റോബിന്റെയും ആരതിയുടെയും വിവാഹനിശ്ചയത്തിൽ ഏറ്റവും അധികം ആളുകളെ ആകർഷിച്ചത് ആരതിയുടെ എൻഗേജ്മെൻറ് ഡ്രസ്സ് തന്നെയാണ്. അറിയപ്പെടുന്ന ഡിസൈനറായ ആരതി നാല് ദിവസങ്ങൾ കൊണ്ടാണ് ഡ്രസ്സ് തയ്യാറാക്കി എടുത്തത്. തൻറെ ഡ്രസ്സിന് രണ്ടുലക്ഷത്തോളം മാർക്കറ്റ് വിലയുള്ളതായി 30ലധികം തൊഴിലാളികൾ പണി ചെയ്തു ഉണ്ടാക്കിയതാണെന്ന് വിവാഹനിശ്ചയ ദിവസം ആരതി പറഞ്ഞിരുന്നു. പലപ്പോഴും ആരതിക്കെതിരെയും റോബിനെതിരെയും സംസാരിച്ച് എത്താറുണ്ട് ബിഗ് ബോസ് താരമായ റിയാസ് സലിം.
ആരതി തൻറെ ഡ്രസ്സിന്റെ ഡിസൈൻ മറ്റൊരു ബുട്ടീക്കിൽ നിന്ന് കോപ്പിയടിച്ചതാണ് എന്നാണ് റിയാസിൻ്റെ ഇത്തവണത്തെ ആരോപണം. ആ ഡ്രസ്സിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് റിയാസിന്റെ വിമർശനം. മറ്റുള്ളവരുടെ വർക്കിനെ അപമാനിക്കരുത് എന്നും തന്റേതാണെന്ന് പൊക്കിപ്പറഞ്ഞ് നടക്കരുത് എന്നുമാണ് റിയാസ് സ്റ്റോറിയിൽ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഈ വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ച രംഗത്ത് വന്നിരിക്കുകയാണ് ആരതി പൊടി. ആരതിയുടെ കുറിപ്പ് ഇങ്ങനെ;
ആദ്യം തന്നെ ആരെയും വ്യക്തിപരമായി പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവർക്ക് കുറച്ചു വാദങ്ങൾ ആവശ്യമാണ്. അതുവഴി അവർക്ക് കുറച്ച് റീച്ച് കിട്ടണം. അതിനാൽ അത്തരം സൗജന്യ പ്രമോഷനുകൾക്ക് ഞാനിവിടെ തയ്യാറല്ല. നിങ്ങൾക്ക് എന്തെങ്കിലും പരാതികളും സംശയങ്ങളും ഉണ്ടെങ്കിൽ നിയമപരമായി പോകാം. ഞാനും അതിന് തയ്യാറാണ്. എന്തായാലും ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ ഞാൻ കേസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാണ് ആരതി പ്രതികരിച്ചത്.