന്റെ വീട്ടുകാർ വിവാഹത്തിന് പങ്കെടുക്കാത്തതിനെ പലരും വിമർശിച്ചിരുന്നു. ആദ്യമൊക്കെ കമന്റുകൾ കണ്ടു ഞാൻ ഒരുപാട് വേദനിച്ചിരുന്നു.
സംഗീതിന്റെ ആളുകൾക്ക് ഈ വീട്ടിലേക്ക് വരാനുള്ള താല്പര്യം ഇല്ല എന്നും, ഈ വിവാഹത്തിലേക്ക് താല്പര്യം ഇല്ലാത്തതുകൊണ്ടാണ് സംഗീതിന്റെ വീട്ടുകാർ വിവാഹത്തിന് എത്താതിരുന്നത് എന്നും നിരവധി പേർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊന്നുമല്ല എന്നും ചെറിയ പ്രശ്നങ്ങൾ എല്ലായിടത്തും ഉള്ളതുപോലെ പ്രണയബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ ഒന്നും പുറത്ത് പറയാതിരിക്കുന്നത് എന്നും കൂടി പറയുന്നുണ്ട്.
ഞാൻ എൻറെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മറച്ചുവെച്ച് സംഗീതിനെ പറ്റിച്ചു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. ഒരാഴ്ച കൊണ്ടാണ് ഞങ്ങളുടെ കല്യാണം നടന്നത്. കഴിഞ്ഞവർഷം മാർച്ച് 8നു ആണ് ഞങ്ങൾ പ്രണയം പറഞ്ഞത്. അതിനുശേഷം കല്യാണം പെട്ടെന്ന് വേണ്ടാ എന്ന് തീരുമാനത്തിൽ ആയിരുന്നു. അങ്ങനെയാണ് ഒരു വർഷം സമയം എടുത്തത്.