ബിഗ് ബോസ് മലയാളം സീസണുകളിൽ ഇന്നേവരെ നടന്ന സീസണുകളിൽ ഏറ്റവും ഓളവും താളവും സൃഷ്ടിച്ചത് അവസാനം അരങ്ങേറിയ സീസൺ ആണ്. അതിൻറെ കാരണം അതിലെ മത്സരാർത്ഥികൾ തന്നെയാണ്. കാരണം അത്രത്തോളം പ്രേക്ഷക മനസ്സുകളിലേക്ക് ഇടം നേടിയ ആളുകൾ തന്നെയാണ് ഇതിലെ മത്സരാർത്ഥികൾ. അതിൽ എടുത്തു പറയേണ്ട താരങ്ങൾ തന്നെയാണ് റോബിൻ രാധാകൃഷ്ണൻ, നിമിഷ, ജാസ്മിൻ എം മൂസ, റിയാസ് സലിം, കുട്ടി അഖിൽ, ബ്ലെസ്ലി എന്നിവർ. കാരണം ഇവരെല്ലാവരും അത്രത്തോളം പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയവരാണ്.
അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഏറ്റെടുത്ത താരം തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. റോബിനെ കുറിച്ചുള്ള ധാരാളം വാർത്തകൾ സോഷ്യൽ മീഡിയയിൽ എന്നും ഇടം പിടിക്കാറുണ്ട്. നിരവധി വിവാദങ്ങളാണ് റോബിൻ എതിരെ വന്നിട്ടുള്ളത്. ഇപ്പോൾ ഇവിടെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിമിഷ. മറ്റൊന്നുമല്ല ചില മാധ്യമപ്രവർത്തകർ തങ്ങളെ വളരെ രീതിയിൽ മോശക്കാരാക്കാൻ ശ്രമിക്കുന്നുണ്ട്. നിങ്ങൾക്ക് ഗോസിപ്പുകൾ വേണമായിരിക്കും, അതിന് നിങ്ങൾക്ക് ധാരാളം പേരെ കിട്ടുന്നുണ്ട്. പിന്നെ എന്തിന് ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു എന്നാണ് നിമിഷയുടെ ചോദ്യം.
ഞാനിപ്പോൾ എൻറെ വീട്ടുകാരിൽ നിന്ന് വളരെ അകലെ മാത്രമാണ്. ചുരുക്കം ചില സൗഹൃദങ്ങളെ എനിക്കുള്ളൂ. നിങ്ങൾ ഇങ്ങനെ ഓരോന്നും അച്ചടിച്ച് വിടുമ്പോൾ എൻറെ മാതാപിതാക്കൾ വളരെയധികം വിഷമിക്കുന്നുണ്ട്. കഴിഞ്ഞൊരു വാർത്ത ഇങ്ങനെയായിരുന്നു; നിമിഷ ആകെ ഡിപ്രഷനിൽ ആണ്, നിമിഷയ്ക്ക് എന്തോ വലിയ സങ്കടമുണ്ട് വളരെ നിരാശയിലാണ് എന്നല്ലാമായിരുന്നു. പക്ഷേ അതെല്ലാം തെറ്റായ വാർത്തകളാണ്. ഞാനെൻറെ മാതാപിതാക്കളോട് പറയാറുണ്ട് ഗോസിപ്പ് വാർത്തകളും നിങ്ങൾ നോക്കരുത് കാണരുത് എന്നൊക്കെ. എന്നെക്കുറിച്ച് യൂട്യൂബിലോ ഗൂഗിളിലോ തിരയരുത് എന്നും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.
എനിക്ക് എന്തെങ്കിലും സങ്കടങ്ങൾ വരുമ്പോൾ ഞാൻ ആരോടും സംസാരിക്കാറില്ല. അല്ലാതെ ഡിപ്രഷനിലേക്കൊന്നും ഞാൻ പോകില്ല. എൻറെ മാതാപിതാക്കൾ പ്രായമായവരായതുകൊണ്ട് തന്നെ അവർക്ക് ഒരു ഭാരം കൊടുക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല. തീർത്തും നിങ്ങൾ ഈ ചെയ്യുന്നത് തെറ്റായ ഒരു കാര്യം തന്നെയാണ്. എന്നെ സംബന്ധിച്ച് ഗോസിപ്പ് വാർത്തകൾക്ക് എനിക്ക് തീരെ താല്പര്യമില്ല. ദയവായി എന്നെ വെറുതെ വിടൂ അതൊക്കെ താല്പര്യമുള്ളവരുടെ പുറകെ പോകൂ എന്നാണ് നിമിഷ പങ്കുവെച്ച് എത്തിയിരിക്കുന്നത്. എന്തുതന്നെയായാലും നിമിഷയുടെ ഈ വാക്കുകൾക്ക് കുടപിടിക്കാനായി ധാരാളം പേരും ഒപ്പത്തിനൊപ്പം എത്തുന്നുണ്ട്.