മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ നിരവധി ഭാഷകളിലായി അരങ്ങേറുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ഓരോ സീസൺ കഴിയുമ്പോഴും ഷോയ്ക്കും അതിലെ മത്സരാർത്ഥികൾക്ക് ഉള്ള ആരാധക പിന്തുണ വലുതായി കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ മലയാളത്തിൽ ബിഗ് ബോസ് അഞ്ചാം സീസണിലേക്ക് എത്തുകയാണ്.മാർച്ച് മാസം 26 തീയതിയാണ് ബിഗ് ബോസിന്റെ അഞ്ചാം സീസൺ ഉദ്ഘാടന എപ്പിസോഡ് എത്തുക എന്നാണ് വിവരം. കഴിഞ്ഞ സീസൺ അവസാനിച്ച് ഒരു വർഷം തികയുമ്പോഴും അതിലെ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.
ബിഗ് ബോസ് സീസൺ ഫോറിൽ നിരവധി ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോ: റോബിൻ രാധാകൃഷ്ണൻ.ഇടയ്ക്കിടെ തന്റെതായ വാർത്തകൾ ആരാധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയയിലും റോബിൻ സജീവമാണ്. അടുത്തിടെയാണ് ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹനിശ്ചയം നടന്നത്.കൂടാതെ താൻ ഒരുക്കുന്ന രാവണയുദ്ധം എന്ന ചിത്രത്തിൻറെ ഒരു പോസ്റ്ററും റോബിൻ പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ റോബിനെ കുറിച്ച് സീസൺ ഫോറിലെ സഹ മത്സരാർത്ഥിയായ ജസ്ല പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയായ ദിയ സനയും ‘ടോക്സിക് നിറഞ്ഞ സൈക്കോ’ എന്ന് റോബിനെ വിമർശിച്ച് പോസ്റ്റിട്ടിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് മുൻ മത്സരാർത്ഥിയായ ജസ്ല മാടശ്ശേരിയും റോബിനെ വിമർശിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.പ്രിയപ്പെട്ടവരേ ഞങ്ങൾ ബിഗ്ഗ്ബോസിൽ പോയപ്പോൾ സപ്പോർട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി. സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.അത് തെറ്റൊന്നുമല്ല.ചെലപ്പോ അതിനെ ഓവർ കം ചെയ്യാൻ നെഗറ്റീവ്നെ ഓവർ കം ചെയ്യാൻ എടുത്തതിനെക്കാൾ പ്രയാസമാകുമായിരുന്നു എന്ന് തോന്നുന്നു.നിങ്ങൾ വലിയവരാണ് മലയാളികളെ.ഇതിപ്പോ 4 തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ. നിങ്ങൾ മഹാന്മാരാണ്.ഇത്തരത്തിൽ ആയിരുന്നു റോബിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ജസ്ലയുടെ പോസ്റ്റ്.
പൊതുവേദികളിലെ റോബിന്റെ പെരുമാറ്റത്തെക്കുറിച്ച് നിരവധി ട്രോളുകളും വിമർശനങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.ഏതാനും ദിവസം മുന്‍പ് ഒരു പരിപാടിക്ക് അതിഥിയായി കോളെജില്‍ എത്തിയ റോബിന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.വേദിയിൽ വച്ച് അലറുന്ന രീതിയിലായിരുന്നു റോബിൻ രാധാകൃഷ്ണൻ ആരാധകരുമായി സംസാരിച്ചത്. ഇതിനൊപ്പം തന്നെ വിമർശകർക്ക് എതിരെ ആക്രോശിച്ചുകൊണ്ട് മറുപടി നൽകുന്ന റോബിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതുകൂടാതെ റോബിൻ നായകനാകുന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്ന രീതിയിലുള്ള വാർത്തകളും,വിവാദങ്ങളും പുറത്തുവന്നിരുന്നു.