മലയാള സിനിമയിലെ മിന്നുന്നതാരമാണ് നിഖില വിമൽ. ബാലതാരമായി സിനിമയിൽ എത്തിയ നിഖില പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടിയ നിഖില എന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. കണ്ണൂർ സ്വദേശിയായ നിഖിലയുടെ അഭിമുഖങ്ങളും നിലപാടുകളും ഒക്കെ ചർച്ചയായി മാറുന്നുണ്ട്. ഇപ്പോഴിതാ കണ്ണൂരിലെ കല്യാണങ്ങളെ കുറിച്ചുള്ള നിഖിലയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സിനിമ അയൽവാശിയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറക്കുന്നത്.
ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖില സംസാരിച്ചത്. തന്നെ നാട്ടിലെ മുസ്ലിം കല്യാണങ്ങൾക്ക് സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണത ഉണ്ടെന്നാണ് പറഞ്ഞത്. അതിപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നതെന്നും അതിൻറെ പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് നിഖില പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നാട്ടിലെ കല്യാണം എന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മവരുന്നത് തലേദിവസത്തെ ചോറും മീൻ കറിയും ഒക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്യാണത്തിന് ഒക്കെ പോയിട്ടുള്ളത്.
കണ്ണൂരിലേക്ക് മുസ്ലീം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത് എന്നാണ് നിഖില പറയുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളതെന്നും വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്നും നിഖില പറയുന്നു. ആണുങ്ങളൊക്കെ പുറത്തുനിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്ത് നിന്നും കഴിക്കുന്ന രീതിയാണ് ഉള്ളതെന്നും താരം പറയുന്നു. അതുപോലെതന്നെ ആണുങ്ങൾ പെണ്ണിൻറെ വീട്ടിൽ നിന്ന് താമസിക്കുന്നതും താരം ചൂണ്ടിക്കാട്ടുന്നു. അവരെ പുതിയാപ്പിള എന്നാണ് വിളിക്കാറുള്ളത് അവർ മരിക്കുന്നത് വരെ പുതിയാപ്ലമാരാണ് എന്നും നിഖില പറയുന്നു.
അവർ എപ്പോഴും വന്നാലും ഭയങ്കരമായിട്ട് സൽക്കരിക്കുക വേണമെന്ന് താരം പറയുന്നു. മരിച്ചാൽ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക. ഇതൊക്കെയാണ് നാട്ടിലെ കല്യാണം എന്ന് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്ന് നിഖില പറയുന്നു. നവാഗതനായ ഇർഷാദ് സംവിധാനം ചെയ്ത ചിത്രമാണ് അയൽവാശി. ചിത്രത്തിൽ സൗബിൻ ഷാഹിർ, നിഖില വിമൽ, ബിനു പപ്പു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. അതേസമയം കൊത്ത് ആണ് നിഖിലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അയൽവാസിക്ക് പിന്നാലെ താരം എന്ന ചിത്രവും നിഖിലയുടെതായി അണിയറയിൽ ഉണ്ട്.
മാരി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നിഖിൽ അഭിനയിക്കുന്നുണ്ട്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ആയിരുന്നു നിഖിലയുടെ അരങ്ങേറ്റം. പിന്നീട് ലവ് 24×7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി തുടക്കം കുറിക്കുകയായിരുന്നു. ചിത്രത്തിലെ നിഖിലയുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്ന് വെട്രി വേൽ എന്ന ചിത്രത്തിലൂടെ നിഖില തമിഴിലും അരങ്ങേറി. അരവിന്ദൻറെ അതിഥികൾ, ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ നിഖിലക്ക് സാധിച്ചിട്ടുണ്ട്.