റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറുന്ന താരങ്ങളെ മലയാളികൾ മറക്കാറില്ല. അവരെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ മലയാളികൾ മഞ്ച് സ്റ്റാർ സിംഗർ തൊട്ടുതന്നെ ശ്രദ്ധിക്കുന്ന ഒരു താരമാണ് ആതിര മുരളി. അത്തരത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ഒരു താരത്തിന്റെ പുത്തൻ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മാസങ്ങൾക്കു മുൻപ് നടന്ന വിവാഹത്തിന് ശേഷം ആരാധകർക്ക് മറ്റൊരു സന്തോഷം കൂടിയപ്പോൾ ആതിര പങ്കുവയ്ക്കുകയാണ്.
ഇതാ ആതിരയുടെ വളകാപ്പു ചടങ്ങ് നടന്നിരിക്കുകയാണ്. ഈ സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ആരാധകര് എല്ലാവരും ഞെട്ടിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇപ്പോൾ എത്തുന്നത്. ആരാധകരെല്ലാവരും തന്നെ ഇപ്പോൾ ആതിരയ്ക്കും ഭർത്താവിനും ആശംസകൾ അറിയിച്ച് എത്തുകയാണ്. വിവാഹം തന്നെ ഞങ്ങൾ കാത്തിരുന്ന രീതിയിൽ നടന്നു എന്നും, വിവാഹം കാത്തിരുന്നു ഒരുപാട് നാളുകൾക്കുശേഷമാണ് നടന്നതെന്ന് എന്നും, പെട്ടെന്ന് തന്നെ അമ്മ ആയല്ലോ, ഞങ്ങൾക്ക് സന്തോഷമായി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആതിരയ്ക്കും ഭർത്താവിനും ആശംസപ്രവാഹമായി എത്തുന്നത്.
കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ എന്ന് ആതിരയും ഭർത്താവ് ജയേഷും അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. ഏഴാം മാസത്തിലെ ചടങ്ങ് പൂർത്തിയാക്കിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ ആതിര. മഞ്ച് സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരം ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുന്നു എന്ന വിശേഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി എന്ന ക്യാപ്ഷനോടെയാണ് ആതിര ചിത്രങ്ങൾ പങ്കുവെച്ചത്. ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടൊപ്പം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.