വിവിധ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തൻറെ കോ ആങ്കർ ആയിരുന്ന അപർണ തോമസിനെയാണ് ജീവ തൻറെ ജീവിതസഖി ആക്കിയത്. ഇരുവരും മെയ്ഡ് ഫോർ ഈച്ച് അതർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകരുടെ ഇഷ്ട ജോടിയാണെങ്കിലും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് ചിത്രങ്ങൾ അതിവേഗം വൈറലാകാർ ഉണ്ടെങ്കിലും ഇതിനെ വിമർശിക്കുന്നവരും ഏറെയാണ്. യൂട്യൂബിൽ വരുന്ന വളച്ചൊടിച്ചുള്ള വാർത്തകൾക്കെതിരെയും മറ്റും ഇവർ പ്രതികരിക്കാറുണ്ട്.
അപർണ ഗർഭിണിയാണെന്നാണ് മിക്കപ്പോഴും വരാറുള്ള ഗോസിപ്പ് എന്നാണ് ജീവ പറയുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ വരെ യൂട്യൂബ് ചാനൽ വഴിയും വീഡിയോകളും വിശേഷങ്ങളും ഇവർ പങ്കുവെച്ചിരുന്നു. മിനി സ്ക്രീൻ സജീവമായ ഇരുവരും ജോഡിയായി ബിഗ്ബോസിൽ പങ്കെടുക്കാൻ എത്തുമെന്ന് തരത്തിൽ എപ്പോഴും വാർത്തകൾ വരാറുണ്ട്. എല്ലാ ബിഗ്ബോസ് സീസൺ ആരംഭിക്കുന്നതിനു മുമ്പുള്ള പ്രഡിക്ഷൻ ലിസ്റ്റിൽ ജീവിയുടെയും അപർണയുടെയും പേരുകൾ ഉണ്ടാകും. എന്നാൽ തങ്ങൾക്ക് ബിഗ്ബോസിൽ പങ്കെടുക്കാൻ പോകാൻ തീരെ താല്പര്യമില്ല എന്നാണ് അപർണയം ജീവയും നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്.
ബിഗ് ബോസ് തങ്ങളുടെ ഏരിയ അല്ലെന്നും ബിഗ് ബോസിലേക്ക് പോകുന്നത് നമ്മൾ തന്നെ കുഴി കുഴിച്ച് ഗുലുമാലിൽ വീഴുന്നത് പോലെയാണെന്നും ജീവയും അപർണ്ണയും പറയുന്നു. “ബിഗ് ബോസിൽ പോവില്ല. ഞങ്ങൾക്ക് ഇൻട്രസ്റ്റ് ഉള്ള പ്ലാറ്റ്ഫോം അല്ല. ബിഗ് ബോസിൽ പോകാൻ ഭയങ്കര ഗഡ്സ് വേണം. ബിഗ് ബോസിൽ പോയ കുറെ പേര് അടുത്തറിയാം. പേർളി മാണി മുതൽ ആര്യ ചേച്ചി വരെ. നല്ല തൊലിക്കട്ടി വേണം ബിഗ് ബോസിൽ പോകാൻ. മാത്രമല്ല തർക്കിക്കാൻ പറ്റണം. പക്ഷേ ഞങ്ങൾക്ക് അത് പറ്റില്ല. മാത്രമല്ല കുറച്ചുപേർ കൂടി നിന്ന് നെഗറ്റീവ് പറഞ്ഞാൽ എനിക്ക് അവിടെ നിൽക്കാൻ ഇഷ്ടമില്ല. അവിടെ നിന്നും മാറിപ്പോകും. പക്ഷേ ബിഗ് ബോസ് ഹൗസിൽ ചെന്നാൽ ഒഴിഞ്ഞുമാറി പോകാനും സ്ഥലമില്ലല്ലോ.
അവിടെ എവിടെ ചെന്നാലും ഇവരൊക്കെ തന്നെയല്ലേ ഉണ്ടാകു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തതിനെ കുറിച്ച് സംസാരിച്ചു ജീവ പറഞ്ഞു. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഒരു ഗുലുമാലാണ് നമ്മൾ തിരഞ്ഞെടുത്തു നമ്മുടെ ചോയ്സ് നമ്മൾ പോകുന്ന നമ്മൾ തന്നെ കുഴിച്ച് ഇറങ്ങുന്ന ഗുലുമാൽ ആണ് ബിഗ് ബോസ്. അവിടെനിന്ന് നമ്മുടെ ടാറ്റിക്സും രീതിയും ഒക്കെ വെച്ച് സർവൈവ് ചെയ്തു വന്നാൽ അടിപൊളിയാണ്
. ബിഗ് ബോസ് ഒരു ഗെയിം ആണ് പക്ഷേ പലരും കരുതിയിരിക്കുന്നത് ഇത് നമ്മുടെ സ്വഭാവം കണ്ടു പിടിക്കുന്ന ഒരു ഷോ ആണ് എന്നാണ്. പിന്നെ മെന്റലി വരെ ഫ്രസ്ട്രേറ്റഡ് ആകും. കപ്പിൾ ആയി പോയി കഴിഞ്ഞാൽ ചിലപ്പോൾ അവിടെയുള്ളവർ ഞങ്ങളെ പിരിക്കും എന്നും ഇരുവരും പറയുന്നു.