മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ജയറാം.നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പൂരങ്ങളെയും,ആനയെയും,ചെണ്ടയെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു തനി മലയാളി സാന്നിധ്യമായി അദ്ദേഹം വർഷങ്ങളായി നമുക്കിടയിലുണ്ട്.അദ്ദേഹത്തെ പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഭാര്യ പാർവതിയും മകൾ മാളവികയും മകൻ കാളിദാസും അടങ്ങുന്ന ഈ താരകുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ജയറാമും പാർവതിയും ആസ്വദിച്ച് ഒരു മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിൽ.’33 വർഷങ്ങൾക്ക് ശേഷം,വീണ്ടും ഒരു ശുഭയാത്ര’.ഇത്തരത്തിൽ ആയിരുന്നു മാളവിക വീഡിയോയിൽ കുറിച്ചിരുന്നത്.പരസ്പരം സംസാരിച്ചും ചിരിച്ചും യാത്ര ആസ്വദിക്കുകയാണ് ജയറാമും പാർവതിയും. ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്ത ജയറാമും പാർവതിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരതമ്പതിമാരാണ്.
1988 ല് പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലാണ് പാര്വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.ശുഭയാത്ര,പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പിന്നീട് ജയറാം പാർവതി താരജോഡി മലയാളികളുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഏതാണ്ട് 30 വർഷങ്ങൾക്കു മുമ്പ് 1992 സെപ്റ്റംബർ ഏഴിന് ആണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്.വിവാഹശേഷം സജീവ സിനിമ അഭിനയത്തിൽ നിന്ന് പാർവതി വിട്ടുനിന്നിരുന്നു. ഇപ്പോൾ മക്കൾക്കൊപ്പം ഇരുവരും ചെന്നൈയിലാണ് താമസിക്കുന്നത്.ഇടയ്ക്കൊക്കെ ജയറാമിനൊപ്പം ടെലിവിഷൻ ഷോകളിലും അഭിമുഖങ്ങളിലും പാർവതി പങ്കെടുക്കാറുണ്ട്.ജയറാമിന്റെ മകൾ മാളവികയും അഭിനയത്തിലും മോഡലിങ്ങിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമ ലോകത്തെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ജയറാമിന്റെ മകൻ കാളിദാസ്.ഒരു പിടി ചിത്രങ്ങളിലൂടെ തന്നെ കാളിദാസ് തൻറെ കഴിവ് സിനിമാലോകത്ത് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.നച്ചത്തിരം നകർകിറത് എന്ന ചിത്രമാണ് കാളിദാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.അടുത്തിടെ കാളിദാസ് തന്നെ ജീവിത പങ്കാളിയെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു.മോഡലും 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരംഗിണി കലിയരാഗാർ ആണ് കാളിദാസിന്റെ പ്രണയിനി. മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.