നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തനി നാടൻ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ അനുശ്രീ തന്റേതായ ഇടം കണ്ടെത്തിയത്. ഒട്ടും സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ഒരു റിയാലിറ്റി ഷോയിലൂടെ കിട്ടിയ അവസരം മുതലാക്കിയാണ് അനുശ്രീ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ലാൽ ജോസിന്റെ ചിത്രത്തിൽ ഫഹദിന്റെ നായികയായി വന്ന് ആദ്യ സിനിമയിൽ തന്നെ അനുശ്രീ പ്രേക്ഷകരെ അമ്പരപ്പിച്ചു. 32 കാരിയായ അനുശ്രീ 10 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. ആ 10 വർഷം കൊണ്ട് വലിയൊരു മാറ്റമാണ് അനുശ്രീയുടെ സിനിമ ജീവിതത്തിനും ഉണ്ടായത്.
ആഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന് അവസ്ഥ വന്നിരുന്നു. പെട്ടെന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം 9 മാസം താനൊരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ. പുതിയ സിനിമയായ കള്ളനും ഭഗവതിയുടെയും പ്രമോഷൻ എത്തിയപ്പോഴാണ് അനുശ്രീ തൻറെ അനുഭവം വിവരിച്ച് കരഞ്ഞത്. ആദ്യമായാണ് അനുശ്രീ മീഡിയയ്ക്ക് മുമ്പിൽ വന്നിരുന്നു തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെക്കുറിച്ച് സംസാരിച്ചതും വെളിപ്പെടുത്തിയതും. “ഒരു ദിവസം പെട്ടെന്ന് നടന്നപ്പോൾ എന്റെ ഒരു കൈയിൽ ബാലൻസ് ഇല്ലാത്തത് പോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്സ് റേ എടുത്ത് പലവിധ പരിശോധനകൾ നടത്തി.
പക്ഷേ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്നു വരുന്നതായി കണ്ടെത്തി. അതിൽ ഞരമ്പ് കയറി ചുറ്റി കംപ്രസ്സഡ് ആയി കുറച്ചു മോശമായ അവസ്ഥയിൽ ആയിരുന്നു. പൾസർ കയ്യിൽ കിട്ടുന്നില്ല എന്നൊരു സിറ്റുവേഷൻ വരെ വന്നിരുന്നു. അങ്ങനെ പെട്ടെന്ന് സർജറി ഫിക്സ് ചെയ്തു. സർജറി കഴിഞ്ഞ് 8,9 മാസത്തോളം എൻറെ കൈ പാരലൈസ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല എല്ലാം പെട്ടിയിൽ പൂട്ടിക്കെട്ടി വയ്ക്കണം എന്ന് അവസ്ഥയായി. 9 മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു” എന്നാണ് അനുശ്രീ പറഞ്ഞത്. അനുശ്രീയുടെ വീഡിയോ വൈറൽ ആയതോടെ നിരവധി പേർ ആശ്വാസവാക്കുകളുമായി എത്തി. ഇത്രയും മോശമായ അവസ്ഥയിൽ നിന്നും തിരിച്ചു വന്ന അനുശ്രീക്ക് അഭിനന്ദനങ്ങൾ എന്നാണ് ഏറെയും ആരാധകർ കുറിച്ചത്.
12ത്ത് മാൻ ഏറ്റവും അവസാനം റിലീസ് ചെയ്ത അനുശ്രീയുടെ സിനിമ. വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി നോക്കി ഇരുന്നാൽ അവിടെത്തന്നെ ഇരുന്നു പോകുമെന്നും, അത്തരത്തിലുള്ള തീരുമാനങ്ങൾ ഒന്നും താൻ എടുത്തിട്ടില്ലെന്നും അടുത്തിടെ അനുശ്രീ പറഞ്ഞിരുന്നു. താൻ ചെയ്ത പല കഥാപാത്രങ്ങളും നാടൻ കുട്ടി ഇമേജിലുള്ളതാണെന്നും അതിൽ നിന്നും വ്യത്യസ്തമായി ചുരുക്കം സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു.
എല്ലാം വ്യത്യസ്തമായി ചെയ്യണമെന്ന് വിചാരിച്ചു കൊണ്ടിരുന്നാൽ ചിലപ്പോൾ നമ്മൾ അവിടെ ഇരുന്നു പോകും ഇങ്ങനെയുള്ള കഥാപാത്രം വന്നാൽ മാത്രമേ ഞാൻ ചെയ്യുള്ളൂ എന്ന തീരുമാനം ഞാൻ എടുത്തിട്ടില്ല. കൂടുതലായിട്ടും ഞാൻ ചെയ്തിട്ടുള്ളത് നാടൻ കഥാപാത്രങ്ങളാണ്. വ്യത്യസ്തമായതെന്ന് പറയുമ്പോൾ ഇതിഹാസയോ, 12ത്ത് മാൻ പോലെയുള്ള വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് അനുശ്രീ പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണൻ അനുശ്രീ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും.