സീരിയൽ താരങ്ങളായ മൃദുലയെയും യുവ കൃഷ്ണനെയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മലയാളികളുടെ പ്രിയ കപ്പിൾസ് എന്നുതന്നെ പറയാം ഇവരെ. എന്നാൽ ഇവർക്ക് മകൾ ഉണ്ടായത് സോഷ്യൽ മീഡിയയിലും വളരെ വൈറലായിരുന്നു. അത് മാത്രമല്ല ഇവർക്ക് രണ്ടുപേർക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് തന്റെ വിശേഷങ്ങൾ എല്ലാം ഈ യൂട്യൂബ് ചാനലിലൂടെ ഇവര് പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. ഇരുവർക്കും ഒരു മകൾ ഉണ്ടായ വാർത്ത സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആയിരുന്നു.
ധ്വനി മോളുടെ വിശേഷങ്ങളും പുതിയ വീഡിയോസും കാര്യങ്ങളും എല്ലാം മൃദുല ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. അതിലൂടെ തന്നെ ധ്വനി മോൾക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. മുൻപ് മൃദുല പങ്കുവെച്ച ധ്വനി മോളുടെ കാതുകുത്തി കമ്മലിടുന്ന വീഡിയോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ധ്വനി മോളുടെ ചോറൂണ് വീഡിയോ ആണ് മൃദുല പങ്കുവെച്ചിട്ടുള്ളത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് മോൾക്ക് ചോറ് കൊടുത്തത്. ഒടുവിൽ കൃഷ്ണനെ കണ്ട് രാധ, ധ്വനി മോൾക്ക് ഗുരുവായൂർ അമ്പലത്തിൽ വച്ച് ചോറൂണ് എന്നായിരുന്നു ആ വീഡിയോയുടെ ക്യാപ്ഷൻ.
ഈ വീഡിയോയ്ക്ക് നേരെ ഒരുപാട് കമന്റുകളും വന്നിട്ടുണ്ട്. തൻറെ പ്രെഗ്നൻസിക്ക് ശേഷം കരിയറിൽ നിന്നും ഒരുപാട് വിട്ടുനിൽക്കുകയായിരുന്നു മൃദുല. എന്നാൽ ഇപ്പോൾ റാണി രാജ എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മൃദുല. ഇരുവരും താങ്കളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം യുവകൃഷ്ണ മൃദുലയ്ക്ക് നൽകിയ ഒരു സർപ്രൈസ് വീഡിയോയും വൈറൽ ആയിരുന്നു. കരിയർ എത്രമാത്രം വലുതാണെങ്കിലും എനിക്ക് അതിനേക്കാൾ വലുതാണ് എൻറെ കുടുംബം എന്നാണ് മൃദുല ഒരു ഇൻറർവ്യൂവിൽ പറഞ്ഞത്.
അതിനുവേണ്ടി ഞാൻ എന്തും ത്യജിക്കാൻ തയ്യാറാണെന്നാണ് മൃദുല പറയാറ്. മൃദുലയുടെ അനിയത്തി പാർവതിയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പാർവതിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട്. കഴിഞ്ഞദിവസം പാർവതിയുടെ മകളുടെ ആദ്യ പിറന്നാൾ ഗംഭീരമാക്കി ആഘോഷിച്ചതിന്റെ വീഡിയോ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാമോളുടെ ചോറൂണ് വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.