നടൻ ജോജു ജോസഫിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയ സിനിമകളിൽ ഒന്നാണ് ജോസഫ്. മികച്ച അഭിനയത്തിലൂടെ ജോജു സിനിമ പ്രേമികളെ കയ്യിലെടുത്ത ഈ ചിത്രത്തിൽ നടന് രണ്ടു നായികമാരാണ് ഉണ്ടായിരുന്നത്. അതിൽ ഭാര്യയായി എത്തിയ അതിസുന്ദരിയായ നടിയാണ് ആത്മീയ രാജൻ. വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഈ നടി ജോസഫ് എന്ന ചിത്രത്തിലൂടെയാണ് വളരെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയത്.
ജോസഫിനു ശേഷം പിന്നീട് മാർക്കോണി മത്തായി, ജോൺ ലൂതർ എന്നീ സിനിമകളിലും ആത്മീയ തൻറെ അഭിനയ മികവ് തെളിയിച്ചു. ആത്മീയയുടെതായി ഏറ്റവും ഒടുവിൽ പ്രേക്ഷകർക്കു മുന്നിലെത്തിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം എന്ന വിവാദ ചിത്രമായിരുന്നു. താരം സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും ഇപ്പോഴും സീരിയസ് ആയി കരിയർ എന്ന തലത്തിൽ സിനിമയെ കാണുന്നില്ല എന്നതും താരത്തിന്റെ പ്രത്യേകതയാണ്. എന്നാൽ അധികമാർക്കും അറിവില്ലാതിരുന്ന താരത്തിന്റെ പ്രണയ വിവാഹത്തെക്കുറിച്ച് ഭർത്താവിനെക്കുറിച്ചും എല്ലാം ഉള്ള കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് അടുത്തിടെ ആത്മീയയുടെ വിവാഹം നടക്കുന്നത് ഭർത്താവിൻറെ പേര് സനൂപ് എന്നാണ്. ഇരുവരും ഒരേ കോളേജിൽ പഠിച്ചവർ ആണെങ്കിലും കലാലയ ജീവിതത്തിലെ പ്രണയമായിരുന്നില്ല ഇതുവരെയും വിവാഹ ജീവിതത്തിലേക്ക് എത്തിച്ചത്. പഠിക്കുന്ന കാലത്ത് ഇരുവരും തമ്മിൽ പ്രണയം ഉണ്ടായിരുന്നില്ല. കോളേജ് കാലഘട്ടത്തിൽ ആത്മീയക്ക് സനൂപിനെ അറിയില്ലായിരുന്നു. എന്നാൽ നടി എന്ന നിലയിൽ സനൂപിന് ആത്മീയ ഏറെ സുപരിചിത ആയിരുന്നു.
ഒരിക്കൽ സനൂപ് താരത്തിന് ഒരു മെസ്സേജ് അയക്കുകയുണ്ടായി നമ്മുടെ കോളേജിൽ നിന്നും ഒരു പെൺകുട്ടി നടിയായി എന്നതിൽ അഭിമാനിക്കുന്നു എന്നായിരുന്നു മെസ്സേജ്. അങ്ങനെയാണ് കോളേജിൽ സനൂപ് എന്ന ഒരു വ്യക്തി പഠിക്കുന്നുണ്ട് എന്ന് ആത്മീയ അറിയുന്നത്. കോളേജ് കാലഘട്ടത്തിനുശേഷം ഇരുവരും രണ്ടു വഴിക്കായി. ആത്മീയ ഇടയ്ക്ക് ഡിപ്രഷൻ എന്ന അസുഖം നേരിടുന്നതിനാൽ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം താരം വിട്ടുനിൽക്കും. അതുകൊണ്ടുതന്നെ സനൂപമായി പിന്നീട് ആത്മീയയ്ക്ക് യാതൊരുതരത്തിലുള്ള കോൺടാക്ട് ഉണ്ടായിരുന്നില്ല.
എന്നാൽ ഇതിനുശേഷം ആത്മീയയും കുടുംബവും വീടും മാറിയെത്തിയത് സനൂപിന്റെ നാട്ടിലേക്ക് ആയിരുന്നു. ഇവിടെ വച്ചായിരുന്നു ഇവരുടെ പ്രണയം പൂത്തുലഞ്ഞതും. ആദ്യം സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരേ ജിമ്മിലായിരുന്നു ഇരുവരും വർക്ക് ഔട്ട് ചെയ്തിരുന്നത്. ഇങ്ങനെയാണ് വീണ്ടും ഇരുവരും കണ്ടുമുട്ടുന്നതും നല്ല സുഹൃത്തുക്കളായി മാറുന്നത്. സൗഹൃദബന്ധം വളർന്നതോടുകൂടി വ്യക്തിപരമായ കാര്യങ്ങളും ഇരുവരും പങ്കുവയ്ക്കുവാൻ തുടങ്ങി.
സനൂപിനോട് സംസാരിക്കുമ്പോൾ ആത്മീയ താൻ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ അധികമായി വിശദീകരിക്കേണ്ടി വരാറില്ല. സനൂപ് എല്ലാം പെട്ടെന്ന് മനസ്സിലാകും. ഇതാണ് ആത്മീയയെ കൂടുതൽ സനൂപിലേക്ക് അടുപ്പിച്ചത്. ഇഷ്ടമാണ് എന്ന കാര്യം പരസ്പരം ഇരുവർക്കും അറിയാമായിരുന്നു. സനൂപിന്റെ ഏറ്റവും നല്ല ക്വാളിറ്റി ആയി ആത്മീയ പറയുന്നത് അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നാണ്. സൗഹൃദം വളർന്ന് പിന്നീട് വിവാഹത്തിലേക്ക് എത്തി.
വിവാഹശേഷവും താരത്തിന് ഭർത്താവിൽ നിന്നും ഭർത്താവിൻ്റെ കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ഭർത്താവിൻറെ അമ്മയിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഏറ്റവും വലുതെന്ന് ആത്മീയ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം വളരെയധികം വിവാദങ്ങൾക്ക് വഴിയൊരുക്കിയതാണ്. അതിൽ താരവും വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു.
ചിത്രത്തിൽ നടിമാർക്ക് മാത്രം പ്രതിഫലം നൽകി എന്ന ബാലയുടെ ആരോപണത്തെ തുടർന്ന് ഒരുപാട് മോശം കമൻറുകൾ താരത്തിന് നേരെ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്ത് ഏറ്റവും അധികം താരത്തെ സപ്പോർട്ട് ചെയ്തത് സനൂപിന്റെ അമ്മയായിരുന്നു എന്ന് താരം പ്രതികരിച്ചിരുന്നു. തന്റെ സ്വന്തം അമ്മ തന്നെ മനസ്സിലാക്കുന്നതിൽ ഉപരി സനൂപിന്റെ അമ്മ തന്നെ മനസ്സിലാക്കിയെടുത്തുവെന്നും വളരെ നല്ല അമ്മയാണെന്നും ആത്മീയ വ്യക്തമാക്കിയിരുന്നു.