മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നവ്യ വിവാഹശേഷം സിനിമയിൽ നിന്നൊരു ഇടവേള എടുക്കുകയായിരുന്നു. കഴിഞ്ഞവർഷം ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരം ഇപ്പോൾ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. അതിനിടെ ടെലിവിഷൻ പരിപാടികളിൽ അതിഥിയായി വിധികർത്താവുമായി എല്ലാം നവ്യ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇടയ്ക്ക് ചില അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങളും ട്രോളുകളും നവ്യയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നിരുന്നാലും തനിക്ക് ലഭിക്കുന്ന അവസരങ്ങളിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാൻ നവ്യ മടി കാണിക്കാറില്ല.
ഇപ്പോഴത്തെ യുവ നടൻമാരായ ഷയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്ന് വിലക്കിയ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് നവ്യ. മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തനിക്കും സിനിമയിൽ വിലക്ക് നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് നവ്യ നായർ തുടങ്ങിയത്. സിനിമയിൽ എനിക്കും വിലക്ക് വന്നിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് നിർമ്മാതാവ് പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു അത്. എന്നെ കളിയാക്കി ബാൻഡ് ക്യൂൻ എന്നൊക്കെ വിളിച്ചിരുന്നു. അതൊരു വ്യാജ പരാതി ആയിരുന്നു. ഞാൻ പൈസ കൂട്ടി ചോദിച്ചിരുന്നില്ല. അത് പിന്നീട് തെളിഞ്ഞു.
പക്ഷേ എനിക്ക് വിലക്ക് വന്നിരുന്നു. അമ്മ സംഘടനയും കൂടിച്ചേർന്നാണ് വിലക്കിയത്. അതിനുശേഷം ആണ് എൻറെ വിശദീകരണം കേട്ടത്. പിന്നീട് എൻറെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ട് വിലക്ക് നീക്കുകയായിരുന്നു എന്നും നവ്യ പറഞ്ഞു. ശ്രീനാഥ് ഭാസിയുടെയും ഷെയിൻ നിഗത്തിന്റേയും വില കാരണം അച്ചടക്കമില്ലായ്മയാണെങ്കിൽ അത് അവർ മാറ്റണമെന്ന് നവ്യ അഭിപ്രായപ്പെട്ടു. സിനിമ നമ്മുടെ ജോലിയാണ്. അതുകൊണ്ടാണ് നമ്മളെല്ലാം ആർഭാട ജീവിതം നയിക്കുന്നത്. അതുകൊണ്ട് അതിൽ നമ്മൾ അച്ചടക്കം കാണിക്കണം. ലഹരി ഉപയോഗമൊക്കെ ഓരോരുത്തരുടെ പേഴ്സണൽ ചോയ്സ് ആണ്. അതിൽ അഭിപ്രായം പറയാൻ ഞാൻ ആളാണോ എന്ന് അറിയില്ല. എൻറെ അഭിപ്രായത്തിൽ ലഹരി ഉപയോഗം തെറ്റാണ്.
വളർന്നുവരുന്ന തലമുറയിൽ പലരും ഇതൊക്കെ ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന് ചിന്തിക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ട്. ഇവിടെയുള്ള മഹാ നടന്മാർ ഒന്നും ഇതൊന്നും ഉപയോഗിച്ചല്ല അഭിനയിച്ചിരുന്നത്. അങ്ങനെ ആരും ധരിക്കരുതെന്ന് നവ്യ പറഞ്ഞു. തന്റെ പേരിലെ ജാതി വാലിനെ കുറിച്ചുള്ള വിമർശനങ്ങളിലും നവ്യ പ്രതികരിക്കുന്നുണ്ട്. ധന്യാ വീണ എന്ന എൻറെ പേര് മാറ്റി നവ്യ നായർ എന്ന് ആക്കിയത് സിബി സാർ ഒക്കെയാണ്. ഞാനിപ്പോൾ ആ പേര് മാറ്റിയാലും എല്ലാവരും എന്നെ നവ്യ നായർ എന്ന് തന്നെയാകും വിളിക്കുക. രണ്ടുമൂന്നു വയസ്സുള്ള കുട്ടി പോലും എന്നെ നവ്യ നായർ എന്നാണ് വിളിക്കുന്നത്. ജാതി മനസ്സിലാക്കി അല്ല എല്ലാവരും വിളിക്കുന്നത്.
ഇനി ജാതിവാൽ മുറിക്കാനാണെങ്കിൽ എൻറെ യഥാർത്ഥ പേരിൽ ഒരു ജാതിവാലുമില്ല. എൻറെ പാസ്പോർട്ടിലും, ആധാറിലും, ഡ്രൈവിംഗ് ലൈസൻസിലും എല്ലാം ഞാൻ ധന്യ വീണ ആണ്. എൻറെ ഒഫീഷ്യൽ ഡോക്യുമെന്റുകളിൽ ഒന്നും എനിക്ക് ജാതിവാനലില്ല. പത്താംക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അന്ന് സംവിധായകനും നിർമാതാവും ഒക്കെ കൂടിച്ചേർന്നാണ് തീരുമാനിച്ചത്. അന്ന് പേര് മാറ്റുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷേ നമുക്ക് അന്ന് അതിൽ യാതൊരു വോയിസ്മുണ്ടായിരുന്നില്ല.
അന്ന് ഞാൻ നവ്യ എന്ന വിളി കേൾക്കാത്ത കൊണ്ട് ധന്യ എന്ന് തന്നെയാണ് ലൊക്കേഷനിൽ വിളിച്ചിരുന്നത് എന്നും നവ്യ പറഞ്ഞു. ജാനകി ജാനെയാണ് നവ്യയുടെ ഏറ്റവും പുതിയ സിനിമ. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈജു കുറിപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആൻറണി, ഷറഫുദ്ദീൻ, കോട്ടയം നസീർ, അനാർക്കലി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.