മലയാളികൾ എപ്പോഴും ശ്രദ്ധിക്കുന്ന മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര കുടുംബമാണ് ജയറാമിന്റെ കുടുംബം. ജയറാമും പാർവതിയും കാളിദാസൻ മാളവികയും ഒക്കെ മലയാളികൾക്ക് അത്രമേൽ പ്രിയങ്കരം തന്നെയാണ്. ജയറാമിനോടും പാർവതിയോടുള്ള ഇഷ്ടം ഈ കുടുംബത്തോടും മുഴുവൻ വ്യാപിക്കുകയായിരുന്നു. അങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമായ കാളിദാസനോടും മാളവികയോടും മലയാളികൾക്ക് വല്ലാത്ത ഇഷ്ടമാണ്. ഇതുവരെ സിനിമയിൽ അരങ്ങേറ്റം കുറിക്കാത്ത മാളവികയോടും മലയാളികൾക്ക് കടുത്ത ആരാധന തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ സഹോദരന്റെയും വീട്ടിലെ വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്ന ഇവർ രണ്ടുപേരോടും തന്നെ എപ്പോഴും സ്നേഹം പ്രകടിപ്പിക്കാറുണ്ട്.
കാളിദാസ് മലയാളത്തിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങുകയാണ്. മലയാളത്തിനേക്കാൾ തമിഴിലാണ് താരത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ ജയറാമിനോടൊപ്പം മാല ചവിട്ടിരിക്കുന്ന പാർവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുറെയധികം നാളുകൾക്ക് ശേഷം 50 വയസ്സിന് മുകളിൽ ആദ്യമായി ദർശിക്കുകയാണ് പാർവതി. അതിൻറെ സന്തോഷമാണ് പാർവതിയുടെ മുഖത്തെന്ന് ആരാധകർ തന്നെ പറയുന്നു. വിഷു പൂജകൾക്കായി നടതുറന്ന ശബരിമല സന്നിധാനത്ത് ജയറാമിനൊപ്പം എത്തി നടി പാർവതിയും താര ദമ്പതികൾ ആയ ജയറാമും പാർവതിയും തിങ്കളാഴ്ച അയ്യപ്പ ദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ടെങ്കിലും പാർവതി ആദ്യമായാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്.
നടയിൽ തന്നെ കൂപ്പുകൈയുമായി നിൽക്കുന്ന പാർവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. സ്വാമി ശരണം എന്ന ക്യാപ്ഷനോട് കൂടിയാണ് ജയറാം ശബരിമല ദർശനം നടത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇപ്പോൾ താരത്തിനും താരത്തിന്റെ ഭാര്യക്കും ആശംസകൾ അറിയിച്ചു നിരവധി പേർ എത്തുന്നു. അങ്ങനെ വർഷങ്ങൾക്കുശേഷം അടുത്ത ഒരു യുഗം കൂടി തുടങ്ങുകയാണ് അതിൻറെ ഒരു തുടക്കമായി അയ്യപ്പനെ കണ്ടു തന്നെ തുടങ്ങിയെന്നും പാർവതിക്ക് നിരവധി പേർ പറയുന്നു. മകൻ കാളിദാസിന് ഒപ്പം ജയറാം അയ്യപ്പ സന്നിധിയിൽ ദർശനം നടത്തിയിട്ടുണ്ട്. അപ്പോൾ ജയറാമും കാളിദാസും എത്തിയത് സോഷ്യൽ മീഡിയയിൽ വളരെയധികം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോൾ പാർവതിയും ജയറാമും എത്തിയിരിക്കുന്ന ചിത്രം തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. കറുത്ത വസ്ത്രവും കഴുത്തിൽ മാലയും അണിഞ്ഞാണ് ഇരുവരും എത്തിയത്. വൈകിട്ട് ദീപരാധന തൊഴാൻ ആണ് ഇരുവരും എത്തിയത്. തമിഴ് നടൻ യോഗി ബാബുവും, നടിയും നിർമ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് എത്തിയിരുന്നു. പാർവതിക്ക് വയസ്സ് 53 ആയി. 1992ൽ ജയറാമുമായി വിവാഹം നടന്നതിൽ പിന്നെ പാർവതി അഭിനയജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അതിനുമുമ്പ് വളരെയധികം സജീവമായി നിന്ന സമയത്ത് തന്നെയായിരുന്നു ജയറാമുമായുള്ള പ്രണയവും വിവാഹവും ഒക്കെ. വിവാഹത്തിനുശേഷം കുട്ടികളെയും കുടുംബവും നോക്കി താരം നിൽക്കുകയാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ പാർവതിയുടെ ഒരു ചെറിയ വിശേഷം ആയാലും അത് ആരാധകർ ഏറ്റെടുക്കാറുണ്ട്.