മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. താരതമ്യേന അത്ര പരിചിതമല്ലാത്ത അഭിനേതാക്കളുമായി ആരംഭിച്ച പാരമ്പരയിലെ താരങ്ങളെല്ലാം ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനീകാന്ത്. പൈങ്കിളി എന്ന കഥാപാത്രമായി എത്തി ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട് ശ്രുതി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ ശ്രുതിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. മാനസികമായി അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ശ്രുതിയുടെ പോസ്റ്റ്. ഞാനൊന്നു മനസ്സ് തുറന്ന് ചിരിച്ചിട്ട് ദിവസങ്ങളായി എന്ന ക്യാപ്ഷനോട് കൂടിയാണ് ശ്രുതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ജോഷ്ടോക്കിൽ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതിൽ കൂടുതൽ വ്യക്തത വരുത്തി കൊണ്ടാണ് ശ്രുതിയുടെ പുതിയ വീഡിയോ. ഉള്ളിൽ തട്ടി ചിരിക്കാൻ തനിക്കിപ്പോൾ കഴിയാറില്ല എന്നാണ് ശ്രുതി പറയുന്നത്. മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നതാണ് പ്രാധാന്യം. കയ്യിൽ എത്ര കാശ് ഉണ്ടെന്നു പറഞ്ഞാലും ഇഷ്ടപ്പെട്ട ആൾക്കൊപ്പം കുറച്ചുനേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും. കൈയിൽ അഞ്ചു പൈസയില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.
മറ്റുള്ളവർ കാണിക്കുന്ന മുഖം മൂടിയിട്ട സന്തോഷമല്ല ഉള്ളിൽ നിന്ന് അനുഭവിക്കുന്ന സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്. നമ്മൾ ഒരുപാട് വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും സ്വന്തമാണെന്ന് കരുതുകയും ചെയ്യുന്നവർ തന്നെ കുത്തിനോവിക്കുമ്പോഴും ഒറ്റപ്പെടുകയും ചെയ്യുകയാണെങ്കിൽ മുന്നോട്ടുപോകാൻ കഴിയില്ല. കേൾക്കാൻ കൂട്ടിന് ഒരാൾ ഉണ്ടാകുക എന്ന് പറയുന്നത് വലിയ ആശ്വാസമാണ്. മറ്റുള്ളവരുടെ സങ്കടമായി സ്വന്തം സങ്കടത്തെ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. ഓരോരുത്തരുടെയും വേദന വ്യത്യസ്തമാണെന്നും താരം പറഞ്ഞു. വിശദീകരിക്കാനും നിർവഹിക്കാനും കഴിയാത്തതാണ് ചില വേദനകൾ.
തനിക്കിപ്പോൾ കരയാൻ പോലും തോന്നുന്നില്ലെന്നും നിർവീര്യമായ അവസ്ഥയിലൂടെ ആണ് താൻ കടന്നുപോകുന്നത്, ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതുപോലെ പലരും ഉണ്ടാകും. നിങ്ങളുടെ വേദനകൾ പങ്കുവയ്ക്കുമെന്ന് പറഞ്ഞ് ഞാൻ പങ്കുവെച്ച ഒരു പോസ്റ്റിൽ നിന്നാണ് എന്നെപ്പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ആരും ഹാപ്പിയല്ല എല്ലാവർക്കും വേദനകൾ ഉണ്ട്. എല്ലാവരും സിസ്റ്റമാറ്റിക്കായി ജീവിച്ചു പോകുകയാണ് മുഖം മൂടിയിട്ട് സമൂഹത്തിൽ ജീവിക്കുകയാണ് പലരും. പലരും തന്നോട് പങ്കുവെച്ച വേദനകളും ശ്രുതി തുറന്നു പറഞ്ഞു. ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയാൽ തന്നെ ഇത്തരം അവസ്ഥകളിൽ നിന്ന് വലിയൊരു ആശ്വാസം കിട്ടും.
കൗൺസിലിങ് എല്ലാവർക്കും ഗുണം ചെയ്യണമെന്നില്ല. ഞാനിപ്പോൾ സ്വീകരിച്ചിരിക്കുന്നത് പ്രാർത്ഥനയുടെ വഴികളാണ്. അത് മതപരമായിട്ടല്ല അമ്പലത്തിലും പള്ളിയിലും എല്ലാം പ്രാർത്ഥിക്കുമെന്നും പറയുന്നു. നേരത്തെ അവതാരികയും അഭിനേത്രിയായും ഒക്കെ തിളങ്ങിയിട്ടുള്ള ആളാണ് ശ്രുതി. ചക്കപ്പഴത്തിലെ പൈങ്കിളി ആയതോടെയാണ് ശ്രുതി രജനികാന്ത് താരമായി മാറുന്നത്. പരമ്പരയിൽ ഉറങ്ങാൻ വേണ്ടി ജീവിക്കുന്ന പൈങ്കിളിയായിട്ടാണ് ശ്രുതി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോൾ ആർജെ ആയിട്ടും ഒക്കെ ശ്രുതി പ്രവർത്തിക്കുന്നുണ്ട്.